Jump to content

ഉപയോക്താവ്:26067 sacredheart hss,

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

൭വൃഗദ്യമാലിക-ഒന്നാംഭാഗം പ്രയത്നസാദ്ധ്യങ്ങളായ കായ്യർങ്ങളാകുന്നു ശ്ലാഘനീയങ്ങളായി കാണുന്നത്.സ്ഥിരോത്സാഹത്തിൽ സമർത്ഥന്മാരായിട്ടുള്ളവരാണു്, ന്ത്രതനകാർയ്യങ്ങളെ കണ്ടുപിടിക്കുന്നതിൽ സമർന്മാർ എന്നുള്ള പേർ സമ്പാദിച്ചിട്ടുള്ളതു് . “അത്ഭുതകരങ്ങളായിരിക്കുന്നന്ത്രതനകാർയ്യങ്ങളെ എങ്ങിനെയാണു് കണ്ടുപിടിക്കുന്നത് ”എന്ന് സർ അദ്ദേഹം ഐസക്കു് ന്യൂട്ടൻ എന്ന ആളോടു ചോദിച്ചതിനു് "അവയെക്കുറിച്ച എപ്പോഴും ചിന്തിക്കുന്നതിനാൽ തന്നെ " എന്നു് അദ്ദേഹം മറുപടി പറകയുണ്ടായി. ഈ മറുപടി വളരെ സാരമായിട്ടുള്ളതാണ്. സന്മാർഗ്ഗസംബന്ധമായ പരിഷ്ക്കാരത്തിനാവശ്യമുള്ള സംഗതികളിൽ സഥിരോത്സാഹം എത്രയും സാരമേറിയതെന്നാണു് വിചാരിക്കേണ്ടത്

             "മർത്യന്മാർമൂന്നുവിധമുണ്ടെന്നുബോധിക്കേണം ഉത്തമനധമനും മദ്ധ്യമനെന്നീവണ്ണം എന്നാതിലധമൻതാൻവിഘ്നത്തിൽഭയംകൊണ്ടു ഒന്നുമേ തുടങ്ങാതെ സ്വസ്ഥനായിരുന്നിടും മദ്ധ്യമൻപിന്നെക്കാർയ്യംന്നേ തുടങ്ങുംമുടങ്ങുമ്പോൾ ബുദ്ധിയുംകെട്ടുപാരംമടങ്ങിയടങ്ങീടും ഉത്തമൻ മർദ്ധ്യേമദ്ധ്യേമുടക്കംവന്നെങ്കിലും സിദ്ധമാവോളംകാർയ്യംകൈവിടുകയുമില്ല"
എന്നു പ്രസിദ്ധനായ കുഞ്ചൻനമ്പ്യാർ പറഞ്ഞിട്ടുള്ള തിനെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ടു്,ഉത്തമന്മാർ എന്നുള്ള  പേരിനെ സമ്പാദിപ്പാൻ വത്നിക്കേണ്ടതാകുന്നു. “ദോഷഭീതേരനാരംഭസ്തൽകാപുരുഷലക്ഷണം കൈരജീർണ്ണഭയാൽപ്രാതർഭോജനംപരിഹീയതേ” എന്നുണ്ടല്ലോ.
       ൻ.ഉത്തമന്മാരായആളുകളുടെ ജീവചരിത്രം ഇക്കാർയ്യത്തിൽ വളരെ

പ്രയോജനകരമാകുന്നു. അവർ പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും നാം അറിയുമ്പോൾ, നമുക്കും ആ അവസ്ഥയിൽതന്നെ ജീവിക്കേണമെന്നുള്ള ഒരു നല്ല ആഗ്രഹം ഉണ്ടാകാതിരിക്കയില്ല 'വിദ്യ എന്നതു, വിലക്കയോ ലാഭം സമ്പാദിക്കയോച്ചെയ്യുന്നതിനുള്ള കച്ചവടപ്പുരയല്ല ആയതു് സ്രഷ്ടാവിന്റെ മഹിമക്കായിട്ടുള്ള ഒരു ഭണ്ഡാരപ്പുരയത്രേ,എന്നു് തത്വജ്ഞാനിയായ ബേക്കൻ പറയുന്നു. ഒരുവന്റെ വാക്കു് , പ്രവൃത്തി എന്നിവയെ സൂക്ഷിക്കന്നതായാൽ, അവന്റെ സഖികൾ എങ്ങിനെയുള്ളവരെന്നു പരുപേക്ഷ കൂടാതെ തന്നെ നമുക്കു അറിയാമല്ലാ വായിക്കുന്നതെന്നും അവന്റെ പ്രവൃത്തികളേയും മാറും സൂ


സ്വയം പരിഷ്കാരം. രൻ ക്ഷിച്ചാൽ അറിയാവുന്നതാണ്. “വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ ” എഴുതുന്ന ചില പുസ്തകങ്ങൾ വായിക്കുന്നതിന്നാൽ യാതൊരു ഗുണവും ഉണ്ടാകുന്നില്ലെന്നുതന്നെയല്ല അതിനാൽ വല്ല ദോഷവും ഉണ്ടായി എന്നുകൂടിവന്നേക്കാം . അതുകൊണ്ടു വായിപ്പാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്ന കാർയ്യത്തിൽ അല്പം ആലോചന മററു വേണ്ടിയിരിക്കുന്നു. വേണ്ടുംവണ്ണം നടപ്പാകാതിരിക്കുന്നതു എന്തു സംഗതിവശാലാണെന്നു അറിയുന്നില്ല.

          മേല്പറഞ്ഞ സംഗതികൾ  സന്മാർഗ്ഗസംബന്ധമായ പരിഷ്ക്കാരത്തിനു ആവശ്യമുള്ളവയാണു് -മനുഷ്യർ എല്ലാവരും സന്മാർഗ്ഗികളായിത്തീരുന്ന കാലത്തു ദുർവ്യവഹാരങ്ങളും മററു ഉണ്ടാകയില്ല സന്തോഷവും സമാധാനവും എങ്ങും മററും ഉണ്ടാകും.വ്യഭിചാരം, മോഷണം, മുതലായ ദുഷപ്രവൃത്തികൾ നാമാവശേഷമായിത്തീരും. ചുരുക്കിപ്പറയുന്നതായാൽ, ഈ ഭൂമി സ്വർഗ്ഗമൊഎന്നുതോന്നിപ്പോകും എന്നല്ലേ  പറയേണ്ടു. കപ്പലുകളെ അപകടത്തിൽനിന്നും മററും തിരിക്കുന്നതിന്നും മാലുമി എന്നപോലെ, ദോഷത്തിൽ നിന്നും അതിന്റെ സകല ച്ഛായയിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനും സന്മാർഗ്ഗപ്രമാണങ്ങൾ നമുക്ക് ആവശ്യമായിരിക്കുന്നു.
                 സദാചാരപരിചയത്തിലേക്കു ധൈർയ്യപ്പെട്ടത്തുന്നതിലും,ദോഷകൃതൃങ്ങളെ വിരോധിക്കുന്നതിലും,ജ്ഞാനത്തെ  ദാനം ചെയ്യുന്നതിലും ഉണ്ടായിരിക്കേണ്ട താല്പര്യവും  വിശ്വസ്തയും, ആകുന്നു ശിഷ്യന്മാരോടു് ഗുരുക്കന്മാർ ചെയ്യേണ്ട കർത്തവ്യകർമ്മങ്ങൾ, എന്നു ഒരു ഗ്രസ്ഥകർത്താവു പറ‍ഞ്ഞിട്ടുള്ളതിനെ പറ്റി അദ്ധ്യാപകന്മാരും അദ്ധ്യാപപകന്മാരാകുവാനിരിക്കുന്നവരും പ്രത്യേകം  ചിന്തിക്കേണ്ടതാണെന്നു പറയുവാൻ സംശയിക്കുന്നില്ല. പ്രമാണത്തേക്കാൾ  ദൃഷ്ടാന്തം അധികം ഫലപ്രദമാകകൊണ്ടു 'ഞാൻ പറയുന്നതുപോലെയല്ലാതെ പ്രവർത്തിക്കരുതു് ' എന്നു പറയുന്ന ഗുരുക്കന്മാരുടേയോ മാതാപിതാക്കന്മാരുടേയോ അധീനത്തിൻകീഴിരിക്കുന്ന കുട്ടികൾ നല്ലവരായിത്തീരുമെന്നു വിചാരിപ്പാൻ ന്യായമില്ല അതുകൊണ്ടു ഗുരുനാഥന്മാരും മാതാപിതാക്കന്മാരും സന്മാർഗ്ഗസംബന്ധമായ  കാർയ്യങ്ങളിൽ ഉത്തമമാതൃകകളായിരിപ്പാനുള്ളതാകുന്നു. കുട്ടികളെ  സന്മാർഗ്ഗികളാക്കിത്തീർപ്പാനുള്ള ഭാരം ഇവരെയാകുന്നു  സംബന്ധിച്ചിരിക്കുന്നതു്.


വൃം ഗദ്യമാലിക ഒന്നാംഭാഗം

'കണ്ടാലാനന്ദമന്തർഭബ്ബഹിരപിചതതാകണ്ടതേക്കാൾ ഗുരുത്വംവേണ്ടുംവണ്മം പ്രയോജ്യംവിലമുറിവിഷമംപിക്രയംദിക്കിലെല്ലാം വേണ്ടാതില്ലാർക്കുമേറെത്തെളിയമുരസിനാൽചേർന്നവർക്കാഭനൾകും വേണ്ടാത്തേടത്തുകാണാകനകമിവഗുണംപത്തഹോസത്തുകൾക്കു'

   എന്നു ഒരു കവി പറഞ്ഞിട്ടുള്ള അവസ്ഥയിൽ ജനങ്ങളെല്ലാമായിത്തീരേണ്ടതിനു എല്ലാവരും തങ്ങളാൽകവിയുന്നവണ്ണമെല്ലാം താല്പർയ്യപ്പെടേണ്ടതാരണന്നു പറയേണ്ടമെന്നില്ല്ലല്ലോ. മാനസികമായും, കായികമായും,സന്മാർഗ്ഗികമായും ഉള്ള പരിഷ്കാരത്തിനു ആവശ്യമുള്ള സംഗതികൾ എന്തെല്ലാമെന്നു ഇവിടെ സംക്ഷേപമായി പ്രസ്താവിച്ചുവല്ലോ. ഏർപ്പെടുന്ന സകല  കാർയ്യങ്ങളിലും പ്രവൃത്തികളിലും 

സാമർത്ഥ്യവും പ്രയോർജനവും ഉള്ള വരായിരിക്കേണമെന്നു് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കു എല്ലാവർക്കും ഈ പരിഷ്കാരം എത്രയും അത്യാവശ്യമാണെന്നുള്ളതിനു സന്ദേമില്ല. സ്വയംപരിഷ്കാരത്തെ വിലമതിക്കയും,ആ ഗുണം വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ടതിന്നായി യത്നിക്കയും അക്കാർയ്യത്തിൽ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗുരുനാഥന്മാരെയാണു് ഉത്തമഗുരുനാഥന്മാർ എന്നു വിളിക്കേണ്ടതെന്നു പ്രയോജനകരമായ പുസ്തകങ്ങൾ എഴുതീട്ടുള്ള ഒരു ഗ്രസ്ഥകർത്താവു പറഞ്ഞിട്ടുള്ളതു മേലപറഞ്ഞ സംഗതിയുടെ സത്യയയെസ്ഥിരീകരിക്കുന്നു.

        ഈ പരിഷ്കാരത്തിനാവശ്യമുള്ള സംഗതികൾ എന്തല്ലാംമെന്നറിഞ്ഞു പരിശ്രമിച്ചിട്ടുള്ളവർ നിപുണന്മാരും ,വിഖ്യാതന്മാരും ആയിതീർന്നിട്ടുള്ളതായി കാണുന്നതുകൊണ്ടു്, നാം ഇക്കാർയ്യത്തിൽ താല്പർയ്യപ്പെടുന്നപക്ഷം, അപ്രകാരനുള്ള ഗുണ്ണങ്ങൾ നമുക്കും സിദ്ധിക്കാതിരിക്കയില്ലെന്നു പ്രത്യക്ഷപ്പെടുന്നു. വിത്തിന്റെ മദ്ധ്യത്തിൽ ഇരിക്കുന്ന എന്തോ ഒരു സാരാംശത്തിൽ നിന്നു വൃക്ഷങ്ങളും മറ്റും മുളച്ചുണ്ടപ്രകാരം തന്നെയാകുന്നു, മനസ്സിന്റെ അന്തർഭാഗത്തു ബീജഭൂതമായിരിക്കുന്ന സാരാംശത്തിൽ നിന്നു മനുഷ്യന്റെ  യോഗ്യതാശം വർദ്ധിക്കുന്നതു് മററുള്ളുവരിൽ നിന്നു കിട്ടുന്ന അറിവു് ഇതിനുസഹായമായിരിക്കുന്നതേ ഉള്ളു എന്നു വീണ്ടും  ‍ഓർമ്മപ്പെടുത്തുന്നു. “തങ്ങൾക്കുതന്നെ സഹായം ചെയ്യുന്നവരെയാകുന്നു ഈശ്വരൻ സഹായിക്കുന്നതു്" എന്നുള്ളതിനാൽ നാം ഇങ്ങിനെ  ഉള്ള കാർയ്യങ്ങളിൽ എത്രയും  യോഗ്യമായ വിധത്തിൽ പരിശ്രമിപ്പാനുള്ളതാകുന്നു. സകല നല്ല  ആലോചനയുടേയും കാരണഭൂതനായ ഈശ്വരൻ നമ്മു‌ടെ പ്രവൃത്തികളേയും  വിചാരങ്ങളേയും അറിയുന്നുണ്ടെന്നുള്ള ദൃഢവിശ്വാസം, യോഗ്യമായ കാർയ്യ


സ്വയംപരിഷ്കാരം വൃ൧ ങ്ങൾ ചെയ്യാൻ മാത്രമേ നമ്മെ ഉത്സാഹിപ്പിക്കുകയുള്ളു. അതിനാൽ നാം എല്ലാവരും ഒന്നാമതായി ഈശ്വരഭക്തന്മാരായിരിക്കേണ്ടത്കുന്നു “സാരവാക്യം സമഗ്രംയൽതത്ത്വസ്മാഭിർന്നിശമ്യതശമ്യതാം പരമേശാൽ വിഭീഹിത്വമാജ്ഞാസ്തസ്യചപലായ ഇദംയസ്മാന്മനുഷ്യസ്യസർത്ഥാനാപാർജ്ജനം" എന്ന് ജ്ഞാനിയായ ഒരു ഗ്രസ്ഥകർത്താവു പറഞ്ഞിട്ടുള്ളതു എപ്പോഴും ഓർക്കേണ്ടതാണു്. നാടുനീങ്ങിയ വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സകൊണ്ടു ചെയ്തിട്ടുള്ള ഒരു പ്രസംഗത്തിൽ മേല്പറഞ്ഞ സംഗതിയോടു ചേർച്ചയുള്ളതായി കാണുന്ന ഭാഗം അല്പം ഇവിടെ എടുത്തു പറയുന്നതു സന്ദർഭാനുസരണമായിരിക്കുന്നു നിശ്ചയിച്ചു താഴെ പറയുന്നു. “ഈശ്വരൻ ഉണ്ടു്. നാം ചെയ്യുന്നതും വിചാരിക്കുന്നതും അദ്ദേഹം അറിയും ഇഹലോകത്തിൽ ചെയ്യുതിനു പരലോകത്തിൽ ചെല്ലുമ്പോൾ ചോദ്യമുണ്ടാകയും ചെയ്യും .ആ വസ്തീരവസത്തേക്കു തയ്യാറാവുന്നതിനു വേണ്ട നാം മുമ്പിൽകൂട്ടി ശാലിക്കണം . വലുതായും ശ്രേഷ്ഠമായും ഇരിക്കുന്ന ഈ പരമാർത്ഥം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കടെ . ആ സമയംമുതൽ പ്രകൃതി നന്നാകുമെന്നു സഫലമായി ആശപ്പെടാം . പാരത്രികത്തെ സംബന്ധിച്ചു ഇങ്ങനെയുള്ള ഉപ്പോടുകൂടെ ദേശചരിത്രങ്ങളും പ്രത്യേകം ജനചരിത്രങ്ങളും പഠിച്ചാൽ വളരെ പ്രയോജനമുണ്ടാകും " എന്നു മേല്പടി പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളതായിക്കാണുന്നു.

          അതുകൊണ്ടു്, നാം എല്ലാവരും ഒന്നാമതായി ഈശ്വരനെ മന:പൂർവ്വം സേവിക്കയും ,ഈശ്വരപ്രസാദത്തെ പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടു്, മറ്റുനല്ല കാർയ്യങ്ങളിലെന്നപോലെ തന്നെ സ്വയം പരിഷ്കാരത്തെ സംബന്ധിച്ചുള്ള കാർയ്യത്തിലും പരിശ്രമിക്കുന്നതായാൽ കൃപാലുവായ ഈശ്വരൻ നമുക്കു സഹായിക്കുമെന്നും, തന്നമിത്തം നമ്മുടെ ആഗ്രഹം സാധിച്ചുകാണ്മാൻ  നമുക്കു സംഗതിവരുമെന്നും ഉള്ള ഉത്തവിശ്വാസത്തോടുകൂടെ ഇതിനെ സമർപ്പിക്കന്നു.


--൧൬. വെണ്മണികദംബൻ നമ്പൂരിപ്പാട് ൧. ഭാഷാകവിശ്രേഷ്ഠനായ വെണ്മണിമകൻനംമ്പൂരിപ്പാടു് പരലോകപ്രാപ്തനായ വിവരം ഞങ്ങൾ എത്രയും വ്യസനത്തോടുകൂടി വായനക്കാരെ അറിയിക്കുന്നു . അദ്ദേഹം രണ്ടുനാലുമാസമായിട്ടു കൊടുങ്ങല്ലൂരായിരുന്നു താമസിച്ചതു്. അവിടെ വച്ചു ധനുമാസം ൨ർമംനു - വസൂരിയിലകപ്പെട്ടു. ദീനം വൈഷമ്യം ആകുമെന്നു ആദ്യം ആരും ശങ്കിച്ചിരുന്നില്ല . എന്നാൽ അദ്ദേഹം സ്വതേസ അശക്തനും ഉദരരോഗിയുമായിരുന്നുതിന്നാൽ ആ രോഗം ഇങ്ങിനെവ്യസനകരമായി പർയ്യവസാനിച്ച അദ്ദേഹത്തിന്റെ പേരിൽ ഭാതൃസ്നേഹമുള്ള കോടുങ്ങല്ലൂർ തമ്പുരാക്കന്മാരായിരുന്നു അദ്ദേ‌ഹത്തെ ശൂശ്രൂഷിച്ചിരുന്നതു്. അതുകൊണ്ടു അവസാനകാലത്തിൽ അദ്ദേഹത്തിനു മനുഷ്യപ്രയത്നകൊണ്ടു നിവാർയ്യങ്ങളായ ശല്യങ്ങളൊന്നും ഉണ്ടായിട്ടില്ല . ഊർദ്ധ്വൻ വലിക്കുന്നതുവരെ നല്ല ബോധമുണ്ടായിരുനനതിനാൽ വളരെ ഈശ്വരസ്മരണയോടുകൂടിയാണ് മരിച്ചതു് . ഈ സംഗതിയെപ്പറ്റി തൽക്കാലം ഞങ്ങൾ എന്തു പറയേണമെന്നറിയുന്നില്ല. പതിനഞ്ചുകൊല്ലത്തോളം അദ്ദേഹത്തെ ക്കുറിച്ചു നിഷ്കളങ്കമായ ബഹുമാനത്തോടും സ്നേഹത്തോടുംകൂടി കഴിഞ്ഞിട്ടു ഞങ്ങൾ അദ്ദേഹം മരിച്ചുപോയി എന്നു മനസ്സുകൊണ്ടു ഇതുവരെ തികച്ചും സങ്കല്പിക്കാറായിട്ടില്ല . അതുകൊണ്ടു അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കവിതയേയും കുറിച്ചു ഇനി ഒരിക്കൽ വിസ്താരമായി പറഞ്ഞുകൊള്ളാം . കുഞ്ഞിക്കുട്ടൻ തമ്പുരാ‌ൻ തിരുമനസ്സകൊണ്ടു ഈ മരണത്തെപ്പറ്റി ഞങ്ങൾക്കു എഴുതി അയച്ചതിൽ നിന്നു രണ്ടുസംഗതിമാത്രം ഇവിടെ ചേർക്കുന്നു. നംപൂരിപ്പാട്ടിലെ ജാതകം ഉണ്ടാക്കി എഴുതിപ്പോൾ കോടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ എന്നു പ്രസിദ്ധനായ ജ്യോതിഷവർയ്യൻ കവിത്വാദി പല ഗുണങ്ങളുണ്ടാകുമെന്നു പറഞ്ഞിട്ടു ഒടുവിൽ സർവകാർയ്യങ്ങളിലും മന്ദതയും എന്നു പറഞ്ഞിട്ടുള്ളതുമിക്ക വിഷയത്തിലും ഒത്തു കണ്ടിട്ടുണ്ടെങ്കിലും പരലോകനിർയ്യാണകാർയ്യത്തിൽ മാത്രം മലയാളികളുടെ ഭാഗ്യക്ഷയംകൊണ്ടുകറച്ചു തെറ്റിപ്പോയി എന്നു സങ്കത്തോടുകൂടി പറയേണ്ടിരിക്കു

പ്രമാണം:Gadyamalika vol 1
zainul 1,2,3,4,5 pages
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:26067_sacredheart_hss,&oldid=113015" എന്ന താളിൽനിന്ന് ശേഖരിച്ചത്