Jump to content

അരസികേഷു കവിത്വനിവേദനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇതരദോഷഫലാനി യഥേച്ഛയാ
വിലിഖിതാനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

//അർത്ഥം//

യഥാ ഇച്ഛയാ - ഇഷ്ടം പോലെ,

ഇതരദോഷഫലാനി - മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു,

വിതര - തന്നുകൊള്ളൂ,

താനി സഹേ - അവയെ ഞാൻ സഹിച്ചുകൊള്ളാം,

ചതുരാനന - അല്ലയോ ബ്രഹ്മാവേ,

അരസികേഷു - അരസികന്മാരെ,

കവിത്വനിവേദനം - കവിത ചൊല്ലിക്കേൾപ്പിക്കുന്ന ജോലി,

ശിരസി - (എന്റെ) തലയിൽ

മാലിഖ- എഴുതല്ലേ

ഇതന്നും ഇന്നും എന്നും പ്രസക്തമായ ഒരു ശ്ളോകമാണ്, ഇങ്ങനെയൊരു തലേവിധി വരല്ലേയെന്ന് എഴുത്തുകാരും, "അരസികകവിതാ ശ്രവണം" ഒഴിവാക്കിത്തരണമെന്ന് വായനക്കാരും ആഗ്രഹിക്കാറുണ്ട്.