ഇമ്മാനുവേൽ തൻ ചങ്കതിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
               "There is a fountain filled with blood"
 

1.ഇമ്മാനുവേൽ തൻ ചങ്കതിൽ നിന്നൊഴുകും രക്തം
  പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും
                           പല്ലവി
  എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
  പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു

2.കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
  അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി............എൻ പേർക്കേശു

3.കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
   വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്................എൻ പേർക്കേശു

4.തൻ മുറിവിൻ രക്തനദി കണ്ടതിനു ശേഷം
   വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും........എൻ പേർക്കേശു

5.വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ
  മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ.....................എൻ പേർക്കേശു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ഇമ്മാനുവേൽ_തൻ_ചങ്കതിൽ&oldid=28934" എന്ന താളിൽനിന്ന് ശേഖരിച്ചത്