ഉപയോക്താവ്:Manojk/AboutMe

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മനോജ്‌ .കെ .മോഹൻ

തൃശ്ശൂർ സ്വദേശി.പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. ഇപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്,വിക്കിപീഡിയ,ചാമ്പ (സ്വതന്ത്രസിനിമ സംരഭം),ഡയസ്പോറ, FSUG-TSR,തൃശ്ശൂർ പ്രകൃതി സംരക്ഷണ സമിതി, റിവർ റിസർച്ച് സെന്റർ, വിബ്ജിയോർ കൂട്ടായ്മ തുടങ്ങിയ സന്നദ്ധമുന്നേറ്റങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.


മലയാളം കംമ്പ്യൂട്ടിങ്ങ് താല്പര്യമുള്ള ഒരു മേഖലയാണ്. സ്വന്തന്ത്രമായ ഒരു O C R എഞ്ചിൻ പ്രവർത്തിച്ചുകാണുന്ന ഒരു ദിവസം സ്വപ്നം കാണുന്നു. കൂടാതെ മലയാളത്തിലെ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്വതന്ത്രമായി സൂക്ഷിച്ച് വയ്ക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു. പഴയ പുസ്തകം കൈവശമുണ്ടെങ്കിലോ പ്രസിദ്ധീകരിച്ച ശ്രദ്ധേയതയുള്ള ഒരു പുസ്തകം വിക്കിയിൽ പ്രസിദ്ധീകരിക്കണമെങ്കിലോ എന്നെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഈ ഉദ്ദ്യമത്തിനായി പുസ്തകങ്ങൾ സ്കാൻ ചെയ്ത് പ്രോസസ് ചെയ്യാനുള്ള സ്കാനറുകളും കമ്പ്യൂട്ടറുകളും പങ്കുവയ്ക്കാൻ താല്പര്യമുള്ളവരെയും സ്വാഗതം ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Manojk/AboutMe&oldid=78138" എന്ന താളിൽനിന്ന് ശേഖരിച്ചത്