Jump to content

ഭജഗോവിന്ദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഭജ ഗോവിന്ദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഖവുര

[തിരുത്തുക]

ശങ്കരാചാര്യരാൽ വിരചിതമായ സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യർ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വൃദ്ധവയ്യാകരണൻ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാൻ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യർ വൈയാകരണന് നൽകിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങൾ. ശങ്കരാചാര്യർ 12 ശ്ലോകങ്ങൾ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. അവ "ദ്വാദശമഞ്ജരികാ സ്തോത്രം" എന്നറിയപ്പെടുന്നു. ശങ്കരാചാര്യരുടെ ഒപ്പമുണ്ടായിരുന്ന 14 ശിഷ്യന്മാരും ഓരോ ശ്ലോകങ്ങൾ വീതം ചേർത്തു. അവ "ചതുർദശമഞ്ജരികാ സ്തോത്രം" എന്നറിയപ്പെടുന്നു. വീണ്ടും ഉപദേശരൂപേണ ചേർക്കപ്പെട്ട ശ്ലോകങ്ങളും ചേർന്നതാണ് ഭജ ഗോവിന്ദം.

ഭജഗോവിന്ദം

[തിരുത്തുക]
ഭജഗോവിന്ദം
സംസ്കൃതം മൂലം

(മലയാളലിപിയിൽ)

മലയാള പരിഭാഷ
ദ്വാദശ മഞ്ജരികാ സ്തോത്രം ദ്വാദശ മഞ്ജരികാ സ്തോത്രം

ഭജഗോവിന്ദം ഭജഗോവിന്ദം

ഗോവിന്ദം ഭജ മൂഢമതിന്ദം।
സം‌പ്രാപ്തേ സന്നിഹിതേ മരണേ*
ന ഹി ന ഹി രക്ഷതി ഡുകൃഞ്കരണേ ॥൧॥

'*'(പാഠഭേദം: സം‌പ്രാപ്തേ സന്നിഹിതേ കാലേ)


ഗോവിന്ദനെ ഭജിക്കൂ, ഗോവന്ദനെ ഭജിക്കൂ
ഗോവിന്ദനെ ഭജിക്കുന്നത് മൂഢമായ അഭിപ്രായമാണ്.

മരണനേരത്ത് ഭജ ഗോവിന്ദം ചൊല്ലിയതുകൊണ്ട്
യാതൊരു രക്ഷയുമില്ല. ഡുകൃഞ് കരണപോലെ ഒന്നല്ല മരണത്തിൽനിന്നുള്ള രക്ഷ

മൂഢ ജഹീഹി ധനാഗമതൃഷ്ണാം

കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകർമോപാത്തം
വിത്തം തേന വിനോദയ ചിത്തം ॥൨॥

മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ ത്യജിച്ച്‌
മനസ്സിൽ നല്ല വിചാരം വളർത്തൂ.

നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ,
അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.

നാരീസ്തനഭരനാഭീദേശം

ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദിവികാരം
മനസി വിചിന്തയ വാരം വാരം ॥൩॥

നാരിമാരുടെ സ്തനങ്ങളും നാഭീദേശവും
ദർ‌ശിച്ച് മോഹാവേശം കൊള്ളാതിരിക്കൂ.
ഇവ മാംസം, കൊഴുപ്പ്‌ ആദിയായവയുടെ പരിണാമം മാത്രമാണെന്ന്‌
മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.
നളിനീദളഗത ജലമതിതരളം

തദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം ॥൪॥

നളിനദളത്തലിരിക്കന്ന നീർത്തുള്ളി അതീവ തരളമാണ്

അതുപോലെ അതിശയകരമാം വണ്ണം ചപലമാണ്‌ ജീവിതവും.
വ്യാകുലത, രോഗം, അഹന്ത എന്നിവയാൽ ഗ്രസിക്കപ്പെട്ട്
സമസ്ത ലോകവും ശോകത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന്‌ അറിയുക.

യാവദ് വിത്തോപാർജ്ജനസക്ത-

സ്താവനിജപരിവാരോ രക്തഃ
പശ്ചാജ്ജീവതി ജർജ്ജരദേഹേ
വാർത്താം കോ∫പി ന പൃച്ഛതി ഗേഹേ ॥൫॥

എത്രത്തോളം കാലം നിനക്ക്‌ ധനം ആർജ്ജിക്കാൻ കഴിയുന്നുവോ
അത്രത്തോളം കാലം മാത്രമേ നിനക്ക്‌ പരിവാരവും ഉണ്ടാകൂ.
പിന്നീട്‌ ദുർബല ദേഹവുമായി ജീവിക്കുമ്പോൾ
സ്വന്തം വീട്ടിൽ, ഒരു വാക്ക്‌ പോലും ചോദിക്കാൻ ആരും ഉണ്ടാവുകയില്ല.
യാവത്പവനോ നിവസതി ദേഹേ

താവൽ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിൻ കായേ ॥൬॥

എത്രത്തോളം കാലം ദേഹത്ത്‌ പ്രാണൻ നിൽനിൽക്കുന്നുവോ
അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാർ നോക്കുകയുള്ളൂ.
പ്രാണൻ പോയി ദേഹം ചീഞ്ഞു തുടങ്ങിയാൽ
ഭാര്യ പോലും ആ ദേഹം കണ്ട്‌ ഭയക്കുന്നു.
ബാലസ്താവത് ക്രീഡാസക്ത-

സ്തരുണസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താസക്തഃ*
പരേ ബ്രഹ്മണി കോ∫പി ന സക്തഃ ॥൭॥

'*'(പാഠഭേദം: ചിന്താമഗ്നഃ)

ഒരുവൻ ബാലനായിരിക്കുന്നിടത്തോളം കാലം കളികളിൽ ആസക്തനായിരിക്കുന്നു.
യുവാവായിരിക്കുന്നിടത്തോളം കാലം യുവതികളിൽ ആസക്തനായിരിക്കുന്നു.
വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുല ചിന്തകളിൽ ആസക്തനായിരിക്കുന്നു.
എന്നാൽ ബ്രഹ്മത്തിൽ ഒരിക്കലും ആസക്തനാകുന്നില്ല.
കാ തേ കാന്താ കസ്തേ പുത്രഃ

സംസാരോ∫യമതീവ വിചിത്രഃ
കസ്യ ത്വം കഃ കുത ആയാത-
സ്തത്ത്വം ചിന്തയ തദിഹ ഭ്രാതഃ ॥൮॥

'*'(പാഠഭേദം: കസ്യ ത്വം വാ കുത ആയാത)

ആരാണു നിണ്റ്റെ ഭാര്യ, ആരാണു നിന്റെ പുത്രൻ,
ഈ ലോകജീവിതം അതീവ വിചിത്രമാണ്‌.
എന്താണു നീ, എവിടെ നിന്നും വന്നു
എന്നിങ്ങനെയുള്ള പരമാർ‌‍ഥത്തെപ്പറ്റി ചിന്തിക്കൂ ഭ്രാതാവേ.
സത്സംഗത്വേ നിഃസ്സംഗത്വം

നിഃസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ ॥൯॥

സത്‌ സംഗത്തിൽ (നല്ല കൂട്ടുകെട്ട്‌) നിന്നും നിസ്സംഗത്വം (ബന്ധമുക്തി) ഉണ്ടാകുന്നു.
നിസ്സംഗതയിൽ നിന്ന്‌ നിർമോഹത ഉണ്ടാകുന്നു.
നിർമോഹത്തിൽ നിന്ന്‌ (മനസ്സിന്റെ) നിശ്ചലതത്വം (പരമജ്ഞാനം) ഉണ്ടാകുന്നു.
നിശ്ചലതത്വം ജീവന്മുക്തിക്ക് കാരണമാകുന്നു.
വയസി ഗതേ കഃ കാമവികാരഃ

ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ ॥൧0॥

വയസ്സായിക്കഴിഞ്ഞാൽ കാമമെവിടെ,
വെള്ളം വറ്റിപ്പോയാൽ കുളമെവിടെ,
ധനം ശോഷിച്ചുപോയാൽ പരിവാരമെവിടെ,
പരമ തത്വമറിഞ്ഞാൽ ലൗകികദുഃഖമെവിടെ.
മാ കുരു ധന ജന യൗവന ഗർവം

ഹരതി നിമേഷാൽ കാലഃ സർവം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ ॥൧൧॥

'*'(പാഠഭേദം: അഖിലം ഹിത്വാ)

നിന്റെ ധനം, ജനം, യൗവനം എന്നിവയിൽ ഒരിക്കലും ഗർവം കൊള്ളാതിരിക്കൂ.
ഒരു നിമിഷം കൊണ്ട്‌ കാലത്തിന് സർവവും തകർക്കാൻ കഴിയും.
മായാമയമാണിതെല്ലാം എന്നറിഞ്ഞ്
ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക്‌ പ്രവേശിക്കൂ.
ദിനയാമിന്യൗ സായം പ്രാതഃ*

ശിശിര വസന്തൗ പുനരായാതഃ
കാലഃ ക്രീഢതി ഗച്ഛത്യായു-
സ്തദപി ന മുഞ്ചത്യാശാവായുഃ ॥൧൨॥

'*'(പാഠഭേദം: ദിനമപി രജനീ സായം പ്രാതഃ)

ദിനവും യാമിനിയും സായംകാലവും പ്രഭാതവും
ശിശിരവും വസന്തവും വീണ്ടും വീണ്ടും വരും.
കാലം കളിക്കുകയാണ്, ആയുസ്സും (വയസ്സും) പോകുന്നു,
അങ്ങനെയാണെങ്കിലും ആശയെന്ന വായു (നിന്നെ) വിട്ടു പോകുന്നില്ല.
ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ ॥
ഈ ദ്വാദശമഞ്ജരിക
വയ്യാകരണനോട് പറഞ്ഞ്
ഉപദേശിച്ചത് വിദ്യാനിപുണനായ
ശ്രീ ശങ്കരാചാര്യ ഭഗവത്പാദർ ആണ്.
ചതുർദശ മഞ്ജരികാ സ്തോത്രം ചതുർദശ മഞ്ജരികാ സ്തോത്രം
കാ തേ കാന്താ ധനഗത ചിന്താഃ

വാതുല കിം തവ നാസ്തി നിയന്താഃ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാർണ്ണവ തരണേ നൗക ॥൧൩॥

എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നു,
വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ.
മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടൽ മാത്രമാണ്‌
ലൗകിക ജീവിതമെന്ന കടൽ തരണം ചെയ്യാനുള്ള നൗകയാകുന്നത്‌.
[ശ്ലോകരചന: പത്മപാദർ]
ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ

കാഷായാംബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷഃ ॥൧൪॥

ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ
ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ.
(സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ -
തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ.
[ശ്ലോകരചന: തോടകാചാര്യൻ‍]
അംഗം ഗളിതം പലിതം മുണ്ഡം

ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം ॥൧൫॥

അംഗം തളർന്നു തലയും നരച്ചു
വായ പല്ലില്ലാത്തതായി മാറി.
വടി കുത്തിപ്പിടിച്ച്‌ വൃദ്ധൻ നടന്നു നീങ്ങുന്നു,
അപ്പോൾ പോലും ആശാ പിണ്ഡം കൈവിടുന്നില്ല.
[ശ്ലോകരചന: ഹസ്തമലകൻ‍]
അഗ്രേ വഹ്നി പൃഷ്ഠേ ഭാനു

രാത്രൗ ചുബുക സമർപ്പിത ജാനുഃ
കരതല ഭിക്ഷാസ്തരുതല വാസം
തദപി ന മുഞ്ചത്യാശാപാശം ॥൧൬॥

മുന്നിൽ അഗ്നി, പിന്നിൽ സൂര്യൻ,
രാത്രി താടി കാൽമുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്‌,
കരതലത്തിൽ ഭിക്ഷ, മരച്ചുവട്ടിൽ വാസം,
എന്നാൽ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.
[ശ്ലോകരചന: സുബോധൻ‍]
കുരുതേ ഗംഗാ സാഗര ഗമനം

വൃത പരിപാലനം അഥവാ ദാനം
ജ്നാനവിഹീനാ സർവ മതേന
മുക്തി ന ഭജതി ജൻമ ശതേന ॥൧൭॥

ഗംഗയിലേക്കും സാഗരത്തിലേക്കും (തീർത്ഥാടനത്തിനു) പോകുന്നു,
വ്രതം നോക്കുന്നു അല്ലെങ്കിൽ ദാനം ചെയ്യുന്നു.
പക്ഷേ.. ജ്ഞാനമില്ലെങ്കിൽ സർവ മത പ്രകാരവും
നൂറു ജൻമമെടുത്താലും മോക്ഷം ലഭിക്കുകയില്ല.
[ശ്ലോകരചന: സുരേശ്വരാചാര്യൻ‍]
സുരമന്ദിര തരുമൂലനിവാസഃ

ശയ്യാ ഭൂതലമജിനം വാസഃ
സർവപരിഗ്രഹഭോഗത്യാഗഃ
കസ്യ സുഖം നഃ കരോതി വിരാഗാഃ ॥൧൮॥

ദേവമന്ദിരത്തിലും വൃക്ഷത്തണലിലും താമസം
ഭൂമിയിൽ കിടന്ന്‌ മാൻ തോലും ഉടുക്കുന്നു.
സർവ സമ്പത്തും സുഖഭോഗവും ത്യജിച്ചവന്‌
വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.
[ശ്ലോകരചന: നിത്യാനന്ദൻ‍]
യോഗരതോ വാ ഭോഗരതോ വാ

സംഘരതോ വാ സംഘ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ ॥൧൯॥

യോഗത്തിൽ മുഴുകുന്നവനാകട്ടെ ഭോഗത്തിൽ മുഴുകുന്നവനാകട്ടെ
സംഘം ചേർന്നവനാകട്ടെ സംഘം ചേരാത്തവനാകട്ടെ
, ആരുടെ ചിത്തം ബ്രഹ്മത്തിൽ രമിക്കുന്നുവോ
അവൻ ആനന്ദിക്കുന്നു, ആനന്ദിക്കുന്നു, അവൻ മാത്രം അനന്ദിക്കുന്നു.
[ശ്ലോകരചന: ആനന്ദഗിരി]
ഭഗവദ്‌ഗീതാ കിഞ്ചിദധീതാ

ഗംഗാജലലവ കണികാപീതാ
സുകൃദപി യേന മുരാരിസമർച്ചാ
ക്രിയതേ തസ്യ യമേന ന ചർച്ചാ ॥൨0॥

ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവൻ,
ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവൻ,
മുരാരിക്ക്‌ (കൃഷ്ണന്‌) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ്‌ അർച്ചന ചെയ്തവൻ,
അവനോട്‌ യമൻ ചർച്ചക്ക്‌ (വഴക്കിന്‌) നിൽക്കുന്നില്ല.
[ശ്ലോകരചന: ദൃധാഭക്തൻ]
പുനരപി ജനനം പുനരപി മരണം

പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ ॥൨൧॥

ഒരിക്കൽക്കൂടി ജനനം ഒരിക്കൽക്കൂടി മരണം
ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം.
ഈ ലൗകിക ജീവിതം (സംസാരം) മറികടക്കാൻ വളരെ പ്രയാസമാണ്‌,
കൃപയോടെ രക്ഷിച്ചാലും ഹേ മുരാരേ!.
[ശ്ലോകരചന: നിത്യനാഥൻ]
രഥ്യാചർപടവിരചിതകന്ഥാഃ

പുണ്യാപുണ്യ വിവർജ്ജിതപന്ഥഃ
യോഗീയോഗനിയോജിതചിത്തോ
രമതേ ബാലോൻമത്തവദേവ ॥൨൨॥

കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവൻ,
പുണ്യത്തിനും അപുണ്യത്തിനും അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവൻ,
യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവൻ
ബാലനെപ്പോലെയോ ഉൻമത്തനെപ്പോലെയോ രമിക്കുന്നു..
[ശ്ലോകരചന: നിത്യനാഥൻ]
കസ്‌ത്വം കോ∫ഹം കുതഃ ആയാതഃ

കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സർവമസാരം
വിശ്വം ത്യക്ത്വാ സ്വപ്ന വിചാരം ॥൨൩॥

ആരാണു നീ ആരാണു ഞാൻ, എവിടെ നിന്നും വന്നു,
ആരാണെണ്റ്റെ അമ്മ, ആരാണെണ്റ്റെ അച്ഛൻ.
ഇപ്രകാരം ചോദിക്കൂ, അസാരമായ (അർത്ഥമില്ലത്തതായ)
സർവ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്‌.
[ശ്ലോകരചന: സുരേന്ദ്രൻ]
ത്വയി മയി ചാ∫ന്യത്രൈകോ വിഷ്ണുഃ

വ്യർഥം കുപ്യസി മയ്യസഹിഷ്ണുഃ
ഭവ സമ ചിത്തഃ സർവത്ര ത്വം
വാഞ്ചസ്യചിരാദ്ധതി വിഷ്ണുത്വം ॥൨൪॥

നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്‌.
പിന്നെ വ്യർഥമായി എന്നോട്‌ കോപിച്ച്‌ അസഹിഷ്ണുവാകുന്നു.
സമചിത്തനായിഭവിച്ച്‌ സർവവും നീയെന്നറിഞ്ഞ്‌
പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.
[ശ്ലോകരചന: മേധാതിഥിരൻ]
ശത്രു മിത്രേ പുത്രേ ബന്ധു

മാ കുരു യത്നം വിഗ്രഹ സന്ധൗ
സർവാസ്മിന്നപി പശ്യാത്മാനം
സർ‌‍വത്രോസ്തൃജ ഭേദാഗ്യാനം ॥൨൫॥

ശത്രുക്കളോടും മിത്രങ്ങളോടും പുത്രന്മാരോടും ബന്ധുക്കളോടും

സന്ധിയുണ്ടാക്കാൻ യത്നിക്കേണ്ട
സർവതിലും തന്നെതന്നെ കാണുക
ഭേദചിന്തയില്ലാതെ സർവതും ഒന്നായിക്കാണുക
[ശ്ലോകരചന: മേധാതിഥിരൻ]

കാമം ക്രോധം ലോഭം മോഹം

ത്യക്‌ത്വാത്മാനം പശ്യതി സോ∫ഹം
ആത്മജ്നാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ ॥൨൬॥

കാമം ക്രോധം ലോഭം മോഹം
എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാൻ' എന്നു മനസ്സിലാക്കൂ.
ആത്മജ്നാനമില്ലെങ്കിൽ, മൂഢാ,
നീ നരകത്തിൽ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).
[ശ്ലോകരചന: ഭാരതിവംശൻ]
ഗേയം ഗീതാ നാമ സഹസ്രം

ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം ॥൨൭॥

ഗീതയും സഹസ്രനാമങ്ങളും പാടുക,
ശ്രീപതിയുടെ രൂപം ഇടവിടാതെ ധ്യാനിക്കുക.
സജ്ജന സമ്പർക്കത്തിലേക്ക്‌ മനസ്സിനെ നയിക്കുക,
ദീനജനത്തിന്‌ ധനം ദാനം ചെയ്യുക.)
[ശ്ലോകരചന: സുമാതിരൻ]
ഉപദേശമാലാ ഉപദേശമാല
സുഖതഃ ക്രിയതേ രാമാ ഭോഗാഃ

പശ്ചാത്‌ ഹന്ത ശരീരേ രോഗാഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം ॥൨൮॥

സുഖകരങ്ങളായ ഭോഗക്രിയകളിൽ രമിച്ച്‌
പിന്നീട്‌ ശരീരത്തിന്‌ രോഗവും വരുത്തിവെയ്ക്കുന്നു.
ലോകത്തിലെ ജീവിതത്തിന്റെ അവസാനം മരണമാണ് ശരണം,
എന്നിട്ടും പാപാചരണം വിട്ടുകളയുന്നില്ല.
അർഥമനർ‌ഥം ഭാവയ നിത്യം

നാസ്തി തതഃ സുഖലേശസ്സത്യം
പുത്രാദപി ധനഭാജാം ഭീതിഃ
സർവ്വത്രൈഷാ വിഹിതാരീതിഃ ॥൨൯॥

അർത്ഥം (ധനം) എന്നും അനർത്ഥം ഉണ്ടാക്കുന്നു.
അതിൽ ലേശം പോലും സുഖമില്ല എന്നതാണു സത്യം.
ധനവാന്മാർക്ക് പുത്രന്മാരിൽനിന്നു പോലും ഭീതി നേരിടം.
എല്ലായിടത്തും ഇപ്പോൾ ഈ രീതി തന്നെയാകുന്നു.
പ്രാണായാമം പ്രത്യാഹാരം

നിത്യാനിത്യ വിവേക വിചാരം
ജാപ്യ സമേത സമാധി വിധാനം
കുർവവധാനം മഹദവധാനം ॥൩0॥

പ്രാണായാമം പ്രത്യാഹാരം
നിത്യവും അനിത്യവും ഏതെന്ന്‌ വിവേകത്തോടെയുള്ള വിചാരം,
ജപത്തോടെ സമാധിയിലേക്ക്‌ വിലയം‌ പ്രാപിക്കൽ,
ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ.
ഗുരുചരണാംബുജ നിർഭര ഭക്‌തഃ

സംസാരത്‌ അചിരാത്‌ ഭവ മുക്‌തഃ
സേന്ദ്രിയമാനസ നിയമാദേവം
ദ്ര്യക്ഷസി നിജ ഹൃദയസ്‌തം ദേവം ॥൩൧॥

ഗുരുവിണ്റ്റെ പാദാരവിന്ദങ്ങളിൽ നിർഭരമായ ഭക്‌തിയുള്ളവനേ,
ഈ ലൗകിക ജീവിതത്തിൽ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും.
നിന്റെ ഇന്ദ്രിയങ്ങളുടേയും മനസ്സന്റെയും നിയന്ത്രണത്തിലൂടെ മാത്രമേ
നിന്റെ ഹൃദയത്തിൽ ദേവൻ വിളങ്ങുകയുള്ളൂ.
മൂഢ കശ്ചന വൈയാകരണോ
ഡുകൃഞ്കരണാധ്യയനധുരിണഃ
ശ്രീമച്ചങ്കരഭഗവച്ചിഷ്യൈ
ബോധിത ആസിച്ചോദിതകരണഃ॥
മൂഢനും നിസ്സാരനുമായ
കർശനനിയമങ്ങളിൽ അധ്യയനം നടത്തുന്ന വൈയാകരണൻ
ശ്രീമദ് ശങ്കര ശിഷ്യന്മാരാൽ
ഇപ്രകാരം ബോധവാനാക്കപ്പെട്ടു.
ഭജഗോവിന്ദം ഭജഗോവിന്ദം

ഗോവിന്ദം ഭജ മൂഢമതേ
നാമസ്മരണാദന്യമുപായം
നഹി പശ്യാമോ ഭവതരണേ ॥

ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ

ഹേ മൂഢാ!, നീ ഗോവിന്ദനെ ഭജിക്കൂ
ഈശ്വരനാമം സ്മരിക്കുകയല്ലാതെ
സംസാരസാഗരം മറികടക്കാൻ മറ്റൊരുപായവുമില്ല.

ശുഭം ശുഭം
സമാപ്തം

ഇവകൂടി കാണുക

[തിരുത്തുക]

ബാഹ്യകണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഭജഗോവിന്ദം&oldid=217127" എന്ന താളിൽനിന്ന് ശേഖരിച്ചത്