Jump to content

ഋഗ്വേദം/മണ്ഡലം 1/സൂക്തം 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മണ്ഡലം-1; സൂക്തം-൪

[തിരുത്തുക]

(ഋഷി മധു ച്ഛന്ദസ്,ദേവത ഇന്ദ്രൻ, ഛന്ദസ്സ് ഗായത്രി )

സംസ്കൃതം മൂലം

(ദേവനാഗരി ലിപിയിൽ)

സംസ്കൃതം മൂലം

(മലയാളം ലിപിയിൽ)

മലയാള പരിഭാഷ
सुरूपकृत्नुमूतये सुदुघामिव गोदुहे ।

जुहूमसि द्यविद्यवि ॥१॥

സുരൂപകൃത്നുമൂതയേ സുദുധാമിവ ഗോദുഹേ।

ജുഹൂമസി ദ്യവി ദ്യവി॥൧॥

പാൽ കറന്നെടുക്കുവാൻ തൻറെ പശുവിനെ വിളിക്കുന്നവനെപ്പോലെ സ്വന്തം രക്ഷയ്ക്കുവേണ്ടി ഉത്തമകർമ്മാവായ ഇന്ദ്രനെ നാം ആഹ്വാനം ചെയ്യണം.

उप नः सवना गहि सोमस्य सोमपाः पिब ।

गोदा इद्रेवतो मदः ॥२॥

ഉപ നഃ സവനാ ഗഹി സോമസ്യ സോമപാഃ പിബ।

ഗോദാ ഇന്ദ്രേവതോ മദഃ॥൨॥

ഹേ സോമപാനിയായ ഇന്ദ്രാ! സോമപാനത്തിനായി ഞങ്ങളുടെ യജ്ഞസ്ഥലത്തേയ്ക്ക് വരൂ.

നിങ്ങൾ ഐശ്വര്യവാനും പ്രസന്നനുമായി ഞങ്ങൾക്ക് ഗോക്കൾ മുതലായ ധനം പ്രദാനം ചെയ്യൂ.

अथा ते अन्तमानां विद्याम सुमतीनाम् ।

मा नो अति ख्य आ गहि ॥३॥

അഥാ തേ അന്തമാനാം വിദ്യാമ സുമതീനാം।

മാ നോ അതി ഖ്യ ആ ഗഹി॥൩॥

നിൻറെ അന്തേവാസികളായ ബുദ്ധിമാന്മാരുടെ സഹായം കൊണ്ട് ഞങ്ങൾ നിന്നെ അറിയട്ടെ.

നീ ഞങ്ങൾക്കെതിരാകരുത്. ഞങ്ങളെ പരിത്യജിക്കാതെ സ്വീകരിക്കൂ.

परेहि विग्रमस्तृतमिन्द्रं पृच्छा विपश्चितम् ।

यस्ते सखिभ्य आ वरम् ॥४॥

പരേഹി വിഗ്രമസ്തൃതമിന്ദ്രം പൃച്ഛാ വിപശ്ചിതം।

യസ്തേ സഖിഭ്യ ആ വരം॥൪॥

ഹേ മനുഷ്യരേ! നിങ്ങൾ അപരാജിതനും കർമ്മവാനുമായ ഇന്ദ്രൻറെ അടുക്കൽചെന്ന്

സ്വന്തം ബന്ധുക്കൾക്കുവേണ്ടി ശ്രേഷ്‌ഠഐശ്വര്യങ്ങൾ സ്വീകരിക്കുവിൻ.

उत ब्रुवन्तु नो निदो निरन्यतश्चिदारत ।

दधाना इन्द्र इद्दुवः ॥५॥

ഉത ബ്രുവന്തു നോ നിദോ നിരന്യതാശ്ചിദാരത।

ദധാനാ ഇന്ദ്ര ഇദ്ദുവഃ॥൫॥

ഇന്ദ്രൻറെ ഉപാസകന്മാർ അവനെത്തന്നെ ഉപാസിച്ചുകൊണ്ട് അവൻറെ

നിന്ദകൻമാരെ നാടിൻറെ അങ്ങേയറ്റത്തേയ്ക്ക് പലായനം ചെയ്യിക്കട്ടെ.

उत नः सुभगाँ अरिर्वोचेयुर्दस्म कृष्टयः ।

स्यामेदिन्द्रस्य शर्मणि ॥६॥

ഉത നഃ സുഭാഗാം അരിർവോചേയുർദസ്മ കൃഷ്ടയഃ

സ്യാമേദിന്ദ്രസ്യ ശർമണി॥൬॥

ഹേ ശത്രുനാശകനായ ഇന്ദ്രാ! നിന്നെ ആശ്രയിച്ച് വസിക്കുന്നതുകാരണം

ശത്രുക്കളും മിത്രങ്ങളും എല്ലാം ഞങ്ങളെ ഐശ്വര്യവാന്മാരാക്കിത്തീർത്തു.

एमाशुमाशवे भर यज्ञश्रियं नृमादनम् ।

पतयन्मन्दयत्सखम् ॥७॥

ഏമാശുമാശവേ ഭര യജ്ഞശ്രിയം നൃമാദനം।

പതയന്മന്ദയൽസഖം॥൭॥

യജ്ഞത്തെ ഐശ്വര്യസമ്പന്നമാക്കുന്നതും നരന്മാർക്ക് പ്രസന്നത നൽകുന്നതും

മിത്രങ്ങൾക്ക് ആനന്ദം പകരുന്നതുമായ ഈ സോമരസം ഇന്ദ്രനായി സമർപ്പിക്കുവിൻ.

अस्य पीत्वा शतक्रतो घनो वृत्राणामभवः ।

प्रावो वाजेषु वाजिनम् ॥८॥

അസ്യ പിത്വാ ശതക്രതോ ധനോ വൃത്രാണമഭവഃ।

പ്രാവോ വാജേഷു വാജിനം॥൮॥

ഹേ, അനന്തയജ്ഞങ്ങളോടുകൂടിയ ഇന്ദ്രാ! ഈ സോമപാനത്താൽ ശക്തനായിത്തീർന്ന നീ

ദൈത്യന്മാരുടെ നാശകനായിത്തീർന്നു. ഇതിൻറെ ശക്തിയാൽത്തന്നെ നീ യുദ്ധങ്ങളിൽ സൈന്യങ്ങളെ സംരക്ഷിച്ചു.

तं त्वा वाजेषु वाजिनं वाजयामः शतक्रतो ।

धनानामिन्द्र सातये ॥९॥

തം ത്വാ വാജേഷു വാജിനം വാജയാമഃ ശതക്രതോ।

ധനാനാമിന്ദ്ര സാതയേ॥൯॥

ഹേ, ശതക്രതുവായ ഇന്ദ്രാ! യുദ്ധങ്ങളിൽ ശക്തി പ്രദാനം ചെയ്യുന്ന നിനക്ക്

ഐശ്വര്യലബ്ധിയ്ക്കായി ഞങ്ങൾ ഹവിഷാന്നം കാഴ്ച സമർപ്പിക്കും.

यो रायोऽवनिर्महान्सुपारः सुन्वतः सखा ।

तस्मा इन्द्राय गायत ॥१०॥

യോ രായോƒവനിർ‌‍മഹാൻസുപാരഃ സുന്വതഃ സഖാ।

തസ്മാ ഇന്ദ്രായ ഗായത॥൧0॥

ധനരക്ഷകനും ദുഃഖങ്ങളെ അകറ്റുന്നവനും യജ്‌ഞം നടത്തുന്നവരെ സ്നേഹിക്കുന്നവനുമായ ഇന്ദ്രനെ സ്തുതിക്കൂ.
"https://ml.wikisource.org/w/index.php?title=ഋഗ്വേദം/മണ്ഡലം_1/സൂക്തം_4&oldid=154738" എന്ന താളിൽനിന്ന് ശേഖരിച്ചത്