Jump to content

അക്കാലം ബാവതന്റെ മക്കൾ പത്തുപേരുമായ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അക്കാലം ബാവതന്റെ മക്കൾ പത്തുപേരുമായ് (പരിചമുട്ടുകളിപ്പാട്ടുകൾ)

ക്കാലം ബാവതന്റെ മക്കൾ പത്തുപേരുമായ്
ആടുമാടുകൾ കൂട്ടവുമായ് മേവിച്ചവരും വാഴുമ്പോൾ
മേവിച്ചു താമസിച്ചവരേറിയനാളായിട്ട്
കൂട്ടത്തിനു സുഖമോ സോദരർക്കു സൌഖ്യമോ
എൻപുത്രനാം യൌസേഫേ വേഗം പോയി നോക്കിവാ
കൽപ്പനകേട്ടപ്പോഴെ ശേഖേമിന്നു നടകൊണ്ടു

ശേഖേമിൽ താൻ എത്തീട്ട് ദേശമെല്ലാം നോക്കുമ്പോൾ
കൂട്ടം കാണാതുഴലുമ്പോൾ വന്നൊരുവൻ നേരിട്ട്
കണ്ടോ എന്നുടെ സോദരരെ കൂട്ടമൊക്കെയെവിടെയാ
തീറ്റിയില്ല ശേഖേമിൽ എത്തേണം താൻ ദോദാനിൽ
എന്നതിനെ ചൊന്നവനെ കേട്ടുകൊണ്ടുവേഗമായ്
കേട്ടുകൊണ്ടുവേഗമായ് ദോദാനിലങ്ങെത്തിനാൻ

ദോദാനിൽ താനെത്തീട്ട് ദേശമെല്ലാം നോക്കുമ്പോൾ
രൂപേൻ ശിമയോൻ ലേവി യഹൂദ ദൂരെവെച്ചു കണ്ടുതാൻ
അതാവരുന്നു സ്വപ്നക്കാരൻ നമ്മുടെ കൈയിലായല്ലോ
സ്വപ്നഫലവും പക്ഷപ്രീതിയും നമ്മുക്കിപ്പോൾ കാണേണം
ജേഷ്ഠൻ രൂപേൻ ചൊല്ലീയീവിധം അയ്യോ കൊല ചെയ്യരുതേ
അയ്യോ കൊല ചെയ്യരുതേ, പൊട്ടക്കിണറ്റിലിട്ടേരോ
എന്നതിനെ ചൊന്നവനെ കേട്ടുംകൊണ്ട് വേഗമായ്
വെള്ളമില്ലാ കിണറ്റില് തള്ളിയിട്ടവർ തമ്പിയെ

കൂട്ടത്തെ തിരിപ്പാനായ് രൂപേൻ പോയ സമയത്ത്
മിസ്രയീമിനു പോകാനായ് യിസ്മായേല്യർ വന്നതിലെ
സുന്ദരനാം യൌസേഫേ കാണിച്ചവരും ചൊല്ലുന്നു
ഇരുപതുകാശു തന്നേച്ചാൽ തന്നേക്കാമീ കുട്ടിയെ
ജദദദജകേടുപാടുകൾ നോക്കീട്ട് കൊള്ളാമെങ്കിൽ കൊണ്ടുപോയ്ക്കോ
കാശുവാങ്ങി യഹൂദാ വിറ്റുതന്നുടെ തമ്പിയെ

കൂട്ടത്തെ തിരിച്ചിട്ട് രൂപേൻ തിരികെ വന്നപ്പോൾ
പൊട്ടക്കിണറ്റിൽ നോക്കീട്ട് കണ്ടില്ലല്ലോ പൈതലിനെ
അയ്യോ കൊലപാതകരെ കണ്ടില്ലല്ലോ പൈതലിനെ
മാറത്തങ്ങടിച്ചിട്ട് വസ്ത്രം വേഗം കീറി താൻ
മോഹാലസ്യം വന്നിട്ട് തിണ്ണന്നങ്ങാമണ്ണില്