ഈസോപ്പ് കഥകൾ/അലക്കുകാരനും കൊല്ലനും
ദൃശ്യരൂപം
←എലിയും സിംഹവും | ഈസോപ്പ് കഥകൾ രചന: അലക്കുകാരനും കൊല്ലനും |
ഐകമത്യം മഹാബലം→ |
തന്റെ ആലായത്തിൽ തന്നെ വസിച്ചിരുന്ന ഒരു കൊല്ലനുണ്ടായിരുന്നു. ഒരു നാൾ അയാൾ തന്റെ സുഹൃത്തായിരുന്ന അലക്കുക്കാരനെ കണ്ടുമുട്ടി. കൊല്ലൻ പറഞ്ഞു"നീ എന്നോടൊപ്പം വന്നു താമസിക്കൂ.നമ്മൾക്ക് കൂടുതൽ നല്ല സുഹൃത്തുക്കളുമാകാം, ഒരുമിച്ചു കഴിയുമ്പോൾ ചിലവ് കുറഞ്ഞുമിരിക്കും"
അലക്കുകാരൻ പറഞ്ഞു "അതു നടക്കാത്ത കാര്യമാണ് . ഞാൻ കഴുകി വെളുപ്പിക്കുന്നതെല്ലാം നിന്റെ ആലയത്തിലെ കൽക്കരികൊണ്ട് നീ കറുപ്പിച്ച് നാശമാക്കും "
- ഗുണപാഠം: സമാന സ്വഭാവക്കാർക്കേ ഒത്തു പോകാനാകൂ