അതിശയ കാരുണ്യ മഹാ ദൈവമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അതിശയ കാരുണ്യ മഹാ ദൈവമേ

രചന:മോശവത്സലശാസ്ത്രികൾ

                         പല്ലവി
അതിശയ കാരുണ്യമഹാ ദൈവമായോനെ - ഈശോ
ആയിരം നാവിൻ വരം താ നിൻ സ്തുതി പാടാൻ
                        ചരണങ്ങൾ
                                  1
നായകനെ രക്ഷകനെ നിൻ കൃപയ്ക്കായി - സ്തോത്രം
നാടറികെ പാടിടുവാൻ നീ തുണയ്ക്കേണം-
                                  2
എങ്ങും ബഹുമാനമുള്ള നിൻ തിരുനാമം - ഈശോ
എൻ ഭയങ്ങൾ സങ്കടവും നീക്കുമെന്നേയ്ക്കും-
                                  3
ഇമ്പസംഗീതം തിരുപ്പേർ പാപികൾക്കെല്ലാം - ജീവൻ
ഇല്ലയെന്നു വന്നവർക്കു ജീവൻ നിൻ നാമം -
                                  4
പാപകുറ്റം ശക്തിയധികാരവും നീക്കും - ഈശോ
പാപിയാമെൻപേർക്കു രക്തം വാർത്ത നിൻ പുണ്യം
                                  5
നിൻ സ്വരത്താൽ കാഴ്ച കേൾവി ശക്തി ആരോഗ്യം എല്ലാം
നിശ്ചയം പാപിക്കു കിട്ടും രക്ഷകർത്താവേ-
                                  6
ഊമകളേ പാടിടുവിൻ അന്ധരെ കാണ്മിൻ - മഹാ
ഉന്നതനാം രക്ഷകനെ വാഴ്ത്തിക്കൊണ്ടാടിൻ -
                                  7
കോടികളായീടും സ്വർഗ്ഗവാസികളോടു - കൂടി
പാടി യേശു നാമസ്തുതി ഞങ്ങൾ കൊണ്ടാടും - അതി

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=അതിശയ_കാരുണ്യ_മഹാ_ദൈവമേ&oldid=33431" എന്ന താളിൽനിന്ന് ശേഖരിച്ചത്