ആന
ദൃശ്യരൂപം
| ആന (കവിത) രചന:പന്തളം കേരളവർമ്മ |
വട്ടമേറും മുറം പോലെ കാതു; നൽ-
ച്ചട്ടിപോലെ പരന്നുള്ള കാലുകൾ
മുട്ടനാകും കുമള പതിച്ചിടും
മട്ടിൽ മൂന്നു മുഴകളാ നെറ്റിയിൽ
നീണ്ടുരുണ്ടുള്ള തുമ്പിക്കരത്തിന്റെ
രണ്ടു ഭാഗത്തും വമ്പിച്ച കൊമ്പുകൾ
അമ്പിലീ മട്ടിൽ വാഴുന്ന വമ്പനാം
കൊമ്പനാനയെക്കാണുവിൻ കൂട്ടരേ!