ഈസോപ്പ് കഥകൾ/കാക്കയും പ്രാവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കാക്കയും പ്രാവും

കൂട്ടിലടച്ച പ്രാവ് , താൻ മുട്ടയിട്ടു വിരിയിച്ച കുഞ്ഞുങ്ങളുടെ എണ്ണം പറഞ്ഞു മേനി നടിക്കുകയായിരുന്നു. ഇത് കേട്ട കാക്ക പറഞ്ഞു “മതി നിന്റെയൊരു വമ്പു പറച്ചിൽ. നിന്റെ കുഞ്ഞുങ്ങളുടെ എണ്ണം ഏറും തോറും അവയും നിന്നെ പോലെ ഈ കാരാഗ്രഹത്തിൽ തന്നെ കഴിയുന്നതോർത്ത് നിന്റെ ദുഖവും ഏറുകയല്ലേ.?”

സ്വാതന്ത്രം സർവ്വതിനെക്കാളും പ്രധാനം