Jump to content

ഇരുകൈയ്യും നീട്ടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇരുകയ്യും നീട്ടി തെരുവീഥിതോറും അലയുന്നു ഞങ്ങൾ അഗതികൾ കരുണയ്ക്കുവേണ്ടി കരൾപൊട്ടിപ്പാരം കരയുന്നു ഞങ്ങൾ‍ അവശരായി ഒരുവർക്കും കണ്ണില്ലിവരെക്കാണുവാൻ ഒരുവർക്കും കാതില്ലിതുകേൾക്കാൻ കനിവറ്റ ലോകം കരയറ്റ ശോകം ഇവ രണ്ടും മാത്രമിവിടെയും മണിമേട തോറും പരമഭാഗ്യത്തിൽ പുരുമോദം തേടിക്കഴിയുവോർ സഹജരായ് തങ്ങൾക്കൊരു കൂട്ടിനുണ്ടീ തെരുവിലെന്നുള്ളാതറിവീല ഒരു വശം പൂർണ്ണസുഖഭോഗം ലോകം മറുവശം പൂർണ്ണദുരിതവും ധനികന്റെ നീതിക്കിതിലൊന്നും കുറ്റം പറയുവാനില്ലേ ദയനീയം.

"https://ml.wikisource.org/w/index.php?title=ഇരുകൈയ്യും_നീട്ടി&oldid=218999" എന്ന താളിൽനിന്ന് ശേഖരിച്ചത്