വിക്കിഗ്രന്ഥശാല സംവാദം:ഡിജിറ്റൈസേഷൻ മത്സരം 2014/Participate

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സൂചികാതാളിലെ മേലെഴുത്തിൽ ഫലകം:DC2014 ചേർത്താൽ അതിന് കീഴെ ഉണ്ടാക്കപ്പെടുന്ന പേജുകളൊക്കെ കൃത്യമായി ട്രാക്ക് ചെയ്യപ്പെടും. ഫലകം ഒന്ന് ഭംഗിയാക്കാനുണ്ട്. കൂടാതെ പേജുകളെല്ലാം ഒന്ന് ഓടിച്ച് നോക്കണം. പ്രശ്നമുള്ള പേജുകൾ ഒന്നുകിൽ നമ്മൾ തന്നെ നിർമ്മിച്ച് നിർവ്വീര്യമാക്കണം. എന്നിട്ട് പബ്ലിക്കിന് മത്സരത്തിന് കൊടുക്കാൻ പാടൂ. പകുതി പേജുള്ളതും പട്ടികയുള്ളതുമൊക്കെ ഇതുപോലെ ബ്ലോക്ക് ചെയ്യേണ്ടതുണ്ട്.--മനോജ്‌ .കെ (സംവാദം) 20:46, 29 ഡിസംബർ 2013 (UTC)[മറുപടി]

ഇംഗ്ലീഷും മലയാളവും പേജുകൾ ഒരുമിച്ച് മൽസരത്തിൽ ഉൾപ്പെടുത്തിയാൽ മലയാളം ചെയ്യുന്നവർ സ്വാഭാവികമായും പിന്തള്ളപ്പെടില്ലേ?--ജയചന്ദ്രൻ (സംവാദം) 10:33, 4 ജനുവരി 2014 (UTC)[മറുപടി]
കുറച്ച് പേജുകളല്ലേ ഇംഗ്ലീഷുള്ളൂ മാഷെ ? ആദ്യം വരുന്നവർക്ക് അത് ആദ്യം കിട്ടും. 10 പേജോളം മാത്രല്ലേ ആമുഖമായി അതിലുണ്ടായിരുന്നുള്ളൂ.--മനോജ്‌ .കെ (സംവാദം) 10:36, 4 ജനുവരി 2014 (UTC)[മറുപടി]

പേജ് നമ്പർ[തിരുത്തുക]

ടൈപ് ചെയ്തു ചേർത്തിരുക്കുന്ന പല താളുകളിലും പുസ്തകത്തിന്റെ പേജ്‌നമ്പറും കൃതിയുടെ പേരും കൂടി ചേർത്തു കാണുന്നു. താൾ:RAS 02 06-150dpi.djvu/17 ഇതുപോലെ. ഇത് ഒഴിവാക്കേണ്ടതല്ലേ?--ഷാജി (സംവാദം) 09:24, 7 ജനുവരി 2014 (UTC)[മറുപടി]

അതെ, പിന്നീട് മത്സരത്തിന്റെ കാലഘട്ടം കഴിഞ്ഞു കൃതിയെ കൃത്യമാക്കുന്നതിന്റെ ഭാഗമായി ചെയ്യാം എന്നു വെച്ചിട്ടുള്ള പണികളിലൊന്നാണത്. മത്സരത്തിന്റെ ഭാഗമായിചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്രധാന ഉള്ളടക്കം അല്ലാതെ വരുന്നവയെ headerഇലും footerഇലും ചേർത്ത് ശരിയാക്കണം--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 7 ജനുവരി 2014 (UTC)[മറുപടി]

൨൩ ഇതൊക്കെ എങ്ങനെയാ എഴുതുക ?? --വിബിത വിജയ്‌ (സംവാദം) 04:40, 10 ജനുവരി 2014 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/നിയമാവലി#സഹായത്താളുകൾ ഇവിടെ സഹായം ലഭ്യമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:55, 10 ജനുവരി 2014 (UTC)[മറുപടി]

സ്കോർ ബൊർഡിൽ ഇന്ന് 13 ജനുവരി 2014 ന്ന് പെട്ടെന്ന് ഒരു എടുത്തു ചാട്ടം ഉണ്ടായി പുറകിലുള്ളവർ പലരും ചാടി വളരെ മുന്നിലെത്തുകയുണ്ടായി ഇതിന്റെ 'ഗുട്ടൻസ്' അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഉത്സാഹിച്ച് പണിയെടുത്തിരുന്നവർക്ക് പലർക്കും (പ്രത്യേകിച്ച് എനിക്ക് )ഉത്സാഹം കെട്ടടങ്ങി{Apnarahman} 15:17, 13 ജനുവരി 2014 (UTC) s[മറുപടി]

സാങ്കേതിക പ്രശ്നമാണ്. കൂടുതൽ നല്ല രീതിയിൽ തിരിച്ചുവരും. വിശ്വേട്ടനും ബാലുവുമൊക്കെ പണിയെടുക്കുന്നുണ്ട്. ഇതിന്റെ പേരിൽ മത്സരത്തിലെ പങ്കാളിത്തം കുറയ്ക്കേണ്ടതില്ല. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 16:08, 13 ജനുവരി 2014 (UTC)[മറുപടി]
ആ സ്കോർബോർഡ് താൽകാലികം (പരീക്ഷണാടിസ്ഥാനത്തിൽ) മാത്രമാണ്. അവസാന റിസൾട്ട് അതിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കില്ല. കൃത്യത, തെറ്റുകളുടെ എണ്ണം, ഫോർമാറ്റിങ്ങ് ഇതൊക്കെ നോക്കിയിട്ടായിരിക്കും. അതോർത്ത് ഉത്സാഹം തീർക്കല്ലേ.. --ബാലു (സംവാദം) 16:10, 13 ജനുവരി 2014 (UTC)[മറുപടി]

പങ്കെടുക്കുന്ന ഉപയോക്താക്കളുടെ ലിസ്റ്റ്[തിരുത്തുക]

ഈ ലിസ്റ്റ് പ്രത്യേകമായി ഒരു പട്ടികയായി ഇടാമോ? (ഇപ്പോൾ പുസ്തകങ്ങളുടെ ലിസ്റ്റ് ഇട്ടിട്ടുള്ളതുപോലെ). കണക്കുകൂട്ടലുകൾക്കുവേണ്ടി അത്തരമൊരു കൃത്യമായ ലിസ്റ്റ് ആവശ്യമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 04:31, 14 ജനുവരി 2014 (UTC) [മറുപടി]

ഇതുവരെയുള്ള പട്ടിക. വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/ഉപയോക്താക്കൾ--മനോജ്‌ .കെ (സംവാദം) 05:14, 14 ജനുവരി 2014 (UTC)[മറുപടി]
നന്ദി! ഇതിൽ എല്ലാവരും തന്നെ മത്സരത്തിൽ പങ്കെടുക്കുന്നു എന്നു സ്വമേധയാ അറിയിച്ചിട്ടുള്ളവർ ആയിരിക്കുമല്ലോ അല്ലേ? (അഥവാ മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്നു് അറിയിച്ചിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ലല്ലോ, അല്ലേ? വിശ്വപ്രഭViswaPrabhaസംവാദം 05:25, 14 ജനുവരി 2014 (UTC)[മറുപടി]


(ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ ഉപയോക്താവിനായിരിക്കും. ഈ ലേഖനം താൾ അവസാനം തിരുത്തിയത് ) തെറ്റു തിരുത്തൽ വായനക്കു നോക്കുമ്പോൾ പല പേജിലും ഓരോ വരി മാത്രം ഇട്ടിട്ടു പോയ പല വിദ്വാന്മാരേയും കാണുകയുണ്ടായി . മേൽ എഴുതിയ വാക്കുകൾ പ്രകാരമെങ്കിൽ തെറ്റു തിരുത്തി പൂർത്തീകരിച്ച ആൾക്കു ഒരു സ്കോറും കിട്ടാതെ പോകുമോ?--```` 12:49, 17 ജനുവരി 2014 (UTC)സംവാദംApnarahman

സ്കോർ കണക്കാനുള്ള മെത്തേഡ് ഏകദേശം ശരിയായിട്ടുണ്ട്. http://balasankarc.in/ProofreadingContest/index.html ഇവിടെ കാണുന്നത് ഒരു താൽക്കാലിക സ്കോർബോർഡാണ്. പുതിയ ടൂളിന് കുറച്ച് മിനുക്കുപണികൾ ബാക്കിയുണ്ട്. ശേഷം പദ്ധതിയിൽ പങ്കെടുക്കുന്ന എല്ലാവരേയും അറിയ്ക്കുന്നതാണ്. --മനോജ്‌ .കെ (സംവാദം) 04:46, 24 ജനുവരി 2014 (UTC)[മറുപടി]
  • വിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല.ethrayum vegam sariyaakkiyillenkil puthiyathu type cheyyuvaanO thiruththuvano saadhikkukayilla.innale vaikunnearam vare oru prasnavum illayirunnu--```` 01:40, 22 ജനുവരി 2014 (UTC)സംവാദംApnarahman
ക്ഷമിയ്ക്കണം. ഇതിപ്പോഴാണ് കണ്ടത്. സാങ്കേതികപ്രശ്നങ്ങൾ മൂലം വിക്കിയിലെ എഴുത്തുപകരണം സ്വതവേ എനേബിൾ ആയി കിടക്കുന്നതിൽ നിന്ന് ഒഴിവാക്കിയെന്നാണ് കണ്ടത്. ക്രമീകരണങ്ങളിൽ (Preferences) പോയി ടിക്ക് ഇട്ട് എനേബിൾ ചെയ്യണം. കൂടുതൽ --മനോജ്‌ .കെ (സംവാദം) 04:46, 24 ജനുവരി 2014 (UTC)[മറുപടി]