ആസ്തികപർവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മഹാഭാരതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ആസ്തീകപർവം


ഹരി ശ്രീ ഗണപതയേ നമഃ

അവിഘ്നമസ്തു

പൈങ്കിളിപ്പൈതലെ ഭംഗിയിൽ ചൊല്ലു നീ
പങ്കജാക്ഷൻ കഥ പങ്കങ്ങൾ നീക്കുവാൻ
എങ്കിലോകേൾപ്പിൻ തപോധനന്മാരോടു
സംക്ഷേപമായ്സൂതനിങ്ങനെചൊന്നപ്പോൾ
നൈമിശാരണ്യ നിവാസികളാകിയ
മാമുനിമാർ ശൌനകാദികൾ ചോദിച്ചു:
‘‘എന്തു ജനമേജയനാം നരപതി
ദന്തശൂകക്രതു ചെയ്‌വാനവകാശം
ആസ്തീകനെങ്ങനെ മാറ്റിയതെന്നും
ആസ്തീകനാരുടെ പുത്രനെന്നും ഭവാൻ
വിസ്തരാൽഞങ്ങളോടൊക്കെപ്പറയേണം’’
തത്വബോധത്തിനാധാരമാമാസ്തീകം
തത്വമതെ കൃഷ്ണശിഷ്യജനോത്തമ
ചേതസീ കൃഷ്ണനെ ധ്യാനിച്ചുറപ്പിച്ചു
സൂതനതിനെപ്പറഞ്ഞു തുടങ്ങിനാൻ.

"https://ml.wikisource.org/w/index.php?title=ആസ്തികപർവം&oldid=218001" എന്ന താളിൽനിന്ന് ശേഖരിച്ചത്