ആശ്വാസപ്രദനെന്നിൽ
Jump to navigation
Jump to search
ക്യാൽ ആദിതാളം
(നിൽക്ക നിൽക്ക പാപിയെ- എന്ന രീതി)
ആശ്വാസപ്രദനെന്നിൽ ആശ്വാസമേകിടുന്നു
ആശയുണ്ടെനിക്കു തന്റെ വാസം മൂലമെന്നുമെ
ദോഷശക്തി സർവ്വവും പാശമഴിഞ്ഞീടുന്നു.
നാശം തരിശുമതായ് മോശമായെൻ മന്ദിരം
വാസമായാൽ പുതുക്കി പരിശുദ്ധമാക്കും പരൻ
ദേശം വരണ്ടതെല്ലാം പുഷ്പിച്ചാനന്ദിച്ചീടും
കാടും വനവുംകൂടെ നാടോടൊപ്പമായീടും
വാടിക്കരിഞ്ഞ പ്രദേശം പാടി ആനന്ദിച്ചീടും
കേടുവന്ന എന്നെ താൻ കേടുപോക്കി പാലിക്കും
നാലാറുകൾ എദനിൽ ചേലോടോഴുകിയ പോൽ
നിത്യജീവജലനദി നിത്യമുയരുന്നെന്നിൽ
നാലുദിക്കിലുമതു നിറഞ്ഞോഴുകീടുമെ
ജീവനെന്നിൽ തന്നു താൻ ജീവിപ്പിക്കുന്നു സദാ
സ്നേഹമെൻ ഹൃദയമതിൽ പകരുന്നങ്ങേറ്റവും
പാവനാത്മാവെന്നുടെ പാപം ദഹിപ്പിക്കുന്നു
ഹല്ലേലൂയ്യ താതനെന്നും ഹല്ലേലൂയ്യ സുതനും
ഹല്ലേലൂയ്യാ ശുദ്ധി ചെയ്യും പരിശുദ്ധാത്മാവിന്നും
കാലാന്ത്യമില്ലാതെന്നും ഹാലേലൂയ്യാ ഹോശാന്നാ.