Jump to content

എന്തതിശയമേ ദൈവത്തിൻ സ്നേഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


എന്നുള്ളിൽ എന്നും വസിച്ചീടുവാൻ - എന്ന രീതി
              

                             പല്ലവി
എന്തതിശയമെ ദൈവത്തിൻസ്നേഹം
എത്ര മനോഹരമേ! അതു
ചിന്തയിൽ അടങ്ങാ- സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാൻ.................................എന്തതിശയമെ
                         അനുപല്ലവി
1.ദൈവമെ നിൻ മഹാ സ്നേഹമതിൻ വിധം
   ആർക്കു ചിന്തിച്ചറിയാം-
   എനിക്കാവതില്ലേ അതിൻ ആഴമളന്നിടാൻ
   എത്ര ബഹുലമഹോ!.....................................എന്തതിശയമെ

2.ആയിരം ആയിരം നാവുകളാലതു
   വർണ്ണിപ്പതിനെളുതോ-പതി-
   നായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ
   പാരിലസാധ്യമഹോ-.........................................എന്തതിശയമെ

3.മോദമെഴും തിരു മാർവ്വിലുല്ലാസമായ്
   സന്തതം ചേർന്നിരുന്ന-ഏക-
   ജാതനാം യേശുവെ പാതകർക്കായ് തന്ന
   സ്നേഹമതിശയമേ...........................................എന്തതിശയമെ

3.പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു
   കാലത്തിലും ദയവായ് -സ്നേഹ-
   വാപിയെ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
   ആശ്ച്യര്യം ഏറിടുന്നേ........................................എന്തതിശയമെ

4.ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
   ഒട്ടും നിഷേധിക്കാതെ-എന്നെ-
   കേവലം സ്നേഹിച്ചു പാലിച്ചീടും തവ
   സ്നേഹമതുല്ല്യമഹോ...........................................എന്തതിശയമെ