ഉണ്ണുനീലിസന്ദേശം/ഉത്തരഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉത്തരഭാഗം


ആറ്റിൻ നേരായ്‌ക്കരിവരമദം നീടൊഴുക്കും വടക്കിൻ-
കൂറ്റിന്നിൻറങ്ങഴകു പൊഴിയിക്കിൻറ പുണ്യാംബുരാശേഃ
മാറ്റാർ കൂപ്പും മഹിതമണികണ്ടന്നയോദ്ധ്യേവ രാമ-
ന്നേറ്റം വശ്യാ ജയതി നഗരീ സാ കടന്തേരി നാമ്നാ        1