ഈസോപ്പ് കഥകൾ/ചെന്നായും കൊക്കും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ചെന്നായും കൊക്കും

തൊണ്ടയിൽ എല്ലിൻ കഷണം കുടുങ്ങിയപ്പോൾ ചെന്നായ് കൊക്കിനെ സമീപിച്ച് തന്റെ വായിൽ തലയിട്ട് എല്ലിൻ കഷണം നീക്കി തരണമെന്നപേക്ഷിച്ചു. വൻ തുക പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

കൊക്ക് എല്ലിൻ കഷണം നീക്കം ചെയ്ത് ശേഷം തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. ചെന്നായ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഒരു ചെന്നായുടെ വായിൽ നിന്നും ജീവനോടെ തലയൂരാൻ അനുവദിച്ചതിൽ പരം പ്രതിഫലം വേറെന്താണുള്ളത്?”

ഗുണപാഠം: ദുഷ്ടന്മാരെ സഹായിക്കുമ്പോൾ പ്രതിഫലം പ്രതീക്ഷിക്കരുത്. ഉപദ്രവമേൽക്കാതിരിക്കുന്നത് തന്നെ ഭാഗ്യമായി കരുതുക.