Jump to content

ഉയർത്തിടും ഞാൻ എൻറെ കൺകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു