ഈസോപ്പ് കഥകൾ/ബാലനും വെട്ടുകിളികളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ബാലനും വെട്ടുകിളികളും

വെട്ടുകിളികളെ പിടിക്കുകയായിരുന്ന ഒരു ബാലൻ അവയുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു തേളിനേയും വെട്ടുകിളിയെന്നു തെറ്റിദ്ധരിച്ച്, പിടിക്കാനായി കൈനീട്ടി. അപ്പോൾ തന്റെ വിഷകൊമ്പുകൾ നീട്ടി തേൾ വിലക്കി “നീ എന്നെ ഒന്നു തൊടുക പോലും ചെയ്തിരുന്നെങ്കിൽ നിനക്ക് എന്നെയും, വെട്ടുകിളികളേയും കിട്ടാതെ പോകുമായിരുന്നു.“

ഗുണപാഠം: ചിന്തിക്കാതെ എടുക്കുന്ന തിരുമാനങ്ങൾക്ക് വലിയ വില നൽകേണ്ടി വരും.