എങ്ങും പുകഴ്ത്തുവിൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


എങ്ങും പുകഴ്ത്തുവിൻ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
മംഗള ജയ ജയ സന്ദേശം

       ചരണങ്ങൾ 

 
നരഭോജികളെ നരസ്നേഹികളാം
ഉത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം ഹാ!

അജ്ഞാനാന്ധതയാകെയകറ്റും-
വിജ്ഞാനക്കതിർ വീശും
വേദാന്തപ്പൊരുൾ സുവിശേഷം ഹാ!

ഭീകര സമരസമാകുലമാകും-
ഭൂമിയിൽ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം ഹാ!

വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ-
വിടുതലനാമയനരുളും
വിജയധ്വനിയീ സുവിശേഷം ഹാ!

കൃപയാലേതൊരു പാതകനെയും-
പാവന ശോഭിതനാക്കും
പാപ നിവാരണ സുവിശേഷം ഹാ!

നശിക്കും ലൗകികജനത്തിനു ഹീനം,-
നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം ഹാ!

"https://ml.wikisource.org/w/index.php?title=എങ്ങും_പുകഴ്ത്തുവിൻ&oldid=216939" എന്ന താളിൽനിന്ന് ശേഖരിച്ചത്