Jump to content

ഋഗ്വേദം/മണ്ഡലം 1/സൂക്തം 7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഋഗ്വേദസൂക്തം ൧.൭

[തിരുത്തുക]

(ഋഷി മധു ച്ഛന്ദസ്,ദേവത ഇന്ദ്രൻ, ഛന്ദസ്സ് ഗായത്രി )

സംസ്കൃതം മൂലം

ദേവനാഗരി ലിപിയിൽ

സംസ്കൃതം മൂലം

മലയാളം ലിപിയിൽ

മലയാളത്തിൽ
इन्द्रमिद गाथिनो बृहदिन्द्रमर्केभिरर्किणः।

इन्द्रं वाणीभीअनूषत ॥१॥

ഇന്ദ്രമിദ് ഗാഥിനോ ബ്രിഹദിന്ദ്രമർക്കേഭിരർക്കിണഃ

ഇന്ദ്രം വാണീരനൂഷത ॥൧॥

സാമഗായകന്മാരും വിദ്വാന്മാരും മന്ത്രങ്ങൾ വഴിയായി

ഇന്ദ്രനെ പൂജിച്ചു. ഞങ്ങളും വാണിയാൽ ഇന്ദ്രനെ സ്തുതിക്കുന്നു.

इन्द्र इद्धर्यो: सचा सम्मिश्ल आ वचोयुजा ।

इन्द्रो वज्री हिरण्ययः॥२॥

ഇന്ദ്ര ഇദ്ധരൃോഃ സചാ സമ്മിശ്ല ആ വചോയുജാ ।

ഇന്ദ്രോ വജ്രീ ഹിരണ്യയാഃ ॥൨॥

ഇന്ദ്രൻ തൻറെ വചനത്താൽ തന്നെ രണ്ട് അശ്വങ്ങളേയും

ഒന്നിച്ച് രഥത്തിൽ പൂട്ടുന്നു. അവൻ വജ്രായുധം ധരിച്ചിരിക്കുന്നവനും സ്വർണ്ണസമാനം രൂപവാനുമാകുന്നു.

इन्द्रो दीर्घाय चक्षस आ सूर्यं रोहायद्दिवि | वि गोभिरद्रिमैरयत ॥३॥

ഇന്ദ്രോ ദീർഘമായ ചക്ഷസാ ആ സൂര്യ രോഹയദ്ദിവി | വി ഗോഭിരദ്രിമൈരയത്‌ ॥൨॥

വളരെ ദൂരം വരെ കാണുന്നതിനുവേണ്ടി ഇന്ദ്രൻ സൂര്യനെ

സ്ഥാപിച്ചു. അവൻറെ കിരണങ്ങൾ അന്ധകാരരൂപമാകുന്ന ദൈത്യനെ നശിപ്പിക്കുകയും ചെയ്തു.

इन्द्र वाजेषु नोऽव सहस्त्रप्रधनेषु च | उग्र उग्राभिरूतिभिः ॥४॥

ഇന്ദ്രൻ വാജേഷു നോ വ സഹസ്ത്രാപ്രധനേഷു ച

ഉഗ്ര ഉഗ്രാഭിരൂതിഭിഃ ॥൪॥

ഹേ! പ്രചണ്ഡയോദ്ധാവായ ഇന്ദ്രാ! ആയിരക്കണക്കിനു ഭയങ്കര

യുദ്ധങ്ങളിൽ നിൻറെ രക്ഷാമാർഗ്ഗങ്ങളാൽ ഞങ്ങളെ രക്ഷിക്കൂ.

इन्द्रं वयं महाधन इन्द्रमर्भे हवामहे | युजं वृत्रेषु वज्रिणम् ॥५॥

ഇന്ദ്രം വയം മഹാധന ഇന്ദ്രമർഭേ ഹവാമഹേ

യുജം വൃത്രേഷു വജ്രിണം॥൫॥

നമ്മുടെ കൂട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഇന്ദ്രൻ വജ്രായുധം ധരിച്ചിരിക്കുന്നു.

ആ ഇന്ദ്രൻ നമുക്ക് സമ്പത്തും ഐശ്വര്യവും നൽകുന്നു.

स नो वर्षन्नमुं चरुं सत्रादावन्नपा वृधि | अस्मभ्यमप्रतिष्कृतः ॥६॥

സ നോ വർഷന്നമും സത്രാദാവന്നപാ വൃധി

അസ്മഭ്യമപ്രതിഷ്‌കൃതഃ ॥൬॥

വീരനും ദാതാവുമായ ഇന്ദ്രാ! ഞങ്ങൾക്കുവേണ്ടി ആ മേഘത്തെ

ഛിന്നഭിന്നമാക്കൂ. നിങ്ങൾ ഒരിക്കലും ഞങ്ങളോട് ഇല്ല എന്നുപറഞ്ഞിട്ടില്ല.

तुञ्जे तुञ्जे य उत्तरे स्तोमा इन्द्रस्य वज्रिणः | न विन्धे अस्य सुष्टुतिम्॥७॥

തുഞ്ജേ തുഞ്ജേ യ ഉത്തരേ സ്‌തോമാ ഇന്ദ്രസ്യ വജ്രിണഃ

ന വിന്ധേ അസ്യ സുഷ്ടുതിം ॥൭॥

വജ്രധരനായ ഇന്ദ്രൻറെ ദാനത്തിനു പറ്റിയ ഉപമ എനിക്കൊരിടത്തും

ലഭിച്ചിട്ടില്ല. ഈ ഇന്ദ്രനു വേണ്ടവിധത്തിൽ ഞാൻ ഉത്തമസ്തുതി ചെയ്യുന്നതെങ്ങനെ!

वृषा यूधेव वंसगः कृर्ष्टीरियर्त्योजसा | ईशानो अप्रतिष्कुतः ॥८॥

വൃഷാ യൂധേവ വംസഗഹഃ കൃഷ്‌ടീരിയർത്യോജസാ

ഈശാനോ അപ്രതിഷ്കുതഃ ॥൮॥

പശുക്കൂട്ടങ്ങളിൽ ചേർന്നുസഞ്ചരിക്കുന്ന കാളക്കു തുല്യം

സർവ്വേശ്വരനായ ഇന്ദ്രൻ തൻറെ ശക്തിയാൽ മനുഷ്യരെ പ്രേരിപ്പിക്കുന്നു.

य एकश्चर्षणीनां वसूनामिरज्यति | इन्द्रः पञ्च क्षितिनाम् ॥९॥

യ ഏകശ്ചർഷണീനാം വസൂനാമിരജ്യതി

ഇന്ദ്രഃ പഞ്ച ക്ഷിതീനാം॥൯॥

മനുഷ്യരുടേയും ഐശ്വര്യങ്ങളുടേയും യജമാനനായ ഇന്ദ്രൻ

തന്നെയാണ് പഞ്ചഭൂവാസികളുടേയും ദേവൻ.

इन्द्रं वो विश्त्सपरि हवामहे जनेभ्यः | अस्माकमस्तु केवलः॥१०॥

ഇന്ദ്രം വോ വിശ്വതസ്പരി ഹവാമഹേ ജനേഭ്യഃ

അസ്മാകമസ്‌തു കേവലഃ

കൂട്ടുകാരേ, നിങ്ങളുടെ നന്മയ്ക്കുവേണ്ടി എല്ലാവരിലും അഗ്രപുരുഷനായ

ഇന്ദ്രനെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. അവൻ നമ്മുടേതു മാത്രമാണ്.

"https://ml.wikisource.org/w/index.php?title=ഋഗ്വേദം/മണ്ഡലം_1/സൂക്തം_7&oldid=154764" എന്ന താളിൽനിന്ന് ശേഖരിച്ചത്