ഋഗ്വേദം/മണ്ഡലം 1/സൂക്തം 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മണ്ഡലം-1; സൂക്തം-2[തിരുത്തുക]

(മധു ച്ഛന്ദസ്, വിശ്വാമിത്രൻ ഋഷി. ഗായത്രീ ച്ഛന്ദസ്. വായു ദേവത.)

സംസ്കൃതം മൂലം

(ദേവനാഗരി ലിപിയിൽ)

സംസ്കൃതം മൂലം

(മലയാളം ലിപിയിൽ)

മലയാള പരിഭാഷ
वायवा याहि दर्शतेमे सोमा अरंकृताः ।

तेषां पाहि श्रुधी हवम् ॥१॥

വായവാ യാഹി ദർശതേ മേ സോമാ അരംകൃതാഃ ।

തേഷാം പാഹി ശ്രുധി ഹവം ॥൧॥

വായൂ, തയ്യാറാക്കിയിരിക്കുന്ന ഈ സോമം

സ്വീകരിച്ച് ഞങ്ങളുടെ വിളി കേൾക്കൂ.

वाय उक्थेभिर्जरन्ते त्वामच्छा जरितारः ।

सुतसोमा अहर्विदः ॥२॥

വായ ഉക്ഥോബിർജരന്തേ ത്വാമച്ഛാ ജരിതാരഃ।

സുതസോമാ അഹർവിദഃ ॥൨॥

ഹേ വായുവേ ! ഈ സോമരസം നിഷ്പന്നമാക്കിയെടുത്തു

ഇതിന്റെ ഗുണങ്ങളറിയുന്ന സ്തോതാക്കൾ നിൻറെ ഗുണങ്ങളെ പാടി പുകഴത്തി സ്തോത്രം ചെയ്യുന്നു

वायो तव प्रपृञ्चती धेना जिगाति दाशुषे ।

उरूची सोमपीतये ॥३॥

വായോ തവ പ്രപൃഞ്ചതീ ധേനാ ഗിജാതിദാശുഷേ

ഉരൂചീ സോമപീയതേ ॥൩॥

ഹേ വായുവേ ! ഈ സോമരഭിലാഷത്തോടു

കൂടിയുള്ള മർമ്മസ്പർശിയായ വാണി, ദാതാവിനെ അതിവേഗം പ്രാപിക്കുന്നു

इन्द्रवायू इमे सुता उप प्रयोभिरा गतम् ।

इन्दवो वामुशन्ति हि ॥४॥

ഇന്ദ്രവായു ഇമേ സുതാ ഉപ പ്രയോഭിരാ ഗതം

ഇന്ദ്രവോ വാമുശന്തിഹി ॥൪॥

ഹേ ഇന്ദ്രാ,വായു! ഇവിടെ സോമരസം തയ്യാറായിരിക്കുന്നു.

ഇത് നിങ്ങൾക്കുവേണ്ടിയുള്ളതാണ്. അതിനാൽ അന്നാദികളോടുകൂടി ആഗതരാകുവിൻ.

वायविन्द्रश्च चेतथः सुतानां वाजिनीवसू ।

तावा यातमुप द्रवत् ॥५॥

വായവിന്ദ്രശ്ച ചെതഥഃ സുതാനാം വാജിനീവസൂ ।

താവാ യാതമുപ ദ്രവൽ ॥൫॥

ഹേ വായു! ഹേ ഇന്ദ്രാ!

നിങ്ങൾ അന്നത്തോടുകൂടിയ സോമം അറിയുന്നവരാകുന്നു. അതിനാൽ അതിവേഗം ഇവിടേയ്ക്കാഗതരാകുവിൻ.

वायविन्द्रश्च सुन्वत आ यातमुप निष्कृतम् ।

मक्ष्वित्था धिया नरा ॥६॥

വായാവിന്ദ്രശ്ച സുന്വത ആ യാതമുപ നിഷ്കൃതം ।

മക്ഷ്വിത്ഥാധിയാ നരാ ॥൬॥

ഹേ വായു! ഇന്ദ്രാ! സംസ്കരിക്കപ്പെട്ടിരിക്കുന്ന

ഈ സോമരസത്തിന്നടുത്തേയ്ക്ക് അതിവേഗം വരുവിൻ, നിങ്ങൾ ഇരുവരും ശുദ്ധമായ ഈ വസ്തുവിനെ സ്വീകരിക്കുവിൻ.

मित्रं हुवे पूतदक्षं वरुणं च रिशादसम् ।

धियं घृताचीं साधन्ता ॥७॥

മിത്രം ഹുവേ പൂതദക്ഷം വരുണം ച രിശാദസം ।

ധിയം ധൃതാർചീ സാധന്താ ॥൭॥

പവിത്രബലവാനായ മിത്രനേയും ശത്രുസംഹാരകനായ

വരുണനേയും ഞാനാഹ്വാനം ചെയ്യുന്നു. ഇവർ ജ്ഞാനത്തേയും കർമ്മത്തേയും പ്രേരിപ്പിക്കുന്നവരാകുന്നു.

ऋतेन मित्रावरुणावृतावृधावृतस्पृशा ।

क्रतुं बृहन्तमाशाथे ॥८॥

ഋതേന മിത്രാവരുണാവൃതവൃധാവൃതസ്പൃശാ ।

ക്രതും ബൃഹന്തമാശാർഥേ ॥൮॥

ഈ മിത്രനും വരുണനും സത്യത്തിൽക്കൂടി

വൃദ്ധി പ്രാപിക്കുന്ന സത്യസ്വരൂപരും, അതുപോലെ സത്യത്തിൽക്കൂടി വികാസം പ്രാപിക്കുന്ന യജ്ഞത്തെ സമ്പുഷ്ടമാക്കുന്നവരുമാണ്.

कवी नो मित्रावरुणा तुविजाता उरुक्षया ।

दक्षं दधाते अपसम् ॥९॥

കവീ നോ മിത്രാവരുണാ തൃവിജാതാ ഉരുക്ഷയാ ।

ദക്ഷം ദധാതേ അപസം ॥൯॥

ഈ മിത്രനും വരുണനും മഹാശക്തിശാലികളും

എങ്ങും വ്യാപിച്ചിരിക്കുന്നവരും ശക്തിയാൽ കർമ്മങ്ങൾക്ക് പ്രേരണ നൽകുന്നവരും എല്ലാ കർമ്മങ്ങളും അധികാരങ്ങളും അധീനതയിൽ ഉള്ളവരുമാകുന്നു.

"https://ml.wikisource.org/w/index.php?title=ഋഗ്വേദം/മണ്ഡലം_1/സൂക്തം_2&oldid=154709" എന്ന താളിൽനിന്ന് ശേഖരിച്ചത്