Jump to content

ഉപയോക്താവ്:Balasankarc\Gadgil2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രസാധകക്കുറിപ്പ്‌

പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട്‌ പ്രാഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമർപ്പിച്ചിട്ട്‌ ഇപ്പോൾ രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു എന്നിരുന്നാലും കമ്മറ്റിയുടെ ശുപാർശകളെ അധികരിച്ച്‌ സജീവമായ ചർച്ചകൾ വിവിധതലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്‌ മുഖ്യമായും ആറ്‌ കാര്യങ്ങളെയാണ്‌ റിപ്പോർട്ട്‌ പരാമർശിക്കുന്നത്‌ (1 പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രാഡീകര ണം (2 പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയൽ (3 തിരിച്ചറിഞ്ഞ പ്രദേശ ങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4 പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5 പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയിൽ ആക്കൽ (6 മേൽനോട്ട ചുമതല നിർവഹിക്കാൻ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ്‌ അവ അതി രുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്‌ഗിൽ കമ്മറ്റി മുന്നോട്ടുവയ്‌ക്കുന്ന പല ശുപാർശകളും തള്ളിക്കളയണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. എന്നാൽ പരിരക്ഷണത്തിലൂടെ ദീർഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോർട്ടിന്റെ മൗലികസമീപനം മുഴുവൻ ജനവിഭാഗങ്ങൾക്കും ഗുണകരമാണുതാനും ആയതിനാൽ ശുപാർശകളുടെ അന്ത:സത്ത ചോർത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥല കാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ്‌ പ്രസക്തി പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീർഘകാലാടി സ്ഥാനത്തിൽ പരിരക്ഷിക്കുകയും, ശാസ്‌ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ശുപാർശകളിൽ നിന്ന്‌ ഉരുത്തിരിച്ചെടുക്കേണ്ടത്‌ ഇത്തരം ശ്രമങ്ങൾക്ക്‌ പിൻബലമേകാൻ പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജന പ്പെടുമെന്നാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വിശ്വസിക്കുന്നത്‌.

മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‌ പ്രചോദനം നൽകിയ പ്രാ മാധവ്‌ ഗാഡ്‌ഗിൽ, ഡോ പി.എസ്‌ വിജയൻ എന്നിവരോടും പരിഭാഷ നിർവ്വഹിച്ച ശ്രീ ഹരി ദാസൻ ഉണ്ണിത്താൻ, ശ്രീ അജിത്ത്‌ വെണ്ണിയൂർ, ഡോ സി.എസ്‌ ഗോപകുമാർ എന്നിവ രോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌മലയാളം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ട്‌

ാമഹമ്യമഹമാ ഞലുീൃ ീേള വേല ണലലേൃി ഏവമ ഋെരീഹീഴ്യ ഋഃുലൃ ജേമിലഹ

ഒന്നാം പതിപ്പ്‌  : സെപ്‌തംബർ 2013

എശൃ ലേറശശേീി  : ടലുലോയലൃ 2013

പ്രസാധനം, വിതരണം  : കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃശ്ശൂർ - 680004

ജൗയഹശവെലറ & ഉശൃേശയൗലേറ യ്യ  : ഗലൃമഹമ ടമവേൃമ ടമവശവ്യേമ ജമൃശവെമവേ ഠവൃശൗൈൃ 680004

ഇ-മെയിൽ  : ുൗയഹശരമശേീിസുൈ@ഴാമശഹ.രീാ

ലാമശഹ  : ുൗയഹശരമശേീിസുൈ@ഴാമശഹ.രീാ

ലിപി വിന്യാസം  : ഐ മാക്‌ തൃശ്ശൂർ

ഠ്യുല ലെശേിഴ  : കാമര ഠവൃശൗൈൃ

അച്ചടി  : തെരേ ഓഫ്‌സെറ്റ്‌ പ്രിന്റേഴ്‌സ്‌ അങ്കമാലി

ുൃശിശേിഴ  : ഠവലൃലമൈ ീളളലെ ുേൃശിലേൃ അെിഴമാമഹ്യ

പ്രസിദ്ധീകരണസമിതി

പ്രാഫ.കെ.ശ്രീധരൻ (ചെയർമാൻ)

ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ (കൺവീനർ)

അംഗങ്ങൾ

ഡോ.എം.പി.പരമേശ്വരൻ, പ്രാഫ.സി.ജെ.ശിവശങ്കരൻ, പി.മുരളീധരൻ, സി.എം.മുരളീധരൻ, കെ.കെ.കൃഷ്‌ണകുമാർ, പ്രാഫ.എം.ശിവശങ്കരൻ, പ്രാഫ.ലളിത ലെനിൻ, ഈ.ഡി.ഡേവീസ്‌,

പ്രാഫ.പി.കെ.രവീന്ദ്രൻ,കെ.ടി.രാധാകൃഷ്‌ണൻ, ജനു, പ്രാഫ.എം.കെ.പ്രസാദ്‌, ഡോ.ബാലകൃഷ്‌ണൻ ചെറൂപ്പ,

പ്രാഫ.കെ.പാപ്പൂട്ടി, പി.എ.തങ്കച്ചൻ, പി.എം.ഗീത, കെ.രാധൻ, ഡോ.എൻ.കെ.ശശിധരൻപിള്ള,

വി.വി.ശ്രീനിവാസൻ, പി.കെ.നാരായണൻ

ഗടടജ 1977 ക ഋ ടഋജ 2013 ഉ്യ 1/4 0.5ഗ 70000 എഠ 912/13

ഭ 700.00പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി

റിപ്പോർട്ട്‌

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനു

സമർപ്പിക്കുന്നത്‌

ആഗസ്റ്റ്‌ 31, 2011പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

കവർ ഡിസൈൻ  : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌

............................................................................................................................................................................................................

ശ്‌പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പാനൽ അംഗങ്ങൾ

പ്രാ മാധവ്‌ ഗാഡ്‌ഗിൽ ശ്രീ ബി.ജെ കൃഷ്‌ണൻ ഡോ കെ.എൻ ഗണേശയ്യ ഡോ വി.എസ്‌ വിജയൻ പ്രാ (ശ്രീമതി റിനി ബോർജസ്‌ പ്രാ ആർ ശ്രീകുമാർ ഡോ ലിജിയ നൊറോണ ശ്രീമതി വിദ്യ എസ്‌ നായക്‌ ഡോ ഡി.കെ സുബ്രഹ്മണ്യം ഡോ ആർ.വി വർമ്മ ചെയർമാൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ ചെയർമാൻ, ദേശീയ ജൈവവൈവിധ്യ അതോറിറ്റി (ചആഅ) പ്രാ എസ്‌.പി ഗൗതം ചെയർമാൻ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ (ഇജഇആ) ഡോ ആർ ആർ നവൽഗുണ്ട്‌ ഡയറക്‌ടർ, സ്‌പേസ്‌ ആപ്ലിക്കേഷൻ സെന്റർ (ടഅഇ) ഡോ ജി.വി സുബ്രഹ്മണ്യം അഡ്വൈസർ (ഞഋ), കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം

ചെയർമാൻ മെമ്പർ മെമ്പർ മെമ്പർ മെമ്പർ മെമ്പർ മെമ്പർ മെമ്പർ മെമ്പർ മെമ്പർ (എക്‌സ്‌ ഒഫീഷ്യോ)

മെമ്പർ (എക്‌സ്‌ ഒഫീഷ്യോ) മെമ്പർ (എക്‌സ്‌ ഒഫീഷ്യോ)

മെമ്പർ (എക്‌സ്‌ ഒഫീഷ്യോ)

മെമ്പർ-സെക്രട്ടറി (എക്‌സ്‌ ഒഫീഷ്യോ)

............................................................................................................................................................................................................

്‌ഉള്ളടക്കംപശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ആമുഖം

വർധിച്ചുവരുന്ന പരിസ്ഥിതി നാശത്തിന്റെ തീവ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന-പ്രാദേശിക ഭരണകൂടതലത്തിലും ജനകീയതലത്തിലും കാഴ്‌ചവെക്കുന്ന പരിസ്ഥിതി സൗഹൃദ പ്രതികരണങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ട മാണിത്‌ നാലാം പഞ്ചവൽസരപദ്ധതിയുടെ തുടക്കം (1970കളിൽ മുതൽക്കുതന്നെ പ്രാവർത്തിക മാക്കിക്കൊണ്ടിരിക്കുന്ന സുസ്ഥിര വികസനതന്ത്രത്തിലൂന്നിയ കർമപദ്ധതികൾ, പരിസ്ഥിതി പരിഗ ണനയിലൂന്നിയ വികസന കാഴ്‌ചപ്പാട്‌ എന്ന ആശയം വളരെ മുന്നേതന്നെ സ്വാംശീകരിച്ച ഒരു രാജ്യ മെന്ന ഖ്യാതിയും നമുക്ക്‌ നേടിത്തന്നിട്ടുണ്ട്‌ ഈദൃശ പ്രവർത്തനങ്ങൾ, രാജ്യം എത്രമാത്രം ആത്മാർഥ മായും ഗൗരവതരവുമായിട്ടും ആണ്‌ കാണുന്നത്‌ എന്നതിന്റെ മകുടോദാഹരണമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിന്‌ രൂപംകൊടുത്തുകൊണ്ട്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറ ത്തിറക്കിയ ഉത്തരവ്‌.

ദീർഘകാല വികസനം സാർത്ഥകമാക്കാനുള്ള ഏതൊരു നീക്കത്തിനു പിന്നിലും പശ്ചിമ ഘട്ടംപോലുള്ള ഒരു ഭൂപ്രദേശത്തിന്‌ കേന്ദ്രസ്ഥാനം ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ, എന്നീ മഹാനദികൾക്കു പുറമേ ഒട്ടനേകം ചെറു നദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിന്‌ കൽപിച്ചിട്ടുള്ളത്‌ കാളിദാസൻ ഇതിനെ ഒരു കന്യകയോടാണ്‌ ഉപമിച്ചിട്ടുള്ളത്‌ അഗസ്ഥ്യമല ശിര ായും അതിനു താഴെ അണ്ണാ മലയും, നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടി പിളർത്തിവെച്ച കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്‌ നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട്‌ പുതച്ച്‌ പ്രൗഢയായി വിരാ ചിച്ചിരുന്ന അവളിന്ന്‌ അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങൾ ചുറ്റി നാണം മറയ്‌ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്‌ അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിന്‌ പിന്നിൽ ദരിദ്രരുടെ പശിയട ക്കാനുള്ള പരാക്രമത്തേക്കാളുപരി അതിസമ്പന്നരുടെ അടക്കി നിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ എന്നത്‌ ചരിത്രസത്യം മാത്രമാണ്‌ ദക്ഷിണേന്ത്യയുടെ പരിസ്ഥിതി സുരക്ഷ യുടെ ആധാരവും സാമ്പത്തികസുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം ഏറ്റുവാങ്ങിയ ഒരു ദുരന്ത അവസ്ഥയാണിത്‌ എന്ന കാര്യത്തിൽ തർക്കമില്ല.

പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷ രതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുക യാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌ പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചാ യത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമ ങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌ ഗോവ സംസ്ഥാനം നടപ്പിലാക്കിയ ന്ധറീജിയണൽ പ്ലാൻ 2021ത്സ എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌ ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃ തവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം.

ഇപ്രകാരം അങ്ങേ അറ്റം പ്രതീക്ഷാനിർഭരമായ ഒരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ്‌ പശ്ചിമഘട്ട വിദഗ്‌ധ പാനൽ ചുമതല ഏറ്റെടുത്തത്‌ ഒരു ബഹുതല പ്രവർത്തന തന്ത്രമാണ്‌ പാനൽ ആവിഷ്‌കരിച്ചത്‌ അതിന്റെ മുഖ്യ ഘടകങ്ങൾ ഇങ്ങനെ ക്രാഡീകരിക്കാം (ശ പശ്ചിമഘട്ടവുമായി

............................................................................................................................................................................................................

്‌ശശപശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ബന്ധപ്പെട്ട ലഭ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കുക, (ശശ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വിലോല മേഖല തിരിച്ചറിയുന്നതിന്‌ ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ഒരു ജിയോസ്‌പേഷ്യൽ വിവര അടിത്തറ ഉണ്ടാക്കുക, (ശശശ പശ്ചിമഘട്ട പ്രദേശങ്ങളുമായി നേരിട്ട്‌ സംവേ ദിക്കുനന വിവിധ ജനവിഭാഗങ്ങൾ, ബന്ധപ്പെട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പി മാർ, എം. എൽ.എ.മാർ, തൃതല പഞ്ചായത്തീ രാജ്‌ സംവിധാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനി ധികളും, പ്രസിഡണ്ടുമാരും ഉൾപ്പെടെ വിപുലമായ ഒരു ജനസഞ്ചയത്തെ നേരിൽ കണ്ട്‌ ചർച്ച നടത്തി വിവരം ശേഖരിക്കുക.

ഇത്തരം ചർച്ചകൾ ഒക്കെത്തന്നെ പരസ്യമായും തികഞ്ഞ സുതാര്യത ഉറപ്പാക്കിക്കൊണ്ടും നട ത്താൻ സമിതിക്കു കഴിഞ്ഞു എന്നത്‌ ചാരിതാർത്ഥ്യജനകമാണ്‌ പൊതു വിവരശേഖരത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജിയോസ്‌പേഷ്യൽ ഡാറ്റാ ബേസ്‌ എല്ലാവർക്കും ലഭ്യമാകത്തക്കവിധത്തിൽ ഒരു പ്രത്യേക വെബ്‌ സൈറ്റായി നിലനിറുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി 14 തവണ പാനൽ യോഗം ചേരുകയും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൂട്ടായി പരിശോ ധിക്കുകയും ചെയ്‌തു യോഗ നടപടികളുടെയും മറ്റും മിനിട്‌സ്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയ ത്തിന്റെ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌ സന്ദർശന പഠനങ്ങളും, വിദഗ്‌ധരുമായിട്ടുള്ള അഭിമുഖവും, വിലയിരുത്തൽ യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇവയിലെല്ലാം അന്തർലീനമായിരുന്ന പൊതു ലക്ഷ്യം പഠനങ്ങൾക്ക്‌ കൃത്യമായ ഒരു ശാസ്‌ത്രീയ രീതിശാസ്‌ത്രം വികസിപ്പിക്കുന്നതിനും പങ്കാ ളിത്ത പ്രക്രിയയിലൂടെ അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നു.

മുഖ്യമായും മൂന്ന്‌്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌ അവ ഇപ്രകാ രമാണ്‌ (ശ സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലി ന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശ ങ്ങളായി തരം തിരിച്ചു (ശശ അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരി ച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (ശശശ പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌.

അതിബൃഹത്തായ ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സമി തിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച നിരവധി വിദഗ്‌ധരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളു ടെയും സന്മന ുകൊണ്ടു മാത്രമാണ്‌ ജൈവവൈവിധ്യത്തിന്റെ നിധികുംഭമെന്നും പൈതൃകമെന്നും ലോകമാകെ ഖ്യാതിയുള്ള പശ്ചിമഘട്ട പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരമൊരു പ്രവർത്തനം നടത്താൻ അസുലഭ സന്ദർഭം ഒരുക്കിത്തന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനും മറ്റുള്ള വർക്കും പാനലിനുള്ള കൃതാർത്ഥത രേഖപ്പെടുത്തുന്നു.

(ഒപ്പ്‌) പ്രാ മാധവ്‌ ഗാഡ്‌ഗിൽ ചെയർമാൻ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി

............................................................................................................................................................................................................

്‌ശശശപശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

നന്ദി

പശ്ചിമഘട്ട മേഖലയിൽനിന്നുള്ള ലോകസഭാഗംഗങ്ങൾ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രി മാർ, എം.എൽ.എ.മാർ, ബഹുമാനപ്പെട്ട കേന്ദ്രപരിസ്ഥിതി വനം മന്ത്രി എന്നീ മഹത്‌വ്യക്തികൾ നൽകിയ സഹായ സഹകരണങ്ങൾക്ക്‌ പശ്ചിമഘട്ട വിദഗ്‌ധ സമിതി നന്ദി രേഖപ്പെടുത്തുന്നു.

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങൾ, ഗ്രാമവികസന വകുപ്പ്‌, പരി സ്ഥിതി വനംവകുപ്പ്‌, കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രഷൻ, കേരള വന ഗവേ ഷണ കേന്ദ്രം തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങൾക്കും അവർ നൽകിയ സേവനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു വിദഗ്‌ധ പാനലുമായി സഹകരിച്ചും സംവേദിച്ചും പ്രവർത്തിച്ച ഒട്ടനവധി പൗര സംഘടനകളും, പരിസ്ഥിതി സംഘടനകളും ഉണ്ട്‌ നയരൂപീകരണത്തിൽ വ്യക്തത വരുത്തിയും പരി സ്ഥിതി പരിരക്ഷണത്തിന്‌ അനുയോജ്യമായ മാനദണ്ഡങ്ങൾ ഉരുത്തിരിച്ചും പ്രത്യേകിച്ച്‌ പരിസ്ഥിതി വിലോല മേഖല തരംതിരിക്കുന്ന കാര്യത്തിലും ഒക്കെ നിർണായകമായ സംഭാവനകളാണ്‌ ഇവ രിൽനിന്നും സമിതിക്കു ലഭിച്ചത്‌ റിപ്പോർട്ടിന്റെ അനുബന്ധ ഭാഗത്ത്‌ ഇവരുടെ പേരുകൾ ചേർത്തിട്ടു ണ്ട്‌ എല്ലാവർക്കും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

സന്ദർശനവേളകളിൽ വിഗദ്ധസമിതിയെ ഊഷ്‌മളമായി വരവേൽക്കുകയും, ആവശ്യമായ വിവ രങ്ങൾ മന ിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്‌ത പശ്ചിമഘട്ട നിവാസികളുടെ പങ്ക്‌ വളരെ വലുതായിരുന്നു എന്നാണ്‌ സമിതി വിലയിരുത്തുന്നത്‌.

സുപ്രീം കോടതി അഭിഭാഷകനും, ഋഘഉഎ മാനേജിങ്ങ്‌ പാർട്‌ണറുമായ ശ്രീ സഞ്ചയ്‌ ഉപാധ്യായ നൽകിയ വിദഗ്‌ധ ഉപദേശം, പശ്ചിമഘട്ട അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളു ണ്ടാക്കുന്ന കാര്യത്തിൽ വളരെയേറെ സഹായകരമായി എന്ന കാര്യം നന്ദിപൂർവം സ്‌മരിക്കുന്നു.

ജിയോസ്‌പേഷ്യൽ ഡാറ്റാബേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും, പരിസ്‌തിതി വിലോല മേഖലയുടെ തിരിച്ചറിയലിനുള്ള മാനദണ്ഡങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും ഡോ എസ്‌.എൻ പ്രസാദ്‌ നൽകിയ സേവനം വിലമതിക്കാനാകാത്തതായിരുന്നു അദ്ദേഹത്തിനുള്ള നന്ദിയും ഇവിടെ കുറിക്കു ന്നു ഒപ്പം തന്നെ മേൽപറഞ്ഞ പ്രവർത്തനങ്ങളിൽ സഹായിച്ച താഴെ പറയുന്നവരുടെ സേവന ങ്ങൾക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു.

1.

2.

3.

4.

5.

6.

7.

8.

9.

ശ്രീ കിരൺ, ശ്രീ വി ശ്രീനിവാസൻ, ഡോ ജഗദീശ്‌ കൃഷ്‌ണസ്വാമി, ശ്രീമതി അരുദ്ധതി ദാസ്‌

എഋഞഅഘ ലെ ശ്രീ രവീന്ദ്ര ഭല്ല, ഇഋജഎ ലെ ശ്രീ ഭാസ്‌കർ ആചാര്യ കെയർ എർത്തിലെ ഡോ ഞഖഞ ഡാനിയൽസ്‌ ദടക ലെ ഡോ കെ.എ സുബ്രഹ്മണ്യൻ പ്രാ ആർ സുകുമാർ

ഡോ കെ.എൻ ഗണേശയ്യ

ഡോ പി.എസ്‌ റോയി

ഡോ ബറൂച്ച, ഡോ ഷാമിത (ആഢകഋഋഞ), ഡോ ജെയ്‌ സമന്ത്‌, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ (ഉഋഢഞഅഅക) ഡോ കെ.എസ്‌ രാജൻ (ജിയോസ്‌പേഷ്യൽ ഫൗണ്ടേഷൻ)

............................................................................................................................................................................................................

ശഃപശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

10.

11.

ഡോ പി.വി.കെ നായർ (കേരള വന ഗവേഷണ കേന്ദ്രം)

ശ്രീ സന്തോഷ്‌ ഗേക്ക്‌വാദ്‌, ശ്രീ ശിവകൃഷ്‌ണൻ, ശ്രീ രവികുമാർ,

ശ്രീ അപ്പലാചാരി, ശ്രീ സായ്‌ പ്രസാദ്‌

12.

ശ്രീമതി അമൃത ജോക്‌ലേക്കർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ബംഗളൂരുവിൽ വച്ച്‌ നടത്തിയ സമിതിയുടെ ചർച്ചായോ ഗങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീമതി ഗീത ഗാഡ്‌കാക്കറിനുള്ള പ്രത്യേക നന്ദി ഇവിടെ കുറിക്കുന്നു ഡൽഹിയിലെ ഊർജ വിഭവകേന്ദ്രത്തിലെ (ഠഋഞക ശ്രീമതി സരോജ്‌ നായർ, ശ്രീമതി ഷൈലി കേഡിയ എന്നിവർക്കും, റിപ്പോർട്ട്‌ തയ്യാറാക്കാനും, ഗവേഷണസഹായങ്ങൾക്കും വേണ്ടി നൽകിയ പിന്തുണയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്‌ ഡപ്യൂട്ടി

ഡയറക്‌ടർ ആയ ഡോ അമീത്‌ ലോവിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

............................................................................................................................................................................................................

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc%5CGadgil2&oldid=86442" എന്ന താളിൽനിന്ന് ശേഖരിച്ചത്