അൻപാർന്നോരെൻ പരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അൻപാർന്നോരെൻ പരൻ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

അൻപാർന്നോരെൻ പരനുലകിൽ
തുമ്പങ്ങൾ തീർക്കുവാൻ വരുന്നു
എൻ പാടുകൾ അകന്നീടുമേ
ഞാൻ പാടി കീർത്തനം ചെയ്യുമേ

       ചരണങ്ങൾ 

 
നീതിയിൻ സൂര്യനാം മനുവേൽ
ശ്രീയേശു ഭൂമിയിൽ വരുമേ
ഭീതിയാം കൂരിരുൾ അകലും
നീതി പ്രഭയെങ്ങും നിറയും

മുഴങ്ങും കാഹള ധ്വനിയിൽ
ഉയിർക്കുമേ ഭക്തരഖിലം
നാമും ഒരു നൊടിയിടയിൽ
ചേരും പ്രാണപ്രിയന്നരികിൽ

തൻ കൈകൾ കണ്ണുനീർ തുടയ്ക്കും
സന്താപങ്ങൾ പരിഹരിക്കും
ലോകത്തെ നീതിയിൽ ഭരിക്കും
ശോകപ്പെരുമയും നശിക്കും

നാടില്ല നമുക്കീയുലകിൽ
വീടില്ല നമുക്കീ മരുവിൽ
സ്വർലോകത്തിൻ തങ്കതെരുവിൽ
നാം കാണും വീടൊന്നു വിരവിൽ

കുഞ്ഞാട്ടിൻ കാന്തയാം സഭയെ
നന്നായ് ഉയർത്തൂ നിൻ തലയെ
ശാലേമിൻ രാജനാം പരനെ
സ്വാഗതം ചെയക നിൻ പതിയെ

പാടുവിൻ ഹാ! ജയ ഗീതം
പാടുവിൻ സ്തോത്ര സംഗീതം
പാടുവിൻ യേശുരക്ഷകനു
ഹല്ലേലൂയ്യ....ഹല്ലേലൂയ്യ!


"https://ml.wikisource.org/w/index.php?title=അൻപാർന്നോരെൻ_പരൻ&oldid=216933" എന്ന താളിൽനിന്ന് ശേഖരിച്ചത്