Jump to content

ഇനിമേൽ എനിക്കില്ലോർ ഭയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇനിമേൽ എനിക്കില്ലോർ ഭയം
വിശ്വാസക്കപ്പലിൽ കാറ്റുകൾ അടിച്ചാൽ
തിരകൾ മേൽ അലഞ്ഞാൽ
നാശത്തിൻ പാറമേൽ തട്ടിയിട്ടുടയാ -
തേശു എൻ പ്രിയനേ കാണുമേ ഞാൻ
കാണുമേ ഞാൻ കാണുമേ ഞാൻ (2)
സ്വർഗ്ഗ സിയോൻ പുരിയവിടെയെത്തീ -
ട്ടേശുവെൻ പ്രിയനേ കാണുമേ ഞാൻ

ഉണ്ടൊരു തിരശീലയെന്റെ മുൻപിൽ
അതിവിശുദ്ധ സ്ഥലമവിടെയത്രേ
എനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയൻ
എനിക്കൊരു പാർപ്പിടമൊരുക്കുവാൻ പോയ്
ഹാലേലുയ്യ ഹാലേലുയ്യ (2)
എനിക്ക് വേണ്ടി മരിച്ച പ്രിയൻ
എനിക്കൊരു പാർപ്പിടമൊരുക്കുവാൻ പോയ്

ഞാനിവിടെ അല്പം താമസിക്കു-
ന്നവനു വേണ്ടി പല വേലകൾക്കായ്‌
ദൈവമേ ആയിരം ആയിരങ്ങൾ
നിന്നെ മറന്നിങ്ങു വസിച്ചിടുന്നെ
ആയിരങ്ങൾ പതിനായിരങ്ങൾ (2)
നിന്നെ മറന്നിങ്ങു വസിച്ചിടുമ്പോൾ
ഞാനിവിടെങ്ങനെ വിശ്രമിക്കും

ദൈവമേ തിരുമുഖ ശോഭയെന്റെ
ദേഹ ദേഹി ആത്മ ജീവനായാൽ
ഭീതിയില്ലെനിക്കൊരു മടിയുമില്ല
പരമ രാജാവിന്റെ വേല ചെയ്‌വാൻ
ഞാനിനി മേൽ (2)
യേശു രാജാവിന്റെ എഴുന്നള്ളത്തിൻ
ദൂതുകൾ അറിയിച്ചു നടന്നു കൊള്ളും

ശോധന വളരെയുണ്ടെനിക്ക് നാഥാ
പരിശോധന നാൾക്കുനാൾ കൂടുന്നപ്പാ
പാർസി ദേശ പ്രഭു തടസ്സം ചെയ്‌വാൻ
ഒരു നിമിഷം വിടാതണയുന്നിഹെ
പോക സാത്താൻ പോക സാത്താൻ (2)
ഇരുട്ടിന്റെ ദേവൻ നീ പോയ് ക്കോൾകെന്നീ
സർവ ശക്തൻ പൈതൽ ഉരച്ചിടുന്നു

അക്കരെ കേറിയ വിശുദ്ധന്മാരായ്‌
കാണുന്നു ഞാനൊരു വലിയ സംഘം
ക്രൂശിന്റെ താഴ്‌വരയതിൽ നടന്നു
മഹാഭാരം പ്രയാസങ്ങൾ അവർ സഹിച്ചു
പരിശുദ്ധനേ പരിശുദ്ധനേ (2)
കുരിശിന്റെ പാതയിൻ അഗതി നിന്നെ
പിന്തുടർന്നിടുവാൻ മടിക്കുന്നില്ല

ലോകം തരും സുഖം എനിക്ക് വേണ്ട
കേമന്മാർ ലിസ്റ്റിലെൻ പേരും വേണ്ട
യേശുവിനെ പ്രതി സങ്കടങ്ങൾ - ബഹു
നിന്ദകൾ സഹിക്കുന്ന ജീവൻ മതി
കരുണയുള്ളോൻ (2)
അക്കരെ നിന്നെന്നെ വിളിച്ചിടുന്നു
പരമ വിളി ഓർത്തിട്ടോടുന്നു ഞാൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]