Jump to content

രചയിതാവ്:വില്വമംഗലം സ്വാമിയാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(രചയിതാവ്:Vilwamangalam Swamiyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്വമംഗലം സ്വാമിയാർ
(fl. 15th century – 17ാം നൂറ്റാണ്ട്)
കേരള സംസ്കൃതസാഹിത്യ നഭസ്സിലെ പ്രധാനിയായിരുന്നു വില്വമംഗലം സ്വാമിയാർ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തിനു ശ്രീകൃഷ്ണ ലീലാശുകൻ എന്നു കൂടി നാമമുണ്ട്. ശ്രീ വില്വമംഗലം സ്വാമിയാർ 14-ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്നു എന്നും കരുതുന്നു. വലിയ ഗുരുവായൂരപ്പ ഭക്തനായിരുന്ന അദ്ദേഹത്തിന്‌ ആവശ്യമുള്ളപ്പോഴൊക്കെ കൃഷ്ണദർശനം കിട്ടിയിരുന്നുവത്രേ. കേരളത്തിലാണു ജനിച്ചതെങ്കിലും ഭാരതം മുഴുവൻ അദ്ദേഹം പ്രസിദ്ധനായിരുന്നു. അതുകൊണ്ടാവണം സ്വാമിയാരുടെ ജനനം ബംഗാളിലാണെന്ന് ബംഗാളികളും ഒറീസ്സയിലാണെന്നു ഒറീസ്സക്കാരും കരുതുന്നു. കേരളത്തിലെ പന്നിയൂർ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചതെന്നു പൊതുവെ കരുതിപ്പോരുന്നു. കൃഷ്ണന്റെ ലീലകൾ ശുകമഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്‌. ലീലാശുകൻ എന്ന നാമത്തിൽ അദ്ദേഹം എഴുതിയ ശ്രീകൃഷ്ണകർണ്ണാമൃതമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി.

കൃതികൾ

[തിരുത്തുക]