ആത്മാവാം വഴികാട്ടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                 Holy Spirit faithful Guide

1.ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
  കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ
  ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പ മൊഴി കേൾപ്പിൻ
  "സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

2.ഉള്ളം തളർന്നേറ്റവും ആശയറ്റനേരവും
  ക്രൂശിൻ രക്തം കാണിച്ചു ആശ്വാസം നൽകീടുന്നു
  ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
  ശത്രു ശല്ല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ

3.സത്യ സഖി താൻ തന്നെ സർവദാ എൻ സമീപെ
   തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
   കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
   "സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

4.ആയുഷ്കാലത്തിനന്തം ചേർന്നാർത്തി പൂണ്ട നേരം
   സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ
   താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
   "സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ആത്മാവാം_വഴികാട്ടി&oldid=28927" എന്ന താളിൽനിന്ന് ശേഖരിച്ചത്