അന്നാളിലെന്തോരാനന്ദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അന്നാളിലെന്തൊരാനന്ദം

രചന:എം.ഇ. ചെറിയാൻ
      പല്ലവി


അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു
വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം
ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം
ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു

       ചരണങ്ങൾ 

 
പോയതുപോലെ നമ്മുടെ നായകൻ വരും
നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും
ഓഓ സ്തോത്രം പാടുമെല്ലാവരും

ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും
ഖിന്നത മാറും തീരാവിനകൾ തീരും
ഓഓ എല്ലാ കണ്ണീരും തോരും

വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും
അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും
ഓഓ പേയിൻ സേനകൾ കേണീടും

മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ
ധരയിൽ മുഴങ്ങുമെങ്ങും ദൈവിക സ്തുതികൾ
ഓഓ ദിവ്യ സന്തോഷധ്വനികൾ

നമ്മൾക്കൊരുക്കിയ നല്ലൊരു നവനഗറിൽ
എന്നും എന്നും വാഴും സീയോൻ പുരിയിൽ
ഓഓ ജീവനായകന്നരികിൽ

"https://ml.wikisource.org/w/index.php?title=അന്നാളിലെന്തോരാനന്ദം&oldid=216949" എന്ന താളിൽനിന്ന് ശേഖരിച്ചത്