ഇന്നേരം പ്രിയ ദൈവമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

               പല്ലവി
ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മദാനം
തന്നാലും പ്രാത്ഥിച്ചീടുവാൻ
            അനുപല്ലവി
നിന്നോടു പ്രാത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്റെ
സന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാ

1. നിന്തിരു പാദ പീഠത്തിൽ - അണയുവതിനെന്തുള്ളൂ ഞങ്ങളപ്പനേ!
    നിൻ തിരു സുതനേശുവിൻ തിരു ജഡം ഭൂവി
    ചിന്തിയോർ പുതുവഴി തുറന്നുപ്രതിഷ്ടിച്ചതാൽ........................ഇന്നേരം

2. മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെ
    വന്നീടുന്നോരു ക്ഷീണം നിദ്ര മയക്കം ഇവ
    ഒന്നാകെ നീയകറ്റി തന്നീടുകാത്മശക്തി.................................ഇന്നേരം

3. ഒരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരൊന്നും പതറീടുന്നേ
    ഘോര വൈരിയോടു നീ പോരാടി അടിയർക്കു
    ചോരയാൽ ജയം നൽകീടേണം പരമ നാഥാ........................ഇന്നേരം

4. നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്
    ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടും
    സന്തതം പ്രാത്ഥിച്ചീടാൻ നിൻ തുണ നൽകീടേണം-...............ഇന്നേരം

5. നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം നീയല്ലോ പ്രാണനാഥനേ
    നീ യാചന കേട്ടീടാതായാൽ പിശാചിനുടെ
     മായാവലയിൽ നാശമായീടുമായതിനാൽ..............................ഇന്നേരം

"https://ml.wikisource.org/w/index.php?title=ഇന്നേരം_പ്രിയ_ദൈവമേ&oldid=28908" എന്ന താളിൽനിന്ന് ശേഖരിച്ചത്