ഈശോയെ ക്രൂശുംതാങ്ങി പോയ നിന്റെ അന്ത്യയാത്രയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈശോയെ ക്രൂശുംതാങ്ങി
പോയ നിന്റെ അന്ത്യയാത്രയിൽ
കന്നിമേരി അമ്മയോടു ചേർന്നുനിന്നെ
അനുഗമിച്ചീടുന്നു ഞങ്ങൾ
സ്വർഗ്ഗീയ മാർഗ്ഗമതിൽ നി
ചൊരിഞ്ഞ രക്തത്തുള്ളികളാൽ
രത്നങ്ങലെ ശേഖരിപ്പാൻ
നീതുണയ്ക്ക നിനക്കവ കാഴ്ച നൽകീടാം
പീലാത്തോസ് അന്യായമായ്
ഈശോയെ കൊല്ലുവാൻ വിധിച്ചു
ഭാരത്താൽ ക്ഷീണിച്ചുതാൻ
പാറമേൽ കാൽതട്ടി വീഴുന്നിതാ
വീണ്ടും താൻ ക്രൂശിൻ കീഴായ്
വാടിത്തളർന്നിതാ വീഴുന്നയ്യോ
രക്തംമൂലം ദേഹത്തോട്
ഒട്ടുച്ചേർന്ന വസ്ത്രമവർ ഉരിഞ്ഞിടുന്നേ
ചെന്നായ്ക്കൾ കുഞ്ഞാടിന്റെ
തോലുരിഞ്ഞു മാന്തിക്കീറും പോലെ
യേരുശലേം പുത്രിയമാരെ
എന്നെയോർത്ത് നിങ്ങൾ കേഴണ്ടൊട്ടും
നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി
നിങ്ങൾ വിലപിക്കുവിൻ
ചേറ്റിലൊരു റോസപ്പൂപോൽ വീണുഴലും മമ ജീവനാഥാ
തന്നോടിത്ര നീചമായി ചെയ്തവരും
ഞങ്ങളാണെ ക്ഷമിച്ചീടണേ