ആരാദ്? മാലാഖ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to searchഡും ഡും ഡും...

ആരാദ്?
മാലാഖ!
എന്തിനു വന്നു?
എഴുത്തിനു വന്നു.
എന്തെഴുത്ത്?
തലേലെഴുത്ത്
എന്തു തല?
മൊട്ടത്തല
എന്തു മൊട്ട?
കോഴിമൊട്ട
എന്തു കോഴി?
പൂവൻ കോഴി
എന്തു പൂവ്?
കാട്ടു പൂവ്
എന്തു കാട്?
പട്ടിക്കാട്
എന്തു പട്ടി?
പേപ്പട്ടി
എന്തു പേ?
പെപ്പരപ്പേ..

"https://ml.wikisource.org/w/index.php?title=ആരാദ്%3F_മാലാഖ&oldid=52011" എന്ന താളിൽനിന്ന് ശേഖരിച്ചത്