അങ്ങാടിമരുന്നുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(പരിചമുട്ടുകളിപ്പാട്ടുകൾ)

ങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

അയമോദകം ആശാളി അതിമധുരം അതിവിടയം
അതിതാരം അമുക്കിരം അത്തിക്കറുവ
അത്ര അരത്തയും അക്കിതൃപ്പലിയും
ഇലവർങ് ഇന്ദുപ്പ് ഇരുവേലി ഇരുപ്പയും

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

കരിജ്ജീരകം കരിങ്ങാലി കാർകോലരി കിരിയാത്ത്
കടൽനിരയും കടൽനാക്ക് കുങ്കുമപ്പൂ കുരുമുളക്
കൊത്തമല്ലി കൽക്കണ്ടം കൃമിശത്രു കുന്തിരിക്കം
കണ്ടിവെണ്ണ കുടമാലയരി കാർകോളി കായവും
കറുവാപ്പട്ട കൊട്ടം കോലരക്ക് കൽമതം
കുരുവില്ലാക്കടുക്ക കടുകിയും കടുകുരോഹിണി
നാകപ്പൂ നെല്ലിക്കാ ജീരകം ജാതിക്ക
ജാതിപത്രി ഉള്ളി

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

പതിമുഖം പച്ചില പൂവത്ത് പൊൻകാരം
പവിഴപ്പുറ്റും പാവും പൊന്നരിതാരം അസൂരനഖം
ഗുൽഗുലു ഗോമേദകം ഗ്രാമ്പൂ
പുരാവൃക്ഷ അന്നമേരി പഞ്ചവൻ പഴുക്ക

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

കർപ്പൂരം കന്നാരം പശു പശുപിതൃമണി ചെറുപുന്ന
മക്കിപ്പൂ തിരുവട്ടപ്പശ തവർക്കാരം ഗന്ധകം
അഞ്ജനം ചങ്കുവഴു താരവു അക്കിരക്കല്ല്

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

തക്കോലം തൃപ്പൊലി തകരയും താന്നിക്ക
തൂവർശിലക്കാരവും താലിശുപത്രി തൃവോൽപ്പന്നക്കൊന്നയും
തോറ്റം സൽ ഏലത്തരി വാൽ മുളക് വേപ്പിൻ തൊലി
വ്ഴാലരി വേസാട

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

ചന്ദനം ചരളയും ചുക്ക് ചതകുപ്പ
ചേർക്കുരു ചായല്യം ചഞ്ചല്യം മായാക്ക് മതനയ്ക്ക
മാഞ്ചിയം മലങ്കരയ്ക്ക മഞ്ഞൾ മരമഞ്ഞൾ
ദേവദാരം മുന്തിരിങ്ങാപ്പഴം

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

വയസുവേങ്ങക്കാതൽ ഞെരിഞ്ഞിൽ രാമച്ചം
രക്തചന്ദനവും ക്ഷീരകാർകോളി സമുദ്രപ്പച്ച
സൂത്ത് സ്പകാരം രസം ചിന്നാമുക്കി
നല്ലൊരു ചെന്നിനായകം നാന്മുഖപ്പുല്ല്
പിന്നിടസരി വലംസിരി ജോനകപ്പുല്ല്
മാം മഞ്ചട്ടി ചൊടി തൂണിയാങ്കം
സാമ്പ്രാണി സഹസ്രവേദി വത്സനാദിമേരു
മഹാമേരു ഗെടിരപ്പച്ച തുരിശ്

അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം

"https://ml.wikisource.org/w/index.php?title=അങ്ങാടിമരുന്നുകൾ&oldid=203944" എന്ന താളിൽനിന്ന് ശേഖരിച്ചത്