ഇന്നുഷസ്സിൻ പ്രഭയെ
Jump to navigation
Jump to search
ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേ നന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേ
രാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെ ഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേ
രാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീ രാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്
നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്റെ ചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേ
ഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻ നിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേ
ചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ് കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ