ഉപയോക്താവിന്റെ സംവാദം:Pathoschild
വിഷയം ചേർക്കുക| ഉപയോക്താവിന്റെ ബാബേൽ വിവരണം | ||||
|---|---|---|---|---|
| ||||
| ഉപയോക്താക്കൾ ഭാഷാക്രമത്തിൽ |
m:ഉപയോക്താവിന്റെ സംവാദം:Pathoschild
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]നമസ്കാരം! Pathoschild മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:07, 17 നവംബർ 2013 (UTC)
- Thanks for the invitation. :) —Pathoschild 20:16:10, 29 ജനുവരി 2014 (UTC)
വിക്കിഗ്രന്ഥശാല വാർഷിക സംഗമം 2026
[തിരുത്തുക]
വിക്കിഗ്രന്ഥശാല സമൂഹത്തിൻ്റെ വാർഷിക സംഗമം ഈ വരുന്ന ഏപ്രിൽ 17,18 തിയ്യതികളിൽ ആയി കോഴിക്കോട് സർവ്വകലാശാലയിൽ വച്ച് നടക്കുകയാണ്. മാർച്ചിൽ വിക്കിഗ്രന്ഥശാലയുടെ ഇരുപതാം പിറന്നാളിൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിരുന്ന വിക്കിസോഴ്സ് സമ്മിറ്റ് 2026, ഇലക്ഷൻ്റെ പ്രഖ്യാപനത്തിൽ മാറ്റിവെക്കേണ്ടിവന്നു. ഡിജിറ്റൈസേഷൻ, ഓപ്പൺ ആക്സസ്സ്, ട്രാൻസ്ക്രൈബിങ്, ആർക്കേവിങ്, സ്വതന്ത്ര പ്രസാധനം എന്നിവയിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ നെറ്റ്വർക്ക് ചെയ്യാനും വിക്കിഗ്രന്ഥശാലയുടെ മുന്നോട്ട് പോകിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പറ്റിയ ഒരു വേദിയാണിത്. കോഴിക്കോട് സർവ്വകലാശാലയിലെ സി.എച്ച് ലൈബ്രറി എന്ന സെൻട്രൽ ലൈബ്രറി ആണ് നമ്മുടെ രണ്ട് ദിവസത്തെ പരിപാടിയ്ക്ക് വേദിയായി അനുവദിച്ചിരിക്കുന്നത്. നവാഗതർക്കുള്ള ശില്പശാലയും വിക്കിഗ്രന്ഥശാല പ്രവർത്തക സംഗമവും വിക്കിഡാറ്റയുമായുള്ള കൂട്ടിച്ചേർക്കലുകളും ഒക്കെ അടങ്ങുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ : https://makemypass.com/event/wikisource-summit-2026
കൂടുതൽ വിശദാംശങ്ങൾ : Wikisource Summit 2026
താമസം യാത്ര എന്നിവയ്ക്ക് നിങ്ങൾക്ക് സപ്പോർട്ട് ആവശ്യമാണെങ്കിൽ നിങ്ങളുടെ വിക്കിഗ്രന്ഥശാല ഇടപെടലുകൾ അടക്കം രജിസ്ട്രേഷൻ ഫോമിൽ മറ്റ് ആവശ്യങ്ങൾ ചേർക്കാനുള്ള ഭാഗത്ത് രേഖപ്പെടുത്തുക. പ്രവർത്തക സംഗമത്തിൽ കാണാമെന്ന പ്രതീക്ഷയോടെ- സംഘാടകസമിതിക്കുവേണ്ടി, Ranjithsiji (talk)
--MediaWiki message delivery (സംവാദം) 07:27, 12 ഏപ്രിൽ 2026 (UTC)