ഉപയോക്താവ്:Aswathyrajeevmt

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
       54                                               രസികരഞ്ജിനി                 [പുസ്തകം ൪

…....................................................................................................... ത്താൽ ഞാൻ എന്തും പ്രവർത്തിപ്പാൻ ഒരുക്കമുള്ള കലടകളുടെ കൂട്ടത്തിൽ ഒരുവളാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ നി ങ്ങൾക്കു തീരെ തെറ്റിപോയിരിക്കുന്നു. അതിനാൽ ഇതിനെക്കു റിച്ച് എനി അധികം സംസാരിക്കേണ്ട. ക_നിങ്ങൾ ഒരു സീതയൊ ദമയന്തിയോ അല്ല. നിങ്ങളുടെ ദുര ഭിമാനം നിമിത്തം വരുവാനിടയുള്ള ആപത്തു തടുപ്പാൻ നിങ്ങ ളെക്കൊണ്ടു സാധിക്കയില്ല. ഞാൻ പറയുന്നതുപോലെ കേൾ ക്കുന്നതു നിങ്ങൾക്കു ഗുണകരമായിട്ടുള്ളതാണ്. അലാത്തപക്ഷം അത്യാപത്തിനാണ് ഇടയുള്ളത്. പാ_ആ ആപത്ത് ഞാൻ അനുഭവിച്ചുകൊള്ളാം. മാനവും മ ര്യാദയും ഇല്ലാത്ത നിങ്ങളുടെ വാക്കുകൾ കേട്ട് സഹിച്ചിരിപ്പാ നാണ് എനിക്കു ശക്തിയില്ലാത്തത്.

      എന്നു പറഞ്ഞ് അവിടന്നെ‌‌ഴുന്നേറ്റു. കർത്താവ് ഉള്ളിലുണ്ടാ

യ കോപത്തെ ഒരുവിധം അടക്കി പിന്നേയും പല ഉപായങ്ങൾ പറഞ്ഞ് അവരെ വശീകരിപ്പാൻ ഉത്സാഹിച്ചു. പക്ഷെ അവരുടെ മർമ്മച്ഛേദകങ്ങളായ വാക്കുകൾ തന്റെ കോപാഗ്നിയെ ഉജ്വലിപ്പി ച്ചതിനാൽ ക്ഷമയില്ലാതെകണ്ട് ഒടുക്കം ഇങ്ങനെ പറഞ്ഞു.

     എന്നാൽ ഒരു കാര്യംകൂടി പറയാം. നിങ്ങളുടെവക സകല സ്വത്തുക്കളും എനിക്കു പണയമാണ് എനിക്കു തരാനുള്ള കടത്തീ

ന്നു ഞാൻ അന്യായപ്പെട്ടാൽ താമസിക്കുന്ന വീടുകുടി എന്റെ കൈ വശത്തിലായി. പിന്നെ തെണ്ടിനടക്കയല്ലാതെ വേറെ ഗതിയൊ ന്നുമില്ല. നിങ്ങളുടെ ധൈര്യമൊന്നു കാണട്ടെ. സ്ത്രീയാണെന്നുവെ ച്ച ഞാൻ ദയവിചാരിക്കുമെന്നു കരുതേണ്ട, ഈ കാര്യം ഒന്നുകൂടി ആലോചിച്ചു പറഞ്ഞോളൊ.

     പാർവ്വതിഅമ്മ ഇതിനുത്തരമൊന്നും പറയാതെ അകത്തു 

പോയി വാതിലടച്ചിരുന്നു. പല്ലുകടിച്ചും പിറുപിറുത്തും കർത്താവ് അവിടുന്ന് ഇറങ്ങി പോകയും ചെയ്തു. കർത്താവു പോയതിന്റെ ശേഷം പാർവതിഅമ്മ പലവിധ വിചാരങ്ങളാൽ വ്യാകുലചിത്ത യായി ഒരു ശിലാസ്തംഭംപോലെ നിശ്ചെഷ്ടയായി കുറെ നേരം ഇ


ലക്കം ൧] ഭ്രാന്തൻ കേശവപണിക്കർ 55 …....................................................................................................... രുന്നു. ദാരിദ്രം ബന്ധുനാശം ഈ രണ്ടു കൂട്ടമാണ് മനുഷ്യരുടെ ജീ വകാലത്തെ നികൃഷ്ടമാക്കി തീർക്കുന്നത്. എന്നാൽ ക്രൂരനായ ക ർത്താവിൽനിന്നു തനിക്കുവരാനിടയുള്ള ആപത്തിനെക്കുറിച്ചുള്ള ഭയം പാർവതിഅമ്മയുടെ മറ്റു ദുഃഖത്തെ ഗ്രസിച്ചു കളഞ്ഞു. 'സത്യ ധർമ്മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തെക്കാളേ റ്റവും പേടിക്കേണം'. ഏതായാലും അവിടെ എനിയും താമസിക്കു ന്നത് ആപൽക്കരമാണെന്നു കരുതി 'വരുന്നതു വരട്ടെ' എന്നു വെ ച്ചു ഒരു വിധത്തിൽ ധൈര്യത്തെ അവലംബിച്ച് പുത്രനേയും എടു ത്ത് അവിടുന്നിറങ്ങിപ്പോയി. 'സമസ്തജനഹാസ്യ'മായ ദാസ്യ ത്തെ കൈക്കൊണ്ടോ ഭിക്ഷാടനം ചെയ്തോ വല്ല വിധവും കഴിച്ചു കൂട്ടാമെന്നാണ് കരുതി പുറപ്പെട്ടത്. എന്നാൽ തന്റെ ജീവനെ രക്ഷിക്കേണ്ടതിനെ പറ്റിയല്ല പാർവതിഅമ്മയ്ക്കു വിചാരം ഉണ്ടാ യത്. നാലഞ്ചു വയസ്സു മാത്രം പ്രായമായ കുട്ടിയെ ഇങ്ങിനെ ബു ദ്ധിമുട്ടിക്കേണമല്ലോ എന്നുള്ളത് ഓർത്തപ്പോൾ പാർവതിഅമ്മയുടെ കണ്ണിൽനിന്നു താനെ വെള്ളം പുറപ്പെട്ടു. ഉൽകൃഷ്ടകുലത്തിൽ ജ നിച്ച എരു സ്ത്രീരത്നം ഇപ്രകാരമുള്ള ദയനീയാവസ്തയെ പ്രാപിച്ചു നിസ്സഹായയായി സഞ്ചരിക്കുക സംഗതി ഓർക്കുമ്പോൾ ഏവന്റേയും മനസ്സ് അലിയാതിരിക്കയില്ല. എന്തെല്ലാം കഷ്ടാ രിഷ്ടതകളാണ് അവർക്ക് അനുഭവിപ്പാൻ ഇടയുള്ളത് എന്നു ഓ ർത്തു നമുക്കു കഠിനമായ വ്യസനം തോന്നുന്നുണ്ടെങ്കിലും 'അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം' എന്നുള്ളത് ഓർത്തു തൽക്കാലം സമാധാ നിക്കുക തന്നെ. നമുക്കു വേറെ ഒരു ദിക്കിലേ കഥ അന്വേഷിക്കാം.

                  *             *             *               *  
        കൊച്ചപ്പന്റെ വാസസ്ഥലത്തു പോയി മടങ്ങിവന്നു ഇട്ടിക്കോ

രൻ കേശവപ്പണിക്കരുടെ അടുക്കെ ചെന്നു മകനെക്കണ്ട വർത്തമാ നം പറഞ്ഞു. ഇട്ടിക്കോരൻ_അയാളുടെ സ്വഭാവം പണ്ടത്തെപ്പോലെ ഒന്നുമില്ല.

     അതിലും വളരെ ചീത്തയായിരിക്കുന്നു.     


56 രസികരഞ്ജിനി [പുസ്തകം ൪ …............................................................................................................................ കേശവപ്പണിക്കർ_ നീ അവന്നു പണം കൊടുത്തുവൊ? ഇ_ ഉവ്വ്, ഉവ്വ്. അപ്പോൾ അയാൾ പറഞ്ഞ വാക്കു എനിക്കു അ

    ച്ഛന്റെ അടുക്കെ പറയാൻ ധൈര്യമില്ല. എന്നുതന്നെയല്ല അ
    യാളുടെ ഭാര്യ പറഞ്ഞതൊ അതിലും വിശേഷം.

കെ. പ_ എന്നെക്കാണണമെന്നു മോഹമുണ്ടെന്നൊ ഒന്നും പറ

    ഞ്ഞില്ലെ? 

ഇ_ അയാൾക്കു അച്ഛനെ കാണണമെന്നു മോഹമൊ ശിവ! പ

   ക്ഷെ ഇതൊന്നും സാരമില്ലല്ലൊ. ഞാൻ ഇങ്ങോട്ടു പോരുമ്പോളു
    ണ്ടായ ഒരു സംഗതി _ ഇല്ലാ അതു ഞാൻ പറകയില്ല അച്ഛൻ 
    വ്യസനിക്കും. 

കേ _ പറ കേൾക്കട്ടെ. പരമാർത്ഥം മുഴുവൻ പറഞ്ഞൊ. എനിക്കു

    അതുകൊണ്ടു മുഷിച്ചലൊന്നുമില്ല.

ഇ _ ഇങ്ങോട്ടു വരുന്ന വഴിക്കു ഞാൻ ഒരു വഴിയമ്പലത്തിൽ കയ

    റി. അപ്പോൾ കൊച്ചപ്പനും മൂന്നാലു ആളുകളും കൂടി അവി
    ടേക്കു വരുന്നതു കണ്ടു. എന്തൊ എന്നറിഞ്ഞല്ല എനിക്കു അ
    വരുടെ പേരിൽ പല സംശയങ്ങളും ജനിച്ചു. അവരെക്കാണാ
    തെ എരു ദിക്കിൽ പതുങ്ങിനിന്നു അവർ സംസാരിക്കുന്നതു മുഴുവ
    ൻ കേട്ടു. അപ്പോളല്ലെ കാര്യം മനസ്സിലായുള്ളു. അവർ ഒരു കൊ
    ള്ളയ്ക്കു ഉത്സാഹിക്കയാണ്.

കേ പ _ എന്ത് ! കൊള്ളക്കൊ എന്റെ മകൻ കൊള്ളയ്ക്കു ഒരുങ്ങെ? ഇ _ അതെ കേൾക്കു. എന്നുതന്നെയല്ല കൊള്ള ചെയ്പാൻ പോ

    കുന്ന സ്ഥലത്തിന്റെ ഒരു ശരിയായ വിവരണം കൊച്ചപ്പൻ മ
    റ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നതും കൂടി കേട്ടു.

കെ പ _ ഏതുവീടാണ് അവർ കൊള്ളചെയ്പാൻ പോകുന്നത്? ഇ _ മുല്ലക്കാട്ടു കേശവപ്പണിക്കരുടെ വീടുതന്നെ. കെ പ _ എന്ത് , എന്റെ വീടൊ , എന്റെ മകൻ , എന്റെ വീ

    ടു കൊള്ളചെയ്പാൻ ഉത്സാഹിക്കെ? ഇതു ഞാൻ ഒരിക്കലും വിശ്വ
    സിക്കില്ല. നീ ശുദ്ധഃകളാണ് പറയുന്നത്.

ഇ _ കളവൊ നേരൊ എന്നു ഈ എഴുത്തു വായിച്ചുനോക്കിയാൽ


 ലക്കം ൧]              ഭ്രാന്തൻ കേശവപണിക്കർ                   57

…............................................................................................................................

    അറിയാം. കൊച്ചപ്പൻ കൂട്ടുകാർക്കു എഴുതിയതാണ്. എങ്ങി
   നെയൊ വഴിയിൽ വീണുകിടന്നിരുന്നതു ഞാൻ ഇങ്ങോട്ടു എ
    ടുത്തു കൊണ്ടുവന്നു. പണിക്കർ എഴുത്തു വാങ്ങി വായിച്ചു. എ
    ഴുത്ത് ഇപ്രകാരമായിരുന്നു.
       ' എന്റെ ശ്രമത്തെ നിങ്ങൾ അഭിനന്ദിക്കുന്നു എന്നറിയുന്ന

തിൽ സന്തോഷിക്കുന്നു. ഇതേവരെ ഞാൻ പരസഹായംകൂടാതെ യാണ് കാര്യം നടത്തിയിരുന്നത്. ഇനി ഇതിലേക്കു നിങ്ങളുടെ സഹായംകൂടാതെ സാധിക്കുന്നതല്ല.'

       ഈ എഴുത്ത് 'വിനോദസന്ദായിനി' സഭക്കാരുടെ അനുമോ

ദനക്കത്തിനുള്ള കൊച്ചപ്പന്റെ മറുവടിയാണ്. 'കാര്യംനടത്തു ക , എന്നും നിങ്ങളുടെ സഹായം വേണം' എന്നും മറ്റും കണ്ട പ്പോൾ സാധുപണിക്കർ ഇട്ടിക്കോരൻ പറ‌ഞ്ഞതു സത്യമാണെന്നു വിശ്വസിച്ചു. 'എപ്പൊളാണ് ഈ കൃതൃംനടത്താൻ പോകുന്നത് ? ' എന്നുചോദിച്ചു. ഇ _ ഇന്നുരാത്രി പത്തുമണിക്ക്. കൊച്ചപ്പൻ ഇവിടെ വരില്ല. അ

    യാളെ ഇവിടെ എല്ലാവരും അറിയും. മറ്റുള്ളവർ മാത്രമെ ഇവി
    ടെ വരുള്ളു.

കേ പ _ ആകട്ടെ ഇവിടെ മൂന്നുനാല് ആളുകളെ തോക്കുമായി കാ

    വൽ നിർത്തണം. അവരെ ഭയപ്പെടുത്തുക മാത്രമെ ചെയ്യാവു.
    അതിന് ഉണ്ടയിടാതെ വെടിവെച്ചാൽ മതി. അബദ്ധമൊ
    ന്നും പ്രവർത്തിക്കരുതെ.

ഇ _ അങ്ങിനെതന്നെ ആവാം.

       കേശവപണിക്കർ കുറെനേരം ആലോചനയോടുകൂടി ഒന്നും

മിണ്ടാതെ ഇരുന്നു. അപ്പൊഴയ്ക്കും വാലിയക്കാരനവിടെവന്നു 'കൊ ച്ചുപെണ്ണു പടിക്കൽ വീണുകിടന്നിരുന്ന ഒരുതള്ളെം കുഞ്ഞിനെം ഇവിടെ കൊണ്ടുവന്നു കിടത്തീട്ടുണ്ട് ' എന്നു പറഞ്ഞു . കേ. പ _ അവർ എവിടുന്നാണ് വരുന്നത് ? വാലിയക്കാരൻ _ അവർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ചോദി ച്ചതിനൊന്നും ഉത്തരം പറവാൻ തന്നെവയ്യ.


58 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... കേ. പ _ അവരെ വേണ്ടപോലെ നോക്കാൻ വാലിയക്കാരത്തി യോടു പറയണം. ഇട്ടിക്കോരൻ_ എന്ത്, ഇതു ദീനക്കാർക്കു കിടപ്പാനുള്ള സ്ഥലമൊ മ

    റ്റൊ ആണൊ? അവർ വേണെങ്കിൽ ആസ്പത്രിയിലൊമറ്റൊ 
    പൊയ്ക്കോട്ടെ. 

കേ. പ _ ഈ രാത്രി ആസ്പത്രിയിലേക്കു പറഞ്ഞയയ്ക്കല്ലെ. നല്ല

    സമയം. ആ, എനിക്ക് ഓർമ്മവന്നു, നീ ഇന്നലെ പറഞ്ഞിട്ടു
    ണ്ടല്ലൊ. ഞാൻ അതു പരീക്ഷിപ്പാൻ ഭാവമുണ്ട്. ഗോവിന്ദാ അ
    വരുടെ ക്ഷീണംമാറിയാൽ ഇങ്ങോട്ടുവരാൻ പറയു.

തന്റെ മുമ്പിൽ വരാൻ പോകുന്ന സ്ത്രീ ഇട്ടിക്കോരൻ വർണ്ണിച്ച മാ തിരിയിലുള്ള ഒരു സ്ത്രീയായിരിക്കുമെന്നാണ് പണിക്കർ ആദ്യം വി ചാരിച്ചിരുന്നത്. കണ്ടപ്പോഴങ്ങിനെയൊന്നുമല്ല. സാമാന്യം സൌ ഭാഗ്യമുണ്ട്. പട്ടിണികൊണ്ടും മറ്റും മുഖത്തെ വല്ലാത്ത ക്ഷീണം തട്ടീട്ടുണ്ടെങ്കിലും വാക്കുകളും പ്രവൃത്തികളും അവർ ഒരു നല്ല തറ വാട്ടിൽ ജനിച്ചവളാണെന്നു കാണിക്കുന്നുണ്ട്.

    അവളെക്കണ്ട ഉടനെ പണിക്കർ അ ! നിങ്ങൾ ആരാണെ

ന്നോ എവിടുത്തെയാണെന്നോ ഒന്നും എനിക്കറിയേണ്ട. നിങ്ങൾ ഇവിടെ താമസിച്ചോളോ. ഇവിടെ കാണുന്നവരെ ശകാരിക്കുക യോ തല്ലുകയോ എന്തു ചെയ്യുതിന്നും നിങ്ങൾക്കു സ്വാതന്ത്ര്യം ത ന്നിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതുകൊണ്ട് എനിക്ക് യാതൊരു മുഷിച്ചലുമില്ല.

    ആ സ്ത്രീ വല്ലാതെ പകച്ചു. വകതിരിവില്ലാതെകണ്ടു താൻ വ

ല്ലതും അറിയാതെ പ്രവൃത്തിച്ചതിന്മേൽ പണിക്കർ മുള്ളുപറകയാ ണെന്നാണ് കരുതിയത്. എന്നിട്ട് ഇങ്ങിനെ പറഞ്ഞു :- ' ഞാൻ ഒരു സാധു സ്ത്രീയാണ്. അനാഥയായ ഞാൻ ഇതിനു മുമ്പെതന്നെ മരിച്ചു പോകേണ്ടതായിരുന്നു. എന്തൊ സംഗതിവശാൽ നിർഭാഗ്യ വതിയായ എനിക്കു കുറെ കാലംകൂടി ഈ ലോകത്തിൽ കിടന്ന് അരിഷ്ടിക്കാനുള്ള യോഗമുണ്ടെന്നു തോന്നുന്നു. എന്തെങ്കിലും ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ഇവിടുന്നു ക്ഷമിക്കണം ' .


    ലക്കം ൧]                ഭ്രാന്തൻകേശവപണിക്കർ                         59

…............................................................................................................................

    പണിക്കർ ( ഇട്ടിക്കോരനോടു സ്വകാര്യമായിട്ട് ) ഇവരുടെ നേ

രെ എനിക്ക് എന്തെന്നറിയാതെകണ്ടുള്ള ഒരു അനുകമ്പയാണ് തോന്നുന്നത്, ( സ്ത്രീയോട് ) _ നിങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടി ല്ലല്ലോ. പിന്നെ നിങ്ങൾ എന്താണിങ്ങിനെ പറയുന്നത്. നിങ്ങൾ വന്നതുതന്നെ എനിക്കു വലിയ സന്തോഷമായി. ഇട്ടിക്കോരാ! ഇ വർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. . അതുകൊണ്ടു വേഗത്തിൽ ഭക്ഷ ണം കഴിപ്പിക്കണം. എലയും പലയും വെച്ചു തയ്യാറാക്കു. സ്ത്രീ _ ഇവിടുന്ന് ആരാണെന്നു എനിക്കു മനസ്സിലായില്ലല്ലൊ. കേ. പ _ അതു ശരി, ഞാൻ സാക്ഷാൽ ഭ്രാന്തൻ കേശവപണി

    ക്കരാണ്.

സ്ത്രീ _ കേശവപണിക്കരോ ? കേ. പ _ ആ ! നിങ്ങൾ എന്നെപ്പറ്റി കേട്ടിട്ടുണ്ട് ഇല്ലെ ? അങ്ങി

    നെവരട്ടെ ഇട്ടിക്കോരാ ! വേഗമാകട്ടെ , നീതന്നെ ഇവർക്കു ചോ
    റു വിളമ്പികൊടുക്കണം.
    ഇട്ടിക്കോരൻ പല്ലുകടിച്ചുംകൊണ്ട് അനുസരിച്ചു. ഒരോ വി

ചാരങ്ങൾകൊണ്ടു സ്ത്രീ വളരെ ഒന്നും ഭക്ഷിച്ചില്ല. കൂടെ ഉണ്ടായിരു ന്ന കുട്ടി വിശപ്പുകൊണ്ടു കിട്ടിയതെല്ലാം ഭക്ഷിച്ചു. പണിക്കർ ഓ രോ വെടികളുംപറഞ്ഞു ഭക്ഷണസമയം ദീർഘിപ്പിച്ചു. ഊണു കഴി ച്ചതിന്റെശേഷം പണിക്കർ ഇട്ടിക്കോരനെ വിളിച്ച് 'ആളുകളെ വേണ്ടപോലെ നിർത്തിയൊ ' എന്നു ചോദിച്ചു. ഇ _ ഉവ്വ് കേ. പ _ എന്നാൽ നീ പൊയ്ക്കൊ. കുറെനേരം ഞാൻ തന്നെഇ രിക്കട്ടെ _ ' കഷ്ടാ! നേരംപോക്കുകൊണ്ട് കാര്യമൊന്നുമുണ്ടായി ല്ല. എനിക്ക് അവരുടെപേരിൽ വലുതായ ഒരു അനുകമ്പയാ ണ് തോന്നുന്നത്. അവന്റെ വാക്കുകേട്ട് ഒരു സാധുസ്ത്രീയെ വെ റുതെ കളിയാക്കി ' ഇങ്ങിനെ പണിക്കർ ഒരോന്നു വിചാരിച്ചും കൊണ്ടു കുറെനേരം ഇരുന്നു. അതിന്റെ ശേഷം ' ഗോവിന്ദാ ' എന്നു വിളിച്ചു. വാലിയക്കാരൻ ഓടിവന്നു.


60 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... കേ. പ _ ആ സ്ത്രീ അവിടെപ്പോയി കിടന്നൊ? 'ഇല്ല , അവരെ

    കാണേണമെന്നു യജമാൻ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു '.
       ' ആകട്ടെ വരാൻ പറയു ' 
    വാലിയക്കാരൻപോയി സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നു.

കേ. പ _ ഞാൻ ഒരു സാഹസം പ്രവൃത്തിച്ചു. അതു നിമിത്തം അശേഷം മുഷിച്ചൽ തോന്നരുതെ, ഒരു നേരംപോക്കിനായിട്ടാ ണ് ഭാവിച്ചത്. ഒരു സാധുസ്ത്രീയെ കളിയാക്കയാണെന്നുള്ള വിചാരം എനിക്ക് അപ്പോൾ അശേഷം ഉണ്ടായില്ല. സ്ത്രീ _ ഇവിടുന്ന് ഇനിക്കു ഉപകാരമല്ലെ ചെയ്തത്. അതുകൊ ണ്ട് എനിക്കു മുഷിച്ചലിനു എന്താ വഴി. എന്താ ഇതിൽ സാ ഹസപ്രവൃത്തി എന്നു എനിക്കു മനസ്സിലായില്ല. കേ പ _ എനിക്കു ഒരു മകൻ ഉണ്ട്. അവൻ എന്റെ കണ്ണി ലുണ്ണിയായിരുന്നു. ഇപ്പോൾ ഈ വയസ്സുകാലത്തു അവൻ എ ന്റെ പരലവിരോധിയായി തീർന്നിരിക്കുന്നു. സ്ത്രീ _ എങ്ങിനെയാണത്. കേ പ _ അവൻ എന്റെ ഇഷ്ടത്തിനു വിരോധമായി ഏതൊ ഒരു ചെറ്റത്തറവാട്ടിൽനിന്നു അതിദുസ്വഭാവിയായ ഒരു സ്ത്രീയെ കല്യാണം കഴിച്ചിരിക്കുന്നു. അവനെ എനി ഇവിടെക്കൊണ്ടു വ ന്നു താമസിപ്പിച്ചാൽ എനിക്കു രസമാകുമൊ എന്നു പരീക്ഷിപ്പാ നാണ് നിങ്ങളെ എന്റെ മുമ്പാകെ വരുത്തി ചില ഗോഷ്ടികൾ കാണിച്ചത്. അവന്റെ ഭാര്യ നിങ്ങലെപ്പോലെ ഒരു സ്ത്രീയാ യിരുന്നു എങ്കിൽ അവന്റെ കാക്കൽവീണ് സമസ്താപരാധം പറഞ്ഞേനെ. സ്ത്രീ _ ( വിചാരം ) ഇത് എന്നെ ഉദ്ദേശിച്ചല്ലെ പറയുന്നത്. കേ ശവപ്പണിക്കർക്കു ഒരു മകനെയുള്ളു എന്നാണ് ഞാൻ കേട്ടിട്ടുള്ള ത് ഏതായാലും പേരു ചോദിക്കാം. അപ്പൊഴെക്കും ഠെ, ഠെ എന്നു മുന്നുനാലു വെടിയുടെ ശബ്ദവും 'അ യ്യൊ ' എന്നു ഒരു നിലവിളിയും 'പടെ' എന്നു ഒരാൾ വീഴുന്ന തിന്റെ ഒച്ചയും കേട്ടു. പണിക്കർ ബദ്ധപ്പെട്ടു അകത്തേക്കോ


ലക്കം ൧] ഭ്രാന്തൻകേശവപണിക്കർ 61 …............................................................................................................................. ടിച്ചെന്നു. പിന്നാലെ സ്ത്രീയും പോയി. മങ്ങിയ വെളിച്ചമുള്ള ഒരു അകത്തു ഒരാൾ മലർന്നു വീണുകിടക്കുന്നതു കണ്ടു. പണി ക്കർ വിളക്കിന്റെ തിരി അല്പം നീട്ടിയപ്പൊവെക്കും ആ സ്ത്രീ അ ദ്ദേഹത്തെ തട്ടിയുംകൊണ്ട് അവിടെ കിടക്കുന്ന അദ്ദേബത്തെ മുറുകെ പിടിച്ചു. 'അയ്യൊ ഇത് അദ്ദേഹമാണ് ' എന്നു നി ലവിളിച്ചു പറഞ്ഞു. വീണുകിടക്കുന്ന ആൾ പതുക്കെ കണ്ണു മിഴിച്ചു നോക്കി 'ഒടുക്കം നിന്നെ കാണാൻ സംഗതി വന്നുവൊ' എന്നു ദീനസ്വരത്തിൽ ചോദിച്ചു. പ _ നിങ്ങൾ ആരാണെന്ന് മനസ്സിലായില്ലല്ലൊ. സ്ത്രീ _ ഞാൻ ഇവിടുത്തെ മകന്റെ ഭാര്യയാണ്. ഇദ്ദേഹം ക്ഷീ ണിച്ചിട്ടെ ഉള്ളു. വേഗം കുറെ വെള്ളംകൊണ്ടുവരട്ടെ.

    പരീക്ഷിച്ചു നോക്കിയതിൽ മുറി അത്ര സാരമില്ലെന്നുകണ്ടു.

അദ്ദേഹത്തെ കട്ടിമ്മേൽ കേറ്റിക്കിടത്തിയതിന്റെ ശേഷം ആരാ ണ് ഈ വെടിവെച്ചതെന്നു അവിടെ നില്കുന്നവരോട് ചോദിച്ചു , ' ഞങ്ങൾ ഉണ്ടയിടാതെകണ്ടാണ് വെടിവെച്ചത്. എന്നാൽ ഇട്ടി ക്കോരൻ ഉണ്ടയിട്ടാണ് വെടിവെച്ചത് എന്നു തോന്നുന്നു .' എ ന്ന് അവിടെയുണ്ടായിരുന്ന മൂന്നുപേരും പറഞ്ഞു. ' ഇട്ടികോ രൻ എവിടെ ' എന്നു പണിക്കർ ചോദിച്ചു. പക്ഷെ ഇട്ടിക്കോ രൻ തന്റെ വെടികൊണ്ടു കൊച്ചപ്പനെ കൊല്ലാൻ സാധിച്ചി ല്ലെന്നു കണ്ടപ്പോൾ ചാടിപ്പോയിക്കളഞ്ഞു. അപ്പോഴാണ് ഇട്ടി ക്കോരന്റെ കളവുകളും സൂത്രങ്ങളും ഒക്കേ പണിക്കർക്കു മനസ്സിലാ യത്. 'മകനെ കഴിഞ്ഞതെല്ലാം കഴിഞ്ഞു. എനി അതിനെപ്പ റ്റി വ്യസനിച്ചിട്ടു പ്രയോജനമൊന്നുമില്ല. മേലാൽ എന്റെ മ കൻ ഭാര്യയോടുംകൂടി ഇവിടെ സുഖമായി താമസ്സിച്ചോളൊ 'ഭ്രാ ന്തൻ കേശവപണിക്കർ ' എന്ന് എനിയെങ്കിലും ആളുകളെക്കൊ ണ്ട് പറയിക്കാതിരിപ്പാൻ നോക്കാം ' എന്നു പറഞ്ഞു പണിക്കർ മകനെ ഗാഢാശ്ലേഷം ചെയ്തു. പാർവതിഅമ്മയും കൊച്ചപ്പനും കൂടി ഒരു ദിവസം കഴിഞ്ഞ കഥകളെപ്പറ്റി സംസാരിച്ചുകൊണ്ടി രിക്കുണപോൾ തപാൽ ശിപായി കൊച്ചപ്പപണിക്കർക്കു മേൽവിലാ


62 രസികരഞ്ജിനി [പുസ്തകം ൪ …....................................................................................................... സം വെച്ചിട്ടുള്ള ഒരു എഴുത്തു കൊണ്ടുവന്നു കൊടുത്തു. പൊളിച്ചു നോക്കിയപ്പോൾ ചെങ്ങഴിക്കോട്ടു കർത്താവിന്റെ മകൻ നാരായണ ക്കുറുപ്പ് അയച്ചതാണെന്നു കണ്ടു. എഴുത്ത് ഇപ്രകാരമായിരിന്നു.

                                       ശ്രീ
    എന്റെ അച്ഛൻ ഇന്നലെ രാത്രി 8 മണിക്കു മരിച്ചുപോയിരി

ക്കുന്നു. അച്ഛന്റെ ഭവനം കുത്തിത്തുരന്നു അനവധി മുതലുംകൊ ണ്ടു പോയ ഒരു കള്ളനായി മല്ലിട്ടതിൽ കിട്ടിയ ഒരു മുറിയാണ് മര ണത്തിന്നുള്ള കാരണം. മരണത്തിനു മുമ്പ് നിങ്ങളുടെ ഭാര്യയേ യും ഭാര്യയുടെ തറവാട്ടുകാരേയും പലവിധത്തിൽ ദ്രോഹിച്ചിട്ടുണ്ടെ ന്നു പറഞ്ഞു. കള്ളാധാരങ്ങൾ നിർമ്മിച്ചും മറ്റും നിങ്ങളുടെ സ്വ ത്തുക്കൾ വളരെ കൈവശപ്പെടുത്തീട്ടുണ്ടെന്നും ഒരു വ്യാജമായ എഴു ത്തുമൂലം നിങ്ങൾ പുറപ്പെട്ടുപോയി എന്നു പാർവ്വതിഅമ്മയെ ധരി പ്പിച്ച് അവർക്കു പല ബുദ്ധിമുട്ടുകൾക്കും ഇടവരുത്തിയെന്നും മറ്റും പറഞ്ഞിരിക്കുന്നു. പാർവതിഅമ്മയുടെ കഥ എന്താണെന്നു നി ശ്ചയമില്ലെങ്കിലും അലരെപ്പോലെയുള്ള ഒരു സ്ത്രീക്കു ഒരിക്കലും ആ പത്തു വരാനിടയില്ലെന്നാണ് അച്ഛന്റെ വിശ്വാസം. പാർവ്വതി അമ്മയുടം വകയായിട്ടുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവനും അവർക്കു തിരിയെ വിട്ടുകൊടുക്കണമെന്നാണ് അച്ഛൻ മരിക്കുംമുമ്പെ പറ ഞ്ഞിട്ടുള്ളത്. അതിനു ചില ഏർപ്പാടുകൾ ചെയ്യേണ്ടതിന്നു നിങ്ങ ൾ ഇവിടുത്തോളം വരണം. അച്ഛൻ ചെയ്തു തെറ്റ് ക്ഷമിക്കത്ത ക്കതല്ലെങ്കിലും അതിനെ കുറിച്ചു പശ്ചാത്താപമുണ്ടെന്നറിയുന്നതു തന്നെ വലിയ സമാധാനം.

                                                   ടി. നാരായണക്കുറുപ്പ്.
    അവിടുന്ന് രണ്ടാഴ്ചവട്ടം കഴിഞ്ഞതിന്റെ ശേഷം ഗവർമ്മെ

ണ്ടു ഗെസറ്റിൽ ഇങ്ങിനെ ഒരു പരസ്യം കണ്ടു.

                          വിളിച്ചറിയിപ്പ്.
                           ൫oo ക സമ്മാനം.
    ഇട്ടിക്കോരൻ എന്നു പേരായ ഒരുവൻ ചെങ്ങഴിക്കോട്ടു ക

ർത്താവിന്റെ ഭവനം കുത്തിത്തുരന്നു അനവധി സ്വത്തും അപഹരി

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Aswathyrajeevmt&oldid=127922" എന്ന താളിൽനിന്ന് ശേഖരിച്ചത്