Jump to content

ഉപയോക്താവ്:Balasankarc\Test5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശതമുഖരാമായണം


കിളിപ്പാട്ട്




ഒന്നാം‌പാദം


രാമ! രാമാത്മാരാമാ! ശ്രീരാമ! രമാപതെ!
രാമ! രാജേന്ദ്ര! രാമ! രാജീവവിലേചന!
രാമ! തേ പാദാംബുജം വാഴ്ക മാനസേ മമ;
രാമ! രാഘവ! തവചരണം ശരണം മേ.
ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന
ശാരികപ്പൈതലേ! നീ ചൊല്ലണമെന്നോടിപ്പോൾ
സാകേതപതിയായ ഭഗവാൻ പത്മേക്ഷണൻ
രാഘവൻതിരുവടിവിജയം ബഹുവിധം.
ഭാഗവതന്മാർക്കാനന്ദാമൃതോദയം പരം
യോഗീന്ദ്രന്മാർക്കു മനോമോഹനം; കേൾപുണ്ടു ഞാൻ.
രാകേന്ദുമുഖിയായ ജാനകീവിജയം നീ
ശോകനാശനം പറഞ്ഞീടണമിനിയിപ്പോൾ.
ഭോഗിനായകഭോഗശയനശക്തിയായ
യോഗമായാദേവിതൻ വിജയം വിമോഹനം.
സാക്ഷാൽ ശ്രീനാരായണ പ്രകൃതിവിലാസങ്ങൾ
മോക്ഷസാധനങ്ങളിൽ മുഖ്യമെന്നല്ലോ ചൊൽവൂ
കേൾക്കയിലത്യാഗ്രഹമുണ്ടെനിക്കിനിയതു
കാൽക്ഷണകാലം കളഞ്ഞീടാതെ ചൊല്ലീടെടോ.
ശാരികപൈതലതുകേട്ടളവുരചെയ്താൾ;
താരകബ്രഹ്മശക്തി വിജയം കേട്ടുകൊൾവിൻ.
 എങ്കിലോ ശതാനന്ദനാകിയ മഹാമുനി
പങ്കജാസനപുത്രനാകിയ വസിഷ്ഠനെ
വന്ദിച്ചുഭക്തിയോടേ ചോദിച്ചു വിനീതനായ് :
"വന്നിതാനന്ദം രാമചരിതം കേട്ട മൂലം.
നിന്തിരുവടി കനിഞ്ഞരുളിച്ചെയ്തീടണം
സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം"..

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
ശതമുഖരാമായണം


ഇങ്ങനേ ശതാനന്ദൻതന്നുടേ ചോദ്യംകേട്ടു
തിങ്ങീടും പ്രീതിയോടേ വസിഷ്ഠനരുൾചെയ്തു
മംഗലപ്രദം സീതാവിജയം പൂർണ്ണാനന്ദം
സംഗനാശനകരം കൈവല്യപ്രദമല്ലോ.
കൊന്നിതു ദശാനനൻതന്നെ രാഘവൻ പിന്നെ-
ക്കൊന്നിതു ശതാനനൻതന്നെയും സീതാദേവി
വന്നിതാനന്ദമതുകാരണം പ്രപഞ്ചത്തി-
ന്നിന്നതു കേട്ടുകൊൾക ചൊല്ലുവൻ ചുരുക്കിഞാൻ.
 പങ്ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്ക്തികന്ധരൻ തന്നെക്കൊന്നതിനനന്തരം
ഭാനുനന്ദനമുഖ്യവാനരപ്പടയോടും
ജാനകീദേവിയോടും ലക്ഷ്മണനോടുംകൂടി
ഭക്തനാം നക്തഞ്ചരശ്രേഷ്ഠനാം വിഭീഷണൻ
ശക്തനാം ജഗൽപ്രാണപുത്രനഞ്ജനാപുത്രൻ
തന്നോടും ലഘുതരം പുഷ്പകംകരയേറി
ച്ചെന്നയോദ്ധ്യയുംപുക്കു വസിച്ചു സന്തുഷ്ടനായ്
അഭിഷേകവും കഴിഞ്ഞാസ്ഥാനത്തിങ്കലാമ്മാ-
റഭിമാനേന വസിഷ്ഠാദിതാപസരോടും
രത്നശോഭിതമായ സുവർണ്ണസിംഹാസനേ
പത്നിയേ-വാമോത്സംഗേ ചേർത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കംഭസംഭവനരുൾചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെപ്പോരിൽ ബന്ധിച്ച ശൗർയ്യങ്ങളും
കേട്ടുവിസ്മയം പൂണ്ടു മരുവീടിനനേരം
കേട്ടിതു മേൽഭാഗത്തു നിന്നശരീരിവാക്യം.
"എത്രയുംപരാക്രമിയാകിയ ദശാസ്യനേ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ;
പൗലസ്ത്യനവനുടെ കാൽനഖത്തിനുപോരാ!
ശോകഭീതികളേതുംകൂടാതേ സുഖിച്ചവൻ
ശാകദ്വീപത്തിൻമദ്ധ്യേ വാഴുന്നിതനാരതം.
ദധിസാഗരപരിവേഷ്ടിതമായാപുരേ

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാദം
3



യുധി ദേവാദികളാലവധ്യനായിട്ടവൻ
അമരാരാതിശ്രേഷ്ഠനാകിയ ശതാനനൻ
സമരേ ജയിക്കണം നിന്നയൊകാംക്ഷയാ
സന്തതംവസിക്കന്നിതിപ്പൊഴു"മെന്നവാക്യ-
മന്തരീക്ഷത്തിങ്കൽ നിന്നാശുകേൾക്കായനേരം
അത്ഭുതാകുലചിത്തനാകിയ രഘുവരൻ
അപ്പോഴേ കുംഭോത്ഭവൻതന്നോടു ചോദ്യംചെയ്തു.
"എന്തൊരത്ഭുതമശരീരിതന്നുടേ വാക്യം
നിന്തിരുവടിയരുൾചെയ്യണം പരമാർത്ഥം"
രാമചന്ദ്രോക്തികേട്ടു കുംഭസംഭവൻ പര-
മാമോദപൂർവമരുൾചെയ്തിതു വഴിപോലെ.

രണ്ടാം‌പാദം


 ഇത്ഥം കിളിമകൾ ചൊന്നതു കേട്ടുടൻ
ചിത്തംതെളിഞ്ഞു ചോദിച്ചിതു പിന്നെയും.
ദാശരഥിചരിതം പാപനാശന-
മാശുചൊല്ലീടിനിയും കഥാശേഷവും.
എന്നതുകേട്ടു പറഞ്ഞു കിളിമകൾ.
മന്നവൻതന്നോടഗസ്ത്യനരുൾചെയ്തു.
 "രാജരാജേന്ദ്ര! രാജീവവിലോചന!
രാജപ്രവര! രജനീചരാന്തക!
കേട്ടുകൊണ്ടാലും യഥാവൃത്തമെങ്കിലോ
കേട്ടാലതീവഭയാനകം കേവലം.
ആശ്ചര്യരൂപശീലംപൂണ്ട പത്നിമാർ
കാശ്യപനുണ്ടു പതിമൂന്നുപേരെടോ.
എന്നവരിൽ ദനുവാമവൾ പെറ്റുട-
നുന്നതനായ ശതാനനനുണ്ടായി.
രക്തമൃതുകാലദൃഷ്ടമതിനോടു
യുക്തനായ് മാതൃദോഷേണ പിറന്നവൻ
ഘോരമാമാസുരഭാവം പരിഗ്രഹി-
ച്ചാരാലുമേ ജയിക്കാനരുതാതൊരു
ശൌർയ്യംധരിച്ചു വളർന്നവനെത്രയും
ധൈർയ്യംഭജിച്ചു തപസ്സുതുടങ്ങിനാൻ.

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
ശതമുഖരാമായണം


ഘോരമായ്ച്ചെയ്ത തപോബലംകൊണ്ടവൻ
സാരസസംഭവനെപ്രസാദിപ്പിച്ചു -
വേണ്ടുംവരങ്ങൾ വരിച്ചാൻ മഹാഭയം
പൂണ്ടു ജഗദ്വാസികളതുകാരണം.
 കാലകേയാദ്യസുരപ്പറ്റടയോടുമ -
ക്കാലമസുരവരപരിസേവിതൻ
ത്രൈലോക്യവും പരിപാലിച്ചു; ദേവക-
ളാലോക്യ ഭീതികലർന്നോളിച്ചീടിനാർ.
നൂറായിരം യോജനവഴിനീളമു-
ണ്ടേറെയില്ലേതുമേവണ്ണമതിലെടോ!
ചൂടുംകുസുമസമാനമുഡുഗണം;
ചൂടുമവനില്ല ശീതവുമില്ലല്ലോ.
കുണ്ഡലദ്വന്ദ്വസമാനം രവിശശി-
മണ്ഡലദ്വന്ദ്വമവനു മഹാമതേ!
കാശീപുരവാസിനം പരമേശ്വര-
മാശയേ ചിന്തിച്ചുറപ്പിച്ചു പൂജിച്ചു.
തൽ‌പ്രസാദത്താലവന്നമരത്വവു-
മപ്പോളനുഗ്രഹിച്ചു പരമേശ്വരൻ.
നിർഭയനായവൻ നീളേ നടന്നോരോ
സൽ‌പ്രജാധ്വംസനംചെയ്യുന്നിതിന്നിപ്പോൾ
മായാപുരിയിൽ‌വാഴുന്നിതവൻ മഹാ-
മായാവിതാനവനെന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനംചെയ്തു ഭവാനിനിവൈകാതേ."
 ഇത്ഥമഗസ്ത്യസുഭാഷിതം കേട്ടു കാ-
കുൽസ്ഥനുമുള്ളിൽ വിചാരംതുടങ്ങിനാൻ.
മന്ത്രികളോടുമവരജന്മാരോടും
ചിന്തിച്ചുറച്ചു കല്പിച്ചു രഘൂത്തമൻ.
പിന്നെയും കുംഭോത്ഭവനോടു ചോദിച്ചു
മന്നവൻ മന്ദസ്മിതംചെയ്തു സാദരം.
"ഞാനവനെക്കൊലചെയ്യുന്നതെങ്ങനേ
ദീനദയാനിധെ! തത്വമരുൾചെയ്ക,
ദാനവവീരൻ മഹാബലവാൻ തുലോം;
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ."

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5
രണ്ടാംപാദം


 എന്നതുകേട്ടരുൾചെയ്തു മഹാമുനി
മന്ദഹാസംപൂണ്ടു: "നന്നുനന്നെത്രയും
രാമ! രഘുപതെ! രാജശിഖാമണെ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ല ലോ-
കങ്ങളിൽ നിന്നുടേ ശസ്ത്രത്തിനോർക്ക നീ.
വധ്യൻ ഭവാനാലവനെന്നു നിർണയം;
യുദ്ധം തുടങ്ങിയാലും ഭവാൻ വൈകാതെ."
 ഇത്ഥമഗസ്ത്യമുനിതൻമൊഴികേട്ടു
ശത്രുഘ്നനോടും ഭരതനോടും നിജ-
സൌമിത്രിയൊടു മരുൾചെയ്തിതാദരാൽ
സൌമുഖ്യമോടു മന്ദസ്മിതപൂർവ്വകം.
"സൌമിത്രിയും ഞാനുമായ്ദ്ദശകണ്ഠനെ-
സ്സാമർത്ഥ്യമോടു വധിച്ചു രണാങ്കണേ.
ശത്രുഘ്നനും ലവണാസുരനെക്കൊന്നു
പൃത്ഥീതലേ നിജകീർത്തിപരത്തിനാൻ.
ഗന്ധർവസംഘംജയിച്ചു ഭരതനു
മന്തമില്ലാതുള്ള കീർത്തി ലഭിച്ചിതു.
ശക്തനാകുന്നതാരിന്നു ശതാസ്യനേ
നിഗ്രഹിപ്പാനെന്നു ചിന്തിപ്പിനേവരും.
ലങ്കാപുരേ ലഘുമാർഗ്ഗേണ സാഗരം
ലംഘനംചെയ്തു ചെന്നാശു ദശാസ്യനേ
നിഗ്രഹിച്ചു പണിപ്പെട്ടിനിയെങ്ങനേ
നിഗ്രഹിക്കുന്നു ശതാസ്യനേ വൈകാതെ?
നാലുസമുദ്രങ്ങളും മഹാദ്വീപങ്ങൾ-
നാലും കടക്കുന്നതെങ്ങനേ ചൊല്ലുവിൻ"
 പിന്നേ ഹനുമാനെ മന്ദംവിളിച്ചുടൻ
മന്നവർമന്നവനേവമരുൾചെയ്തു.
"അന്യജനങ്ങളാൽസാദ്ധ്യമല്ലിക്കാർയ്യം
നിന്നാലൊഴിഞ്ഞെന്നറിക മഹാമതെ.
ഉത്സാഹമാശു കൈക്കൊൾക ശൌർയ്യാംബുധേ!
സത്സംഗ്ഗസക്തനാം[1] ശാഖാമൃഗോത്തമ!"

  1. സൽസംഘ സത്തമ എന്നു പാഠാന്തരം.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6
ശതമുഖരാമായണം


ഉത്തമാംഗേന വഹിച്ചാനവൻ പുരു-
ഷോത്തമവാക്യം മുദാ ഭക്തിപൂർവ്വകം.
രാക്ഷസകാലനാം മാരുതിയും മധു-
രാക്ഷരവാചാ തൊഴുതു ചൊല്ലീടിനാൻ.
"അർണ്ണോജലോചന! ചൊല്‌വനുപായമൊ-
ന്നർണ്ണവദ്വീപങ്ങളെക്കടന്നീടുവാൻ
ബാഹുജവീര! ഭവാനെഴുന്നള്ളുവാൻ
വാഹനമാകുന്നതുമടിയേനല്ലോ.
രാവണനിഗ്രഹത്തിന്നെഴുന്നള്ളുവാൻ
കേവലം വാഹനമായതു ഞാനല്ലോ.
വൻകടലൊക്കെക്കടന്നീടുവാൻ തവ
കിങ്കരനായടിയനുണ്ടതിദ്രതം.
ശങ്കാവിഹീനം കഴുത്തിൽകരേറുക
പങ്കജലോചന! പാർക്കരുതൊട്ടുമേ!"
എന്നതുകേട്ടരുൾചെയ്തിതു രാഘവൻ
"എന്നുടെയാത്രയ്ക്കുപായമതുണ്ടല്ലോ
ഇക്ഷ്വാകുവംശജാതന്മാർക്കു സേനയു-
മക്ഷേൗഹിണിയുണ്ടറുപത്തിമൂന്നെടോ.
വെള്ളംകണക്കെപ്പരന്നിരുപത്തൊന്നു-
വെള്ളം പടയുണ്ടു സുഗ്രീവവീരനും,
രക്ഷോബലവും വിഭീഷണവീരനും
ലക്ഷ്മണൻ‌താനും ഭരതനും തമ്പിയും
ലക്ഷ്മീസമാനയാം ജാനകീദേവിയും
ലക്ഷത്രയം മിഥിലാധിപസേനയും
എന്നോടു കൂടവേ പോരുമെല്ലാവരു-
മെന്നാലവരെക്കടത്തുന്നതെങ്ങനെ?"
 ഇംഗിതങ്ങൾ കപിപുംഗവനന്നേരം
മംഗലവാചാ തൊഴുതു ചൊല്ലീടിനാൻ.
എങ്ങനേയെന്നരുൾചെയ്യുന്നതെന്തിദ-
മിങ്ങടിയേനിരിക്കെജ്ജഗതീപതെ!
ഏരേഴുലോകവുമാശു ലോകാലോക-
ഭൂരിധരാധരത്തോടുമെടുത്തു ഞാൻ
കൊണ്ടുപോവാൻ തിരുവുള്ളമെന്നെക്കുറി-
ച്ചുണ്ടെങ്കിൽ, ലെന്തിതുചൊല്ലി വിഷാദിപ്പാൻ?

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7
ശതമുഖരാമായണം


ചെന്നു ശാകദ്വിപവാസം ശതമുഖം
കൊന്നു വിരവിനോടിങ്ങെഴുന്നള്ളുക.
വന്നു മമ സ്തന്ധമേറുവിനേവരും;
മന്നവർമന്നവനായ മഹീപതേ!
 ഇത്ഥം സദാഗതിപുത്രവാക്യംകേട്ടു
ചിത്തം തെളിഞ്ഞു കാകുൽസ്ഥൻതിരുവടി
മന്ദേരം മഹാപ്രസ്ഥാനമരഭ്യ
മന്ദസ്മിതംചെയ്തിവണ്ണമരുൾചെയ്തു.
"വീരരെ! നേരേ ഭയാകുലമെന്നിയേ
മാരുതിവീരനുപരി കരേറുവിൻ.
എന്നതുകേട്ടൊരു വൻപടയൊക്കവേ
ചെന്നുടൻ മാരുതിപൃഷ്ഠമേറീടിനാറർ -
ആനതേർ കാലാൾ കുതിരപ്പടയുമായ്
മാനവവീരരും വാനരവീരരും
മാനമേറിടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീമദേവനും
വാനരേന്ദ്രോപരി ചെന്നുകരേറിനാർ.
മെല്ലവേ പൊങ്ങിനാൻ മാരുതി വാരിധി -
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശർക്കരയബ്ധിയും
ഘോരസുരാബ്ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ളക്ഷദ്വീപം കുശദ്വാപം
സംബാധിതക്രൌഞ്ചദ്വാപവുമെന്നിവ.
പിന്നീടുചെന്നു ശാകദ്വീപമുൾപുക്കു
നിന്നനേരം ദധിസാഗരവും കണ്ടു.
വന്നോരു വിസ്മയം പൂണ്ടു മഹാബല-
രന്യോന്യമാലാപവും ചെയ്തിതങ്ങനെ.
നന്നുനന്നഞ്ജനാനന്ദനനെന്നിദം
നന്ദിച്ചു വിശ്രമിച്ചീടിനാരേവരും.
 കണ്ടാൽ മനോഹരമായ മായാപുരം
കണ്ടു ശതാനനപാല തമത്ഭുതം
നന്ദനംനിന്ദിക്കുമുദ്യാനദേശമാ-

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8
ശതമുഖരാമായണം


നന്ദപ്രദം കാഞ്ചനദ്ര മശോഭിതം
ഉൾപ്പുക്കുനിന്നരുളീ രഘുപുംഗവ-
നത്ഭുതവിക്രമനമ്യുതനദ്വയൻ
ചില്പുരുഷൻ പുരുഷോത്തമനവ്യയൻ
സല്പുരുഷപ്രിയൻ കിൽബിഷനാശനൻ.
"കൂട്ടമൊരുമിച്ചുനില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങുതുർത്തീടുവിൻ."
അർക്കകുലോത്ഭവനാജ്ഞയാ വേഗമോ -
ടർക്കജനാദിനയാം വാനരവീരനും
ഇക്ഷ്വാകുവംശപരിവൃഡ്ഠദസനയും
മായാപുരിമതിലും കിറ്റങ്ങും തക-
ർത്തായോധനത്തിനടുത്തുചെന്നീടിനാർ.
തല്പുരിമപാലകന്മാരായ സംഗ്രാമ
തല്പരന്മാർ മഹൽകാലകേയന്മാരും
ഹസ്തിരഥതുരഗങ്ങൾതോറും നിജ -
ഹസ്തേ പരമായുധങ്ങൾധരിച്ചുടൻ
വെട്ടുമിടികൾപോലേ ഭയമാംവണ്ണ -
മട്ടഹാസം ചെയ്തടുത്താരതിദ്ര തം.
ശസ്ത്രങ്ങളസ്ത്രങ്ങൾ നാരാചപങ്ക്തികൾ
മുൾത്തടി ശൂലം മുസലം ഗദകളും
ദൺധങ്ങാൾ വാളും ചുരിക കടുത്തില
ഭിൺധിപാലങ്ങൾ പരിഘങ്ങളീട്ടികാൾ
ശക്തിയും ചക്രവും വെണ്മഴുവീർച്ചവാൾ
കൈക്കത്തിയും കന്നക്കത്തിയും ചോട്ടയും
കന്തം കുറിയവൾ[1] ചന്തമേറും പീലി-
ക്കുന്തം ചവിളം ചരട്ടുകുന്തങ്ങളും
കൈകൊണ്ടടുത്തൂ തുകിത്തുടങ്ങീടിനാ-
രുൾക്കരുത്തോടു രഘുനാഥസൈന്യവും.
വാനരന്മാരുടേ ഗർജ്ജിതഘോഷവും.
കൗണപവീരമഹാസിംഹനാദനും
വാരണവാജികൾനാദവിശോഷവും
കാരണപൂരുഷശംഖനിനാദവിം

  1. കതിരവൾ എന്നുപാഠാന്തരം.
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9
രണ്ടാംപാദം


തേരുരുൾനാദവും ജ്യാനാദഘോഷവും
ഭേരീമൃദംഗാദിവാദ്യഘോഷങ്ങളും
എന്നിവറേറക്കൊണ്ടു മാറ്റൊലികൊൾകയാൽ
നന്നായ്‌വിറച്ചു തുടങ്ങി ജഗത്‌ത്രയം.
അന്യോന്യമോറ്റു പൊരുതുമരിച്ചിത-
ത്യുന്നതന്മാരായ വീരർ ബഹുവിധം.
 ഇങ്ങനേ രണ്ടുമാസം പൊരുതോരള-
വങ്ങറിഞ്ഞു ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറുതലയുമിരുനൂറുകൈകളുമായ്
തന്നൂടേ സേനാപതികളും സേനയും
സന്നമായ്‌വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധനായ്പുറപ്പെട്ടുരണത്തിനായ്
സൈന്യസമേതമപേതഭയാകുലം.
ശങ്കരധ്യാനവും കൈവിട്ടു രോഷേണ
ശങ്കാവിഹീനം പൊരുതടുത്തീടിനാൻ.
ഉജ്ജ്വലിച്ചുള്ള ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചു
വിജ്വരാത്മാ ചെന്നടുക്കും ദശാന്തരേ
വിസ്മിതനാകിയ രാഘവൻതന്നോടു
സസ്മിതം വായുതനയനും ചൊല്ലിനാൻ
"ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ
ചിന്തയാകുന്നതു കാർ‌യ്യവിനാശിനി
കിന്തയാ ചിന്തയാ യത്ത്വയാ ഹന്തവ്യ-
ന്നന്തരമില്ല ശതാനനൻ ഭൂപതേ!"
ഇത്ഥംപറഞ്ഞു നിജരൂപവും ധരി-
ച്ചസ്തഭീത്യാ രുഷാ സഞ്ചരിച്ചീടിനാൻ.
മധ്യാഹ്നമാർത്താണ്ഡമണ്ഡലതുല്യമാം
വക്ത്രവും മേരുസമാനശരീരവും
കൈക്കൊണ്ടു ശോഭിച്ചു കാണായിതന്നേര-
മർക്കാത്മജപ്രിയമർക്കശിഷ്യോത്തമം.
 ഇത്ഥം പറഞ്ഞടങ്ങീ കിളിപ്പൈതലും;
ചിത്തമാനന്ദിച്ചിരുന്നിതു ഞങ്ങളും.

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10
ശതമുഖരാമായണം


മൂന്നാംപാദം



 പറകപറകഴകിനൊടു പുനരിനിയുമാശു നീ
പാപമെല്ലാമകലേപ്പോമതിനാലേ,
തരണികുലതിലകനുചരിതനഖിലേശ്വരൻ
താപവിനാശനൻ ദാനവനാശനൻ
ചരിതരസമമൃതസമമതിരുചിരുമുച്യതാം
ചാരുകളേബരേ!ശാരികപ്പൈതലേ.
 തദനു കിളിമകളുമതികുതുകമൊടു ചൊല്ലിനാൾ
താരകബ്രഹ്മമാഹാത്മ്യമനുത്തമം.
കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചിസമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരരുചിസമഗുരുകിരീടവും
കാലാനലാഭായ കാണായിതന്തികേ.
പവനതനയനെ നികടഭുവി ഝടിതി കണ്ടതി-
പാപി ശതാനനൻ വിസ്മയംതേടിനാൻ.
അനിലജനുമതുപൊഴുതു ശതമുഖനെ മുഷ്ടികൊ-
ണ്ടാഹന്ത താഡിച്ചിതൊന്നു വക്ഷസ്ഥലെ.
വ്യഥയൊടതുപൊഴുതു ശതമുഖനുമഥ മോഹിച്ചു
വീണിതു ബോധമ്മറന്നു വിവശനായ്.
അതികഠിനതരപതനപരവശതയാ സമ-
മർദ്ധപ്രഹരമാത്രം കിടന്നീടിനാൻ.
വരബലമൊടതുപൊഴുതു ശതമുഖനുണർന്നുടൻ
വായുതനയനേ മാനിച്ചുവാഴ്ത്തീടിനാൻ.
പവനസുതനുരസി പുനസുരനുരുശൂലേന
ബാധിച്ചതേറ്റവനും വീണുമോഹിച്ചു.
പതിതമഥപവനസുതമമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ! ശിവ ശിവ! എന്നുമാൽ തേടിനാൻ.
 "വാസുദേവായ ശാന്തായ രാമായ തേ

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
11
മൂന്നാംപാദം


വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനെ സത്വായ
ശ്രീരാഘവായ ശത്രുഘ്നായ തേ നമഃ.
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ.
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ."
മങ്ങാത ഭക്ത്യാ പരമപുരുഷനേ
മംഗലം ചൊല്ലി സ്തുതിച്ചുടൻ‌ധ്യാനിച്ചു
പാവനനാകിയ പാവനി തന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.
വിസ്വാസഭക്ത്യാ ജയിച്ചു ശത്രുക്കളേ
വിശ്വം‌നിറഞ്ഞ രൂപേണ നിന്നീടിനാൻ.
ഇസ്തുതി ഭക്ത്യാ ജപിക്കുന്ന മർത്ത്യനു
ശത്രുനാശം ഭവിക്കും നഹി സംശയം.
 പവനസുതമവനതമുഖാംബുജം കണ്ടുടൻ
ഭുവനപതി പൂർണ്ണസന്തുഷ്ട്യാ മരുവിനാൻ.
അഥ ഝടിതി ശതവദനനഖിലജഗദീശ്വര-
മാലോക്യ യുദ്ധാങ്കണസ്ഥിതം രാഘവം
നിജമനസി മുഹുരപിച വിസ്മയം കൈക്കൊണ്ടു
നിന്നോരസുരനെക്കണ്ടു രഘൂത്തമൻ.
സമരസവിവശതരഹൃദയമൊടനന്തരം
സൌമിത്രിയോടു തൻ വില്ലുവാങ്ങീടിനാൻ.
കരകമലധൃതവിശിഖചാപനാം രാഘവം
കണ്ടതിക്രോധം മുഴുത്തോരു ദാനവൻ
കലിതബഹുകലഹരസമകതളിരിൽ വാച്ചോരു
കാലകേയാവലിയോടും ശതാനനൻ
ജ്വലനദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ
പരമപുരുഷനൊടു രണമഴകൊടു തുടങ്ങിനാൻ
പർവ്വതതുല്യശരീരി ശതാനനൻ.

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
18
ശതമുഖരാമായണം


മുഹുരപിച മുഹുരപിച പരമഹൎഷം‌പൂണ്ടു
മൂലപ്രകൃതിയേ വന്ദിച്ചതേവരും.
 രഘുപതിയുമതികുതുകമൊടു ഝടിതി നല്‌കിനാൻ
രത്നമയം നിജഹാരം മനോഹരം.
ക്ഷണസമയമകമലരിൽ വിരവൊടു വിചാൎയ്യ തൽ
ക്ഷീരരത്നാകരകന്യകയും മുദാ
നിജരമണവദനസരസിരുഹവുമനന്തരം
നിൎമ്മലഹാരവും മാരുതിവക്‌ത്രവും
ഉടമയൊടുമുടനുനുടനെയിടകലരെ നോക്കിനാ-
ളുള്ളമറിഞ്ഞിതു രാഘവദേവനും.
"വിമലതരശശിമുഖി! തവാന്തൎഗ്ഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്ര കേൾ.
തവഹൃദയനിഹിതമിഹ കുരുകരു യഥേപ്സിതം
തൽകാൎയ്യമീപ്രപഞ്ചത്തിന്നു സമ്മതം."
പതിവചനനിശമനദശാന്തരേ സീതയും
ഭർത്താവിനോടു ചിരിച്ചരുളിച്ചെയ്തു.
"ഇതിനനിലതനയനിവനേകവീരൻ ദൃഢ-
മിന്നുയോഗ്യൻ പുനരെന്നെന്നുടേ മതം."
സുദൃഢമിതി തപനകുലപതിയുമുരചെയ്തിതു;
സുന്ദരിയും ഹനുമാനു നല്‌കീടിനാൾ.
ബഹുമതിയൊടതിവിനയമടിമലരിൽവീണവൻ
വന്ദിച്ചുനിന്നു തൊഴുതുവാങ്ങീടിനാൻ.
അരുണശതരുചിയൊടനിലജനതുധരിച്ചുചെ-
ന്നാനന്ദമൂൎത്തിയേ വീണുവണങ്ങിനാൻ.
വരദനജനമൃതമയനാനന്ദവായ്പാൎന്നു
വാത്സല്യമുൾകൊണ്ടു വക്ഷസി ചേൎത്തുറൻ
"വരിക കപികുലതിലക!വായുസൂനോ!ഭവാൻ;
ബ്രഹ്മപദംതന്നെ തന്നേൻ നിനക്കു ഞാൻ.
ബഹുസമയമിഹതപസി കൃതരസമിരുന്നുടൻ
ബ്രഹ്മത്വവും ഭവിച്ചീടും ഭവാനെടോ.
പരനമലനമൃതമയനാദിനാരായണൻ
പണ്ടുധാതാവിനിബ്ഭൂഷണം നൽകിനാൻ.
കമലഭുവനഥ കനിവൊടിക്ഷ്വാകുഭൂപനും

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
19
നാലാംപാദം


കാരുണ്യമോടു കൊടുത്താനിതു പുരാ
പരമരുചിതടവിനൊരു ദിവ്യവിഭൂഷണം
പട്ടാഭിഷേകസമയേ നൃപകുലം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
24
ശതമുഖരാമായണം


സ്തുതിച്ചും വീണും നമസ്കരിച്ചുമാത്മാനന്ദ-
മുദിച്ചും സമസ്തലോകോത്സവം കണ്ടുകണ്ടു
വിശ്വവും വിശ്വത്തിങ്കൽ വാഴുന്ന ജനങ്ങളും
നിശ്ശേഴമൊന്നായ്‌മരുവീടിന മഹദ്രൂപം
അനന്തകിരീടോദ്യന്മസ്തകം സർവ്വേശ്വര-
മനന്തബാഹുദരമനന്തവക്ത്രനേത്ര-
മനന്തായുധധരമനന്തപാദാംഭോജം
അനന്തമഹിമാനമപരിച്‌ഛേദ്യം പൂർണ്ണം
ആദിത്യവർണ്ണം തമസഃപരം പരാപരം
ആദിജ്യോതിഷം പരമാത്മാനം പരബ്രഹ്മം
അച്യുതമവാങ്‌മനോഗോചരം സർവേശ്വരം
സച്ചിദാനന്ദരൂപം സകലം സനാതനം
ചേതസി നിരൂപിക്കപ്പെട്ടതുമെന്നുവേണ്ടാ
വിശ്വമൊക്കവേ കാണായ്‌വന്നിതു ദിവ്യാത്മാവാം
വിശ്വരൂപത്തിങ്കൽ പ്രത്യക്ഷമായത്യഭുതം
 അവ്യക്തമനാദ്യന്തമവ്യയം വിശ്വരൂപം
ദിവ്യലോചനംകൊണ്ടു കണ്ടൊരു ജനമെല്ലാം
തല്പ്രസാദത്താലതിഭക്തികൈക്കൊണ്ടു നിന്നു
ചിൽസ്വരൂപനേ നമസ്കരിച്ചാർ ഭയത്തോടും.
അച്‌ഛമദ്വയമേകമവ്യക്തമവ്യക്തമവ്യാകൃതം
നിശ്ചലാത്മനാ കണ്ടുനിന്ന ഭക്തന്മാരെല്ലാം
പരമേഷ്ടിയും പരമേശ്വരനാദികളും
പരമാനന്ദാർണ്ണവനിമഗ്നന്മാരായ്‌ത്തീർന്നും.
"നമസ്തേ ദേവദേവ!നമസ്തേ രാമരാമ!
നമസ്തേ ഹര! മഹാപൂരുഷ!നാരായണ!
നമസ്തേ ജരാമരണാപഹ രാമരാമ!
നമസ്തേ സീതാപതേ!രാവണാന്തക!പ്രഭോ!
നമസ്തേ കൌസല്യാനന്ദന രാഘവ!രാമ!
നമസ്തേ ദാശരഥേ! നമസ്തേ ഖരാരാതേ!
അണുവിലണിമാനായ് മഹതാം മഹിതനായ്
പ്രണാവാത്മകനായ ഭഗവാൻ ഭവാനല്ലോ.
സകലജന്തുക്കൾക്കുമാത്മാവായീടുന്നതും
പ്രകൃതിപരനായ്‌വാഴുന്നതും ഭവാനല്ലോ.

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25
നാലാംപാദം


വിശ്വത്തിൻ‌നിധാനമാകുന്നതും ഭവാനല്ലോ
വിശ്വകർത്താവായതും വിശ്വഭർത്താവായതും
വിശ്വഹർത്താവായതും നിന്തിരുവടിയല്ലോ;
വിശ്വരൂപാത്മാരാമ! സന്തതം നമോസ്തുതെ!"
ലക്ഷ്മണകുമാരനും തൽക്ഷണം ഭക്തിയോടേ
ലക്ഷ്മീവല്ലഭൻതന്നേസ്തുതിച്ചുതുടങ്ങിനാൻ.
"ഇഷ്ടനെത്രയുമഹമെന്നുള്ളൊരജ്ഞാനം മേ
നഷ്ടമായ്തീർന്നു നരകാരേ നിർമ്മലമൂർത്തേ!
തുഷ്ടനായ്‌വന്നേനിപ്പോളിഷ്ടലാഭത്താലിഹ
സ്പഷ്ടമായ്ത്തവരൂപം കാണായ്‌വന്നതുമൂലം.
കർബുരൌഘാരെ!മമകില്ബിഷമകലുവാൻ
ദുർബോധമെല്ലാം നീക്കിത്വൽബോധമുദിക്കണം."
ഭരതകുമാരനും പരമപുരുഷനാം
പരമാത്മാവുതന്നേസ്തുതിച്ചുതുടങ്ങീടിനാൻ.
"കോമള! നീലോല്പലശ്യാമള! ദാശരഥേ!
രാമ! ജാനകീപതേ!പുണ്ഡരീകാക്ഷ!നാഥ!
രാക്ഷസാന്തകൻ ദയാവാരിധി സീതാപതി
മോക്ഷദനൊഴിഞ്ഞൊരുഗതിയില്ലെനിക്കാരും.
സാക്ഷാൽ ശ്രീനാരായണൻ പരിപാലിക്ക ജഗൽ-
സാക്ഷിണേ ഭഗവതേ രാമചന്ദ്രായ നമഃ."
ശത്രുഘ്നകുമാരനും ഭക്തികൈക്കൊണ്ടുപുരു-
ഷോത്തമൻതന്നെസ്തുതിച്ചീടിനാൻഭക്തിയോടെ:
"കോമളമിന്ദീവരശ്യാമളം രഘുനാഥം
കാമദം കാമോപമം കാമക്രോധാദിഹീനം
രാമം ജാനകീപരമാത്മാനമാത്മാരാമം
നാമജാപകജനിമൃത്യുനാശനം ഭജേ."
സുഗ്രീവനതുനേരം കൌസ്തുഭഗ്രീവം ചര-
ണാഗ്രേ വീണനുഗ്രഹസിദ്ധിക്കായ സ്തുതിചെയ്താൻ
"രാമ! രാഘവ! ജഗന്നായക! സീതാപതേ!
രാമചന്ദ്രാത്മാരാമ! ശ്രീരാമ! നമോസ്തുതെ."
പ്രേമവാൻ വിഭീഷണൻ നാരദസമന്വിതം
രാമഭദ്രനെസ്തുതിച്ചീടിനാനതുനേരം:
"ത്രൈലോക്യമെല്ലാം‌പരിപാലിച്ചു കൊൾവാനായേ

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
ശതമുഖരാമായണം


പൌലസ്ത്യനായ ദശകണ്ഠനേ വധംചെയ്തു
കാലുഷ്യംകളഞ്ഞിതു മുന്നം നീ; പുനരിപ്പോൾ
കാലകേയന്മാരോടുംകൂടവെ ശതാസ്യനെ
കാലാത്മാവായ ഭവാൻ കൊന്നതെന്തൊരുചിത്രം?
കാലദേശാവസ്ഥകൾക്കനുരൂപേണ ഭവാൻ
ഓരോരോതരമവതാരംചെയ്തോരോകാലം
കാരുണ്യംപൂണ്ടുരക്ഷിക്കുന്നതും; മറ്റാരോർത്താൽ?
പുത്രമിത്രാർത്ഥകളത്രാദിയാം വസ്തുക്കളിൽ
സക്തിപൂണ്ടുടനുടൻ ജനിച്ചുംമരിച്ചും ഞാൻ
ഭക്തിയില്ലായ്കകൊണ്ടു കേവലമുഴലുന്നു
മുക്തിനൽകണമിനി നിത്യവും നമോസ്തുതേ.
ആത്മജ്ഞാനികളിലഗ്രേസരൻ ഹനുമാനു-
മാത്മാവാകിയനിജസ്വാമിയെസ്തുതിചെയ്താൻ.
"രാമായനമോ രാമഭദ്രായനമോനമോ;
രാമചന്ദ്രായനമോ വേധസേ നമോനമഃ.
രഘുനാഥായ സീതാപതയേ നമോനമോ;
സുകുമാരാംഗായ രാമായ തേ നമോനമഃ.
ശ്രീരാമ! നാരായണ! വാസുദേവ! ശ്രീപതേ!
ഗോവിന്ദ! മുകുന്ദ! വൈകുണ്ഠ! കേശവ! ഹരെ!
ശ്രീകൃഷ്ണ!വിഷ്ണോ!നരസിംഹ!മാധവ!ശൌരെ!
സംസാരദർപ്പദഷ്ടം മാംത്രാഹി ദയാനിധെ!"
ആദിതേയന്മാർ വൈമാനികന്മാർ മുനികളു-
മാദിനാരായണനെസ്തുതിച്ചാരെല്ലാവരും.
വേദവാക്യങ്ങൾകൊണ്ടു നാഥനെ സ്തുതിച്ചിതു
വേധാവു സനകാദിയോഗികൾ നാരദനും.
 സന്തുഷ്ടനായ സകലേശ്വരൻ നാരായണൻ
സന്താപംതീരുമാറു തൃക്കൺപാർത്തരുളിനാൻ
മാരുതിപ്രമുഖന്മാരാകിയ ഭക്തന്മാരെ-
ക്കാരുണ്യവിവശനായാനന്ദപരിപൂർണ്ണൻ.
സർവസൌമ്യമായുള്ള പൂർവരൂപം കൈക്കൊണ്ടു
കാമ്യാംഗിയായ സീതാദേവിതന്നോടും നാഥൻ
ഈശപൂജയും പരിഗ്രഹിച്ചു സന്തുഷ്ടനായ്
ആശരാധീശാഗ്രജനാകിയ കുബേരനാൽ

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27
നാലാംപാദം


നാനോപഹാരബലിപൂജയുംകൊണ്ടു ബഹു-
മാനേന സൌഗന്ധികസംയുതം സരസ്തീരേ
ഹൃദ്യമാം ചൈത്രരഥമാകുമുദ്യാനദേശേ
വിദ്യയാം ശക്തിയോടും യുക്തനായ്‌വിഹരിച്ചാൻ.
തത്രതത്രൈവ സരസ്തീരകാനനദേശേ
രുദ്രസമ്മോദകരകൈലാസശിരോഭാഗേ
ത്ര്യംബകനോടുമചലാത്മജയോടും പിന്നെ
ത്ര്യംബകസഖനോടും പരിവാരങ്ങളോടും
യാത്രയുമയപ്പിച്ചു മാരുതികഴുത്തേറി
മാർത്താണ്ഡാത്മജരക്ഷോനായകാദികളോടും
സോദരഭാർയ്യാപരിചാരകജനത്തോടു-
മാദരപൂർവമയോദ്ധ്യാപുരമകംപുക്കാൻ.

ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ.
ഇതി സീതാവിജയകഥാസാരം ശതമുഖരാമായണം
സമാപ്തം.



ശുഭമസ്തു.



"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc%5CTest5&oldid=71272" എന്ന താളിൽനിന്ന് ശേഖരിച്ചത്