Jump to content

ആരെ ഞാനിനി അയക്കേണ്ടു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആരെ ഞാനിനി അയക്കേണ്ടു

രചന:എം.ഇ. ചെറിയാൻ
      പല്ലവി

ആരെ ഞാനിനി അയക്കേണ്ടു
ആരു നമുക്കായ് പോയീടും
കർത്താവിന്റെ ചോദ്യം കേ-
-ട്ടുത്തര മടിയാൻ പറയുന്നു,
"നിന്നടിയാൻ ഞാൻ,
അടിയാനെ നീ അയക്കേണമേ!"

       ചരണങ്ങൾ 

 
കാടുകളോ പല നാടുകളോ
വീടുകളോ തെരുവീഥികളോ
പാടുപെടാം ഞാനിവിടെയും നീ
കൂടെ വന്നാൽ മതി പോകാം ഞാൻ

പോകാൻ കാലിന്നു ബലമായും
പറവാൻ നാവിനു വാക്കായും
വഴി കാട്ടുന്ന വിളക്കായും
വരുമല്ലോ നീ പോകാം ഞാൻ

നാളുകളെല്ലാം തീരുമ്പോൾ
നിത്യതയൂദയം ചെയ്യുമ്പോൾ
വേലകൾ ശോധന നീ ചെയ്കേ
വെറും കൈയ്യോടെ ഞാൻ നിൽക്കല്ലേ

"https://ml.wikisource.org/w/index.php?title=ആരെ_ഞാനിനി_അയക്കേണ്ടു&oldid=219376" എന്ന താളിൽനിന്ന് ശേഖരിച്ചത്