Jump to content

ആത്മ പരിശ്ചേദന-സത്യ-

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
                  നാമല്ലോ പരിച്ഛേദന
                      (ഫിലി.3.3)
മലയാമി
                                        അടതാളം

                പല്ലവി
      ആത്മ പരിച്ഛേദന- സത്യ-
      മാം പരിച്ഛേദന-നാം
           ചരണങ്ങൾ
1.. ആത്മാവാൽ ദൈവത്തെ സേവിച്ചങ്ങേശുവേ
   മാത്രം പുകഴ്ത്തിക്കൊണ്ടു-ചെറ്റും
   ആശ്രയം ദോഷജഡത്തിൽ വെച്ചീടാതെ
   ജീവിക്കുന്ന നാം തന്നെ-

2. ഭൂമി നിഷേധിച്ചുതള്ളിയ ഈശനെ
   സ്വർഗ്ഗം ബഹുമാനിച്ചു- സർവ്വ
   നാമങ്ങൾക്കും മേലായ് നാമം നൽകിയ-
   തോർത്തു പുകഴ്ത്തുന്നു നാം-

3. യേശുവിലുള്ള അറിവിന്റെ ശ്രേഷ്ടത
   മുഖം മറ്റാശ്രയങ്ങൾ- മുറ്റും
   എച്ചിലെന്നെണ്ണി അവൻ നിമിത്തമെല്ലാം
   ചേതമെന്നും കാണുന്നു-

4. ആത്മാവാലുള്ള സേവകൊണ്ടെ സാധിക്കു
   ഈ വക നിർണ്ണയങ്ങൾ-വിശു-
   ദ്ധാത്മാവു ക്രിസ്തനെ ഉള്ളിൽ മഹത്വപ്പെ-
   ടുത്തും നേരം നാം സത്യ-

5. ദാരിദ്ര്യ സേവയിൻ കാരണമൊക്കെ
   ജഡത്തിന്നു സ്വാതന്ത്ര്യം - നാം
   ധാരാളമായ് കൊടുത്തായതിനാൽ ബല-
   ഹീനമയ് ജീവിച്ചയ്യോ-

6. രാഗാമോഹാദികളോടു ജഡത്തെ നാം
   ക്രൂശിന്മേൽ കാണുന്നിതാ- ഇനി
   വേഗമാത്മാവിൻ ജയങ്ങളനുഭവ
   മായ് വരുമുള്ളിൽ സദാ-

7. ആത്മാവു തൻ സർവ്വ ശക്തിയോടുള്ളിൽ പ്ര-
   വേശിച്ചു വാണീടുമ്പോൾ- നാം
   ആത്മസമൃദ്ധിയനുഭവിച്ചീടുമ-
   ഹോത്സവത്തോടനന്തം-

8. ഹല്ലേലൂയ്യാ ജയം ഹല്ലേലൂയാ ജയം
   ഹല്ലേലൂയ്യാ ജയമെ- ഹോ! ഹോ!
   സ്വർല്ലോകരാജന്റെ വാസമിങ്ങുള്ളിൽ വ-
   ന്നല്ലെലൂയ്യാ ജയമേ-

"https://ml.wikisource.org/w/index.php?title=ആത്മ_പരിശ്ചേദന-സത്യ-&oldid=153171" എന്ന താളിൽനിന്ന് ശേഖരിച്ചത്