Jump to content

ആദിതചന്ദ്രാദികളെ ചമച്ചവനു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

         ചിന്തുതരു-ആദിതാളം
ആദിത്യചന്ദ്രാദികളെ ചമച്ചവന്നു സ്തോത്രം-
ബോധിച്ചതെല്ലാം ക്ഷണത്തിൽ-തികച്ചവന്നു സ്തോത്രം
ഏദൻ കാവിൽ ആദം ഹവ്വാ-യോടും പല വൃന്ദം
മോദമുടൻ സൃഷ്ടിചെയ്ത-നാഥനെന്നും സ്തോത്രം

ആദിമനുഷ്യൻ ചതിവിൽ ആയതിനെ കണ്ടു
ഭീതി ഭൂവനത്തിൽ നിന്നു പോവതിനാ-യ്കൊണ്ടു
വേദപരൻ-നീതി തിക-വാവതിനായ് പണ്ടു
ഖേദമൊഴി-പ്പാൻ മരണം ജയിച്ചവനു -സ്തോത്രം

ബാലഗണ-മേ! വരുവിൻ ശീലമുടൻ-കൂടി
കോലാഹലവാണികളാ-ലാലേലുയ്യാ പാടി
ചേലൊടു പാ-ദം വണങ്ങാൻ ഗീതഗണം-തേടി
ഏലോഹിം-പിതാസുതനാ-ത്മാവിനെയും സ്തുതിപ്പിൻ

ദൂതരെല്ലാം മോദമുടൻ നഥനെക്കൊ-ണ്ടാടി
സാദരം സിംഹാസനത്തിൻ നാലുചുറ്റും-കൂടി
താതസുതാ-ത്മാക്കൾക്കു നൽ ഗീതങ്ങളെ -പാടി
ശ്വേതവസ്ത്രങ്ങൾ ധരിച്ചുകൂടുന്നതു-മോടി

ശക്തിയാൽ ചരാചരങ്ങൾ ഒക്കെയും ഉണ്ടാക്കി
യുക്തിയാൽ ത-രാതരത്തിൽ എത്രയും നന്നാക്കി
ഭക്തിയായ് -നടപ്പതിന്നു-മാർഗ്ഗമൊന്നുണ്ടാക്കി
മുക്തിയിൽ നടത്തുന്ന ത്രി-യേകനെന്നും-സ്തോത്രം..