ഈസോപ്പ് കഥകൾ/നായയും എല്ലിൻ കഷ്ണവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
നായയും എല്ലിൻ കഷ്ണവും


നായയും പ്രതിബിംബവും (1673-5)

ഭക്ഷണം തേടിയിറങ്ങിയ നായക്ക് ഒരെല്ലിൻ കഷണം കിട്ടി. അതും കടിച്ചു പിടിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു പാലം കടക്കേണ്ടിവന്നു.

പാലത്തിലൂടെ നടക്കവേ തന്റെ പ്രതിബിംബം വെള്ളത്തിൽ കണ്ട നായ, അത് എല്ലിൻ കഷണവുമായി നിൽക്കുന്ന മറ്റൊരു നായയാണെന്ന് ധരിച്ചു. ആ എല്ലും കൂടി കരസ്ഥമാക്കാനായി നായ കുരച്ചുംകൊണ്ട് മറ്റെ നായക്കുനേരെ ചാടി. ഉള്ളതും പോയി. വെള്ളവുംകുടിച്ചു.

ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.