Jump to content

ഈസോപ്പ് കഥകൾ/ആൽ മരവും മുളകളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആൽ മരവും മൂളകളും

ശക്തമായ കൊടുങ്കാറ്റിൽ കടപുഴകിയ ഒരു ആൽമരം ദൂരെയുള്ള മുളച്ചെടികളുടെ ഇടയിലേക്ക് ചെന്നു വീണു. അവിടെ കിടന്നുകൊണ്ട് ആൽ മുളകളോട് ചോദിച്ചു.” ഇത്ര മെലിഞ്ഞ, ക്ഷയിച്ച നിങ്ങൾ എങ്ങനെ ഈ കൊങ്കാറ്റിനെ അതിജീവിച്ചു.?”

മുളകൾ പ്രതിവച്ചു “നീ കാറ്റിനോട് എതിർത്തു നിൽക്കാനും, കിടപിടിക്കാനുമാണ് നോക്കാറുള്ളത്. ഞങ്ങളാകട്ടെ ഇളംകാറ്റു ചെറുതായിട്ടൊന്നു വീശിയാൽ തന്നെ കുനിഞ്ഞുകൊടുക്കും.അതിനാൽ ഒടിഞ്ഞു പോകില്ല."

എളിമ എന്തിനേയും കീഴ്പ്പെടുത്തും