ഈസോപ്പ് കഥകൾ/കോമാളി കളിച്ച കഴുത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരു കഴുത ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിപ്പറ്റി അവിടെ നിന്നുകൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തി. ഇത് കെട്ടിടത്തിന്റെ കൂരയ്ക്ക് കേടു വരുത്തിവച്ചു.കെട്ടിട ഉടമസ്ഥൻ കഴുതയെ പൊതിരെ തല്ലി ആട്ടി പായിച്ചു. തല്ലു കൊണ്ട കഴുത പറയുകയാണ് “ ഇന്നലെ ഒരു കുരങ്ങൻ അവിടെ കളിച്ചപ്പോൾ നിങ്ങളെല്ലാവരും ഭയങ്കര ചിരിയായിരുന്നല്ലോ. ഞാൻ അത് തന്നെ ചെയ്തപ്പോൾ എനിക്കാകട്ടെ തല്ലും !!’’
'ഇരിക്കേണ്ടടിത് ഇരിക്കാൻ പഠിക്കണം'