ഋഗ്വേദം/മണ്ഡലം 1/സൂക്തം 3
മണ്ഡലം-1; സൂക്തം-൩
[തിരുത്തുക](ഋഷി മധു ച്ഛന്ദസ്,ദേവത അശ്വിനികൾ, ഇന്ദ്രൻ, വിശ്വദേവതകൾ, സരസ്വതി ഛന്ദസ്സ് ഗായത്രി )
സംസ്കൃതം മൂലം (ദേവനാഗരി ലിപിയിൽ) |
സംസ്കൃതം മൂലം (മലയാളം ലിപിയിൽ) |
മലയാള പരിഭാഷ |
---|---|---|
अश्विना यज्वरीरिषो द्रवत्पाणी शुभस्पती । पुरुभुजा चनस्यतम् ॥१॥ |
അശ്വിനാ യജ്വരീരിഷോ ദ്രവത്പാണീ ശുഭസ്പതീ । പുരുഭുജാ ചനസ്യതം॥൧॥ |
ഹേ, ആജാനബാഹുക്കളോടുകൂടിയവരും സൽക്കർമ്മങ്ങളുടെ സമ്പാദകരും
ദ്രുതഗതിയിൽ കാര്യങ്ങൾ നടത്തുന്നവരുമായ അശ്വിനികളേ! നിങ്ങൾ ഈ യജ്ഞത്തിലെ അന്നം കൊണ്ട് സംതൃപ്തരാകുവിൻ. |
अश्विना पुरुदंससा नरा शवीरया धिया । धिष्ण्या वनतं गिरः ॥२॥ |
അശ്വിനാ പുരുദംസസാ നരാ ശവീരയാധിയാ । ധിഷ്ണയാ വനതം ഗിരഃ ॥൨॥ |
ഹേ, അശ്വിനികളേ, നിങ്ങൾ വിഭിന്നങ്ങളായ കർമ്മങ്ങൾ പൂർത്തീകരിക്കുന്നവരും,
ധൈര്യവും ബുദ്ധിയുള്ളവരും ആകുന്നു. അതിനാൽ മനസ്സിരുത്തി ഞങ്ങളുടെ പ്രാർത്ഥന ശ്രദ്ധിക്കുവിൻ. |
दस्रा युवाकवः सुता नासत्या वृक्तबर्हिषः । आ यातं रुद्रवर्तनी ॥३॥ |
ദസ്രാ യുവാകവഃ സുതാ നാസത്യാ വൃക്തബർഹിഷഃ । ആ യാതം രുദ്രവർതനീ ॥൩॥ |
ഹേ ശത്രുസംഹാരകന്മാരായ വീരന്മാരേ! നിങ്ങൾ അസത്യങ്ങളിൽനിന്നും രക്ഷപ്പെട്ടവരും
ദുർഘടമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്നവരുമാണ്. ഈ അരിച്ചെടുത്ത സോമരസം പാനം ചെയ്യുവാനായി നിങ്ങൾ ഇവിടെ വന്നാലും. |
इन्द्रा याहि चित्रभानो सुता इमे त्वायवः । अण्वीभिस्तना पूतासः ॥४॥ |
ഇന്ദ്രാ യാഹി ചിത്രഭാനോ സുതാ ഇമേ ത്വായവഃ । അണ്വീഭിസ്തനാ പൂതാസഃ ॥൪॥ |
ഹേ, കാന്തിമാനായ ഇന്ദ്രാ! പത്തുവിരലുകൾ കൊണ്ട് പിഴിഞ്ഞെടുക്കപ്പെട്ട പവിത്രമായ സോമരസത്തിനുവേണ്ടി ഇവിടെ വരണേ. |
इन्द्रा याहि धियेषितो विप्रजूतः सुतावतः । उप ब्रह्माणि वाघतः ॥५॥ |
ഇന്ദ്രാ യാഹി ധിയോഷിതോ വിപ്രജൂതഃ സുതാവതഃ । ഉപ ബ്രഹ്മാണി വാഘതഃ ॥൫॥ |
ഹേ ഇന്ദ്രാ! ഭക്തിയോടുകൂടി തയ്യാറാക്കപ്പെട്ട സോമരസത്തെ, അത് തയ്യാറാക്കിയ സ്തോതാവിൻറെ സ്തുതികളോടുകൂടി സ്വീകരിക്കണേ. |
इन्द्रा याहि तूतुजान उप ब्रह्माणि हरिवः । सुते दधिष्व नश्चनः ॥६॥ |
ഇന്ദ്രായാഹി തൂതുജാന ഉപ ബ്രഹ്മാണി ഹരിവഃ। സുതേ ദധിഷ്വ നശ്ചനഃ ॥൬॥ |
ഹേ, അശ്വയുക്തനായ ഇന്ദ്രാ! നീ ഞങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുന്നതിന് അതിവേഗം
ഇവിടെ എത്തുകയും യജ്ഞത്തിൽ ഞങ്ങളുടെ ഹവിസ്സ് സ്വീകരിക്കുകയും ചെയ്യണേ. |
ओमासश्चर्षणीधृतो विश्वे देवास आ गत । दाश्वांसो दाशुषः सुतम् ॥७॥ |
ഓമാസശ്ചർഷണീധൃതോ വിശ്വേ ദേവാസ ആഗത। ദാശ്വാംസോ ദാശുഷഃ സുതം ॥൭॥ |
ഹേ, വിശ്വദേവതകളേ! നിങ്ങൾ രക്ഷകരും ധാരകരും ദാതാക്കളും ആകുന്നു.
അതിനാൽ ഈ ഹവിർദാതാവിൻറെ യജ്ഞത്തെ സ്വീകരിക്കുവിൻ. |
विश्वे देवासो अप्तुरः सुतमा गन्त तूर्णयः । उस्रा इव स्वसराणि ॥८॥ |
വിശ്വേ ദേവാസോ അപ്തുരഃ സുതമാഗന്ത തൂർണയഃ । ഉസ്രാ ഇവ സ്വസരാണി ॥൮॥ |
ഹേ വിശ്വദേവതകളേ! നിങ്ങൾ കർമ്മവാന്മാരും അതിവേഗം പ്രവർത്തിക്കുന്നവരുമാകുന്നു.
നിങ്ങൾ ജ്ഞാനം പ്രദാനം ചെയ്യുന്നതിന് സൂര്യകിരണങ്ങൾക്ക് സമാനരായി ആഗതരാകുവിൻ. |
विश्वे देवासो अस्रिध एहिमायासो अद्रुहः । मेधं जुषन्त वह्नयः ॥९॥ |
വിശ്വേ ദേവാസോ അസ്രിധ ഏഹിമായാസോ അദ്രുഹഃ । മേധം ജുഷന്ത വഹ്നയഃ ॥൯॥ |
ഹേ വിശ്വദേവതകളേ! നിങ്ങൾ ആരാലും കൊല്ലപ്പെടാത്തവരും സമർത്ഥരും
നിർവൈരരും സുഖസാധകരുമാകുന്നു. നിങ്ങൾ ഞങ്ങളുടെ യഞ്ജഹവിസ്സ് സ്വീകരിക്കുവിൻ. |
पावका नः सरस्वती वाजेभिर्वाजिनीवती । यज्ञं वष्टु धियावसुः ॥१०॥ |
പാവകാ നഃ സരസ്വതീ വാജോഭിർവാജിനീവതീ । യജ്ഞം വഷ്ടുധിയാവസുഃ ॥൧0॥ |
ഹേ, പവിത്രീകരിക്കുന്ന സരസ്വതീ! നീ ബുദ്ധി വഴിയായി അന്നവും ധനവും പ്രദാനം
ചെയ്യുന്നവളാകുന്നു. ഞങ്ങളുടെ ഈ യജ്ഞം സഫലമാക്കൂ. |
चोदयित्री सूनृतानां चेतन्ती सुमतीनाम् । यज्ञं दधे सरस्वती ॥११॥ |
ചോദേയിത്രീ സൂനൃതാനാം ചേതന്തീ സുമതീനാം। യജ്ഞം ദധേ സരസ്വതീ ॥൧൧॥ |
സത്യകർമ്മങ്ങളുടെ പ്രേരകയും ഉത്തമബുദ്ധി പ്രസരിപ്പിക്കുന്നവളുമായ ഈ സരസ്വതി നമ്മുടെ യജ്ഞം സ്വീകരിക്കുന്നവളാകുന്നു. |
महो अर्णः सरस्वती प्र चेतयति केतुना । धियो विश्वा वि राजति ॥१२॥ |
മഹോ അർണഃ സരസ്വതീ പ്രചോതയതികേതുനാ । ധിയോ വിശ്വാ വിരാജതി ॥൧൨॥ |
ഈ സരസ്വതി വിശാലമായ ജ്ഞാനസമുദ്രം പ്രകടമാക്കുന്നവളാകുന്നു. ഇവൾ ബുദ്ധിയെ ജ്ഞാനത്തിലേയ്ക്കാനയിക്കുന്നു. |