ഉന്നതഗുണ മന്ദിരം ശൗൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഉന്നതഗുണ മന്ദിരം ശൌൽ
മന്നവൻ ക്ഷിതി വാണനാൾ
തന്നുടെ ജനവും ഫെലിസ്ത്യരും
തമ്മിലടർ ചെയ്തന്നഹോ

ഗിരിതടങ്ങളിൽ താഴ്‌വരയ്ക്കൊരു
വശത്തിലിശ്രായേല്യരും
എതിർവശത്തു ഫെലിസ്ത്യരും അധി-
-വസിച്ചുവന്നിരുന്നെന്നഹോ

ഫെലിസ്ത്യരിലതി ബലിഷ്ഠമൂർത്തിയാം
ഗോല്യാത്തെന്നവൻ ഏകൻതാൻ
പാളയത്തിൽനിന്നാർത്തടുത്തുടൻ
പോർവിളി തുടങ്ങീടിനാൻ

"https://ml.wikisource.org/w/index.php?title=ഉന്നതഗുണ_മന്ദിരം_ശൗൽ&oldid=54007" എന്ന താളിൽനിന്ന് ശേഖരിച്ചത്