അഞ്ജനശ്രീധര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അഞ്ജനശ്രീധര
രചന:പൂന്താനം നമ്പൂതിരി
അഞ്ജനശ്രീധര

ഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ

നന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റിടണേ
       കൃഷ്ണാ

ന്ദിരാനാഥാ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെ മുന്നി/മ്പിൽ വിളങ്ങിടണേ
       കൃഷ്ണാ

രേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ
       കൃഷ്ണാ

ണ്ണിഗോപാലാ കമലനേത്രാ കൃഷ്ണാ
ഉള്ളത്തിൽ വന്നു വിളങ്ങിടനേ/ ഉള്ളിൽ നീ വന്നു വിളങ്ങീടേണേ
       കൃഷ്ണാ

ഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ/ കൂടാതെ തുണച്ചിടേണേ
       കൃഷ്ണാ

ന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണി ഗോപാലാ നീക്കിടണേ/എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ
       കൃഷ്ണാ

ടലർ ബാണനു തുല്യമൂർത്തേ കൃഷ്ണാ
ഏറിയ മോദാലനുഗ്രഹിക്ക /മോദേന കൈതൊഴുന്നേൻ
       കൃഷ്ണാ

ഹികമായ സുഖത്തിലഹോ കൃഷ്ണാ
ഐയോ എനിക്കൊരു മോഹമില്ലേ
       കൃഷ്ണാ

ട്ടല്ല കൌതുകം അന്തരംഗേ കൃഷ്ണാ
ഓമൽ തിരുമേനി ശോഭ/ഭംഗി കാണാൻ
       കൃഷ്ണാ

ടക്കുഴൽവിളി മേളമോടെ കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ
       കൃഷ്ണാ

ദാര്യകോമളാ കേളിശീലാ കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങൾക്കേതും
       കൃഷ്ണാ

അംബുജ ലോചന നിൻ പാദപങ്കജം
അമ്പോടു ഞാനിതാ കുമ്പിടുന്നേൻ
       കൃഷ്ണാ

ത്യന്തസുന്ദരാ നന്ദസൂനോ കൃഷ്ണാ
അത്തൽ കളഞ്ഞെന്നെപ്പാലിക്കണേ
       കൃഷ്ണാ

കൃഷ്ണാ മുകിൽവർണ്ണാ വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേൻ
       കൃഷ്ണാ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

"https://ml.wikisource.org/w/index.php?title=അഞ്ജനശ്രീധര&oldid=55188" എന്ന താളിൽനിന്ന് ശേഖരിച്ചത്