അനുഗ്രഹത്തിൻ അധിപതിയേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അനുഗ്രഹത്തിൻ അധിപതിയേ

രചന:എം.ഇ. ചെറിയാൻ

പല്ലവി

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ
അനുദിനം നിൻ പദംഗതിയെ
അടിയനു നിൻ കൃപ മതിയെ (2) അനുഗ്രഹ.......

ചരണങ്ങൾ

വൻവിനകൾ വന്നിടുകിൽ-
വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീ എന്നഭയം
വന്നിടുമോ പിന്നെ ഭയം (2) അനുഗ്രഹ.......

തന്നുയിരെ പാപികൾക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ-
തീരുമോ നിൻ സ്നേഹമെന്നിൽ (2) അനുഗ്രഹ.......

പാരിടമാം പാഴ്മണലിൽ
പാർത്തിടും ഞാൻ നിൻതണലിൽ
മരണദിനം വരുംവേളയിൽ
മറഞ്ഞിടും നിൻ മാറിടത്തിൽ (2) അനുഗ്രഹ.......

തിരുക്കരങ്ങൾ തരുന്ന നല്ല
ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ
സ്നേഹത്തിൻ പ്രകാശനങ്ങൾ (2) അനുഗ്രഹ.......

"https://ml.wikisource.org/w/index.php?title=അനുഗ്രഹത്തിൻ_അധിപതിയേ&oldid=33440" എന്ന താളിൽനിന്ന് ശേഖരിച്ചത്