ആയാതി നായാതി ന യാതി യാതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ - ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമർദ്ധരാത്രം
ആയാതി നായാതി ന യാതി യാതി

//അർത്ഥം//

വിരഹാതുരാ സാ - വിരഹാതുരയായ അവൾ

വീടീ കര അഗ്രാ - കയ്യിൽ മുറുക്കാനും പിടിച്ചു കൊണ്ട്

ചേടീം - തോഴിയോട്

അവാദീത് - പറഞ്ഞു

ചിത്തജന്മാ - കാമദേവനും

പ്രാണേശ്വരഃ - പ്രാണേശ്വരനും

ജീവിതം - ജീവിതവും

അർദ്ധ രാത്രം - അർദ്ധരാത്രിയും

ആയാതി - വരുന്നു

ന ആയാതി - വരുന്നില്ല

ന യാതി - പോകുന്നില്ല

യാതി - പോകുന്നു

ആ സ്ത്രീ തൻ്റെ പ്രാണേശ്വരനെ കാത്തിരിക്കുകയാണ്, കയ്യിൽ അയാൾക്കുള്ള താംബൂലവും പിടിച്ചുകൊണ്ട്. കാമവികാരം വരുന്നു, പ്രാണേശ്വരൻ വരുന്നില്ല, രാത്രി പൊയ്ക്കൊണ്ടിരിക്കുന്നു, ജീവിതം പോകുന്നുമില്ല (ചുരുക്കിപ്പറഞ്ഞാൽ മരിക്കുകയാണു് ഇതിലുംഭേദമെന്നു വ്യംഗ്യമായി) എന്നവൾ തോഴിയോട് പറയുന്നു.