ഋഗ്വേദം/മണ്ഡലം 1/സൂക്തം 6
ഋഗ്വേദസൂക്തം ൧.൬
[തിരുത്തുക](ഋഷി മധു ച്ഛന്ദസ്,ദേവത ഇന്ദ്രൻ, മരുത്തുക്കൾ, ഛന്ദസ്സ് ഗായത്രി )
സംസ്കൃതം മൂലം ദേവനാഗരി ലിപിയിൽ |
സംസ്കൃതം മൂലം മലയാളം ലിപിയിൽ |
മലയാളത്തിൽ |
---|---|---|
युञ्जन्ति ब्रध्नमरुषं चरन्तं परि तस्थुषः ।
रोचन्ते रोचना दिवि ॥१॥ |
യുഞ്ജന്തി ബ്രധ്നമരുഷം ചരന്തം പരി തസ്ഥുഷഃ ।
രോചന്തേ രോചനാ ദിവി ॥൧॥ |
സൂര്യരൂപത്തിൽ പ്രകാശിക്കുന്ന ഇന്ദ്രൻറെ അഹിംസകമായ രൂപത്തോടു എല്ലാ പദാർത്ഥങ്ങളും
ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാ ലോകങ്ങളിലേയും ജീവികളും ഇന്ദ്രനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. |
युञ्जन्त्यस्य काम्या हरी विपक्षसा रथे ।
शोणा धृष्णू नृवाहसा ॥२॥ |
യുഞ്ജന്ത്യസ്യ കാമ്യാ ഹരി വിപക്ഷസാ രഥേ ।
ശോണാ ധൃഷ്ണൂ നൃവാഹസാ ॥൨॥ |
ഈ ഇന്ദ്രൻറെ രഥത്തിൽ, ശത്രുക്കളെ നശിപ്പിക്കുന്ന വീരപുരുഷന്മാരെ യുദ്ധസ്ഥലത്തേയ്ക്കു
കൊണ്ടുവരുന്ന ചുവപ്പുവർണത്തോടുകൂടിയ കുതിരകൾ പൂട്ടപ്പെട്ടിരിക്കുന്നു. |
केतुं कृण्वन्नकेतवे पेशो मर्या अपेशसे ।
समुषद्भिरजायथाः ॥३॥ |
കേതും കൃണ്വന്നകേതവേ പേശോ മര്യാ അപേശസേ ।
സമുഷദ്ഭിരജായഥാഃ ॥൩॥ |
ഹേ, മനുഷ്യരേ! അജ്ഞാനികൾക്ക് ജ്ഞാനത്തെ നൽകിക്കൊണ്ടും അസുന്ദരത്തെ
സുന്ദരമാക്കിക്കൊണ്ടും ഈ സൂര്യരൂപനായ ഇന്ദ്രൻ കിരണങ്ങൾ വഴി പ്രകാശിക്കുന്നു. |
आदह स्वधामनु पुनर्गर्भत्वमेरिरे ।
दधाना नाम यज्ञियम् ॥४॥ |
ആദഹ സ്വധാമനു പുനർഗർഭത്വമേരിരേ ।
ദധാനാ നാമ യജ്ഞിയം ॥൪॥ |
അന്നപ്രാപ്തിക്കുള്ള ഇച്ഛയോടുകൂടി യജ്ഞോപയോഗികളായ മരുത്ഗണങ്ങൾ
ജലത്തെ വീണ്ടും മേഘങ്ങളിൽ ഗർഭവാസം ചെയ്യിച്ചുകൊണ്ടിരിക്കുന്നു. |
वीळु चिदारुजत्नुभिर्गुहा चिदिन्द्र वह्निभिः ।
अविन्द उस्रिया अनु ॥५॥ |
വീളു ചിദാരുജത്രുഭിർഗുഹാ ചിദിന്ദ്ര വഹ്നിഭിഃ ।
അവിന്ദ ഉസ്രിയാ അനു ॥൫॥ |
ഹേ, ഇന്ദ്രാ! നീ ഉറപ്പേറിയ ദുർഗ്ഗഭേദകനാകുന്നു. നീ ഗുഹയിൽ ഒളിപ്പിക്കപ്പെട്ടിരുന്ന
ഗോക്കളെ മരുത്ഗണങ്ങളുടെ സഹായത്തോടുകൂടി വീണ്ടെടുത്തു. |
देवयन्तो यथा मतिमच्छा विदद्वसुं गिरः ।
महामनूषत श्रुतम् ॥६॥ |
ദേവയന്തോ യഥാ മതിമച്ഛാ വിദദ്വംസു ഗിരഃ ।
മഹാമനൂഷത ശൃതം ॥൬॥ |
ദേവത്വം പ്രാപിക്കണമെന്ന ഇച്ഛയോടുകൂടി സ്തുതിക്കുന്നവർ ഐശ്വര്യവാന്മാരും
ജ്ഞാനികളും ആയ മരുത്ഗണങ്ങളെ തങ്ങളുടെ പ്രഖരബുദ്ധിയാൽ സ്തുതിക്കുന്നു. |
इन्द्रेण सं हि दृक्षसे संजग्मानो अबिभ्युषा ।
मन्दू समानवर्चसा ॥७॥ |
ഇന്ദ്രേണ സം ഹി ദൃക്ഷസേ സംജഗ്മാനോ അബിഭ്യുഷാ ।
മന്ദൂ സമാനവർചസാ ॥൭॥ |
ഇന്ദ്രനോടൊന്നിച്ച് മരുത്ഗണങ്ങളെ ഞങ്ങൾക്ക് കാണാറാകണമേ. ഇന്ദ്രൻറെ
സഹഗാമികളായ ഈ മരുത് ഗണങ്ങൾ ഭയരഹിതരും പരസ്പരം തുല്യതേജസ്സോടുകൂടിയവരുമാണ്. |
अनवद्यैरभिद्युभिर्मखः सहस्वदर्चति ।
गणैरिन्द्रस्य काम्यैः ॥८॥ |
അനവദ്യൈർഭിദ്യുഭിർമഖഃ സഹസ്വദർചതി ।
ഗണൈരിന്ദ്രസ്യ കാമ്യൈഃ ॥൮॥ |
ഈ യജ്ഞത്തിൽ നിർദ്ദോഷരും യശസ്വികളും ആയ മരുത്ഗണങ്ങളുടെ
കൂട്ടുകാരനായ ഇന്ദ്രനെ സമർത്ഥൻ എന്നുകരുതി പൂജിക്കുന്നു. |
अतः परिज्मन्ना गहि दिवो वा रोचनादधि ।
समस्मिन्नृञ्जते गिरः ॥९॥ |
അതഃ പരിജ്മന്നാ ഗഹി ദിവോ വാ രോചനാദധി ।
സമസ്മിന്നുഞ്ജതേ ഗിരഃ ॥൯॥ |
എല്ലായിടങ്ങളിലും സഞ്ചരിക്കുന്ന മരുത്തുക്കളേ, നിങ്ങൾ അന്തരീക്ഷത്തിൽ നിന്നോ
ആകാശത്തിൽ നിന്നോ സൂര്യലോകത്തു നിന്നോ ഇവിടെ വരുവിൻ. ഈ യജ്ഞത്തിൽ ഒന്നായിക്കൂടിയിരിക്കുന്നവരെല്ലാം നിങ്ങളെ സ്തുതിക്കുന്നു. |
इतो वा सातिमीमहे दिवो वा पार्थिवादधि ।
इन्द्रं महो वा रजसः ॥१०॥ |
ഇതോ വാ സാതിമിമഹേ ദിവോ വാ പാർഥിവാദധി ।
ഇന്ദ്രം മഹോ വാ രജസഃ ॥൧0॥ || |
പൃഥ്വിയിൽനിന്നും ആകാശത്തിൽനിന്നും അന്തരീക്ഷത്തിൽനിന്നും
ധനം തരുന്നതിനുവേണ്ടി ഞങ്ങൾ ഇന്ദ്രനോടു യാചിക്കുന്നു. |