ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പല്ലവി

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)

ചരണങ്ങൾ

അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻകരങ്ങൾ നീട്ടി
നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ......)

പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ (2) (ആശ്വാസ......)

വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നീടുന്ന
അരമപിതാവിൻറെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ......)